"ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂൾ കോഡ്= 13081 | | സ്കൂൾ കോഡ്= 13081 | ||
| ഉപജില്ല=തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} | {{Verification|name=Mtdinesan|തരം=കഥ}} |
20:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
നാട്ടിൽ കൊന്നപ്പൂക്കൾ വിഷു വരവറിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാനും സത്യനും കാലം തെറ്റിയുള്ള വസന്തത്തേയും വേനലിനേയും പറ്റി സംസാരിക്കുകയായിരുന്നു. ആയിടയ്ക്കാണ് പോസ്റ്റ്മാൻ ഭാസ്ക്കരേട്ടൻ എനിക്ക് കത്തു കൊണ്ടു തന്നത്. അടുത്തയാഴ്ച ഡൽഹിയിൽ പോകണം മാധ്യമ പ്രവർത്തകരുടെ സെമിനാറുണ്ട്. രണ്ടാഴ്ചയെങ്കിലും എടുക്കും തിരിച്ചു വരാൻ. ഒരു മാധ്യമപ്രവർത്തകന്റെ ജീവതം അങ്ങിനെയാണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് തുടർന്നുകൊണ്ടേയിരിക്കുന്ന യാത്രയും. കഴിഞ്ഞ പ്രാവശ്യത്തെ ഡൽഹി യാത്ര മനസ്സിൽ കുളിരേകി. ആദ്യമായി യമുന യെ തൊട്ടറിഞ്ഞ ദിവസം ആ സായാഹ്നം കടന്നുപോയത് യമുനാതീരത്തായിരുന്നു. അപ്പോഴേക്കും കുറേ ഭിക്ഷാടകർ പാലത്തിനടിയിൽ ഇരുപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. യമുന തീരത്തെ രാത്രി ആസ്വാദ്യകരമായിത്തോന്നിയെങ്കിലും അവരുടെ കലപില അരോചകമായി തോന്നി ഡൽഹി ഓർമ്മകളുടെ തുടക്കവും അവസാനവും യമുനയും അതിന്റെ ഗാംഭീര്യവുമായിരുന്നു. അപ്പുവിന്റെ പിറന്നാൾ ദിവസം തന്നെ ഡൽഹിയിലേക്കു പോകേണ്ടി വന്നതിൽ അവൻ ഒരു പാട് പരിഭവിച്ചു. അവസാനം ഒരു റിമോർട്ട് കാറിലാണ് പരിഭവം ഒതുങ്ങിയത്. അപ്പോൾ മാളുവിന്റെ ഓർഡറെത്തി ഒരു ടെഡ്ഡി ബിയർ. ചൈനയിൽ അജ്ഞാത വൈറസ് പൊടിപ്പുറപ്പെട്ടതിനെ കുറിച്ചും അത് വ്യാപിക്കുന്നതിനെക്കുറിച്ചും ട്രെയിനിലുണ്ടായിരുന്ന രാഘവൻ മാസ്റ്റർ വാചാലനായി. എന്നാൽ ഇന്ത്യയിൽ അത് എത്താൻ സാധുതയില്ലെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ മകൻ ആകാശിൽ കണ്ടത്. ഇവർക്ക് മംഗലാപുരത്താണ് ഇറങ്ങേണ്ടത്. യാത്ര പറച്ചിലിനു ശേഷം ഏകാകിയായി പുറത്തേക്കു നോക്കികൊണ്ടിരുന്നു. പലപ്പോഴും ഞാൻ വിമാന യാത്രയേക്കാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ട്രെയിൻ യാത്രകളാകാം കാരണം ട്രെയിൻ യാത്രയിൽ പലവിധ ജീവതങ്ങളെ നമുക്ക് കണ്ടുമുട്ടാം. രാത്രി എട്ടുമണിയോടടുത്ത് ട്രെയിൻ മറ്റൊരു സ്റ്റേഷനിലെത്തി എവിടെയാണെന്ന് നിശ്ചയമില്ല. പുറത്ത് ഒരു സ്ത്രീയും അവരുടെ ഒക്കത്തു കുഞ്ഞുമുണ്ടായിരുന്നു. അവർ എന്നോട്ടു പുഞ്ചിരിച്ചു. അവരുടെ പുഞ്ചിരിയിൽ എനിക്ക് വല്ലാത്ത നിഷ്കളങ്കത അനുഭവപ്പെട്ടു. അവരെ കണ്ടപ്പോഴാണ് എനിക്ക് ബസന്തിയെ ഓർമ്മ വന്നത് കഴിഞ്ഞ ഡൽഹി യാത്രയിൽ പരിചയപ്പെട്ടതാണ്. ഡൽഹിയിലെ രാംവിലാസ് കോളനിയിലാണ് താമസം. കോളനി എന്നതിലുപരി ചേരി എന്ന പേരാണ് ആയിടത്തിന് കൂടുതൽ ഉചിതം. ആ നാട്ടിലെ ആകെയുള്ള ആഡംഭരം ഒരു ഇഷ്ടിക ഫാക്ടറിയാണ്. ഭൂരിഭാഗം നിവാസികളുടേയും അടുപ്പു പുകയുന്നത് അവിടെ നിന്നുള്ള കൂലിയാണ്. ബസന്തിയും ഭർത്താവ് ശങ്കറും ദിവസക്കൂലിക്കാരാണ്. എഴുപേരടങ്ങുന്ന കുടുമ്പത്തിന്റെ 'ചുമടുതാങ്ങികൾ' . മാതാപിതാക്കൾ വാർദ്ധക്യ സഹജമായ അസുഖങ്ങളുടെ പിടിയിലാണ്. മൂന്നുമക്കളുണ്ട് ശ്വേത, രാഹൂൽ, ദീപാലി. മൂത്ത മകന് പത്തോ പതിനൊന്നോ വയസ്സു പ്രായം കാണും. അതിൽ ദീപാലിയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. എന്റെ മാളുവിനേക്കാൾ ചെറുതാണ്. ഞാൻ അന്നാദ്യമായി അവിടെ പോയപ്പോൾ നാണത്തോടെ ദീപാലി വാതിലിനു പുറകിൽ ഒളിക്കും. വലിയ കുസൃതിക്കാരിയാണ്. ഇരുണ്ട നിറമാണെങ്കിലും അവളുടെ പുഞ്ചിരി ക്ക് വലിയ ഭംഗിയായിരുന്നു. അന്നാദ്യമായി ബസന്തിയേയും മൂത്തമകനേയും കണ്ടത് ബസ് സ്റ്റേഷനിലായിരുന്നു. പനി കാരണം അവനും നല്ല തളർച്ചയുണ്ടായിരുന്നു. എനിക്ക് അപ്പുവിനെ ഓർമ്മ വന്നു. അന്ന് അവരെയും കൂട്ടി ആശുപത്രിയിൽ പോയി മരുന്നു വാങ്ങി നൽകി. ആ ദിവസം മനസ്സിനു നല്ല ആശ്വാസം തോന്നി. ഒറ്റ മുറിയിലെ താമസം ദാരിദ്ര്യം ഇതൊക്കെ ഓർത്താണ് രണ്ടായിരം രൂപ എടുത്തു നീട്ടിയത്. ഒന്നര വർഷത്തിനു ശേഷമുള്ള ഈ യാത്രയിലും അവരെ ചെന്നു കാണുവാൻ മനസ്സു പറഞ്ഞു. അതൊക്കെ ഓർത്തു വരുമ്പോഴേക്കും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. ഡൽഹിക്ക് വലിയ മാറ്റമൊന്നു അവിടെ എത്തിയപ്പോൾ തോന്നിയില്ല. ഒരു വശത്ത് ധനികരുടെ ആഡംബരമായി മാറിയ ഡൽഹി . മറുവശത്ത് ഒട്ടു സാമ്യമില്ലാത്ത വൃത്തിഹീനമായ പാവപ്പെട്ടവരുടെ ചേരിയും നിലകൊള്ളുന്ന ഡൽഹി . അന്നും യമുനാ നദിക്കരയിൽ ചെന്നിരുന്നു. നദിയുടെ അഴകിന് കോട്ടംതട്ടിയിട്ടുണ്ടോ? ങാ അറിയില്ല .ഒരാഴ്ച പിന്നിട്ടിരിക്കണം. ഡൽഹിയിലെവിടെയോ കൊറോണ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പിന്നെയും മൂന്നു ദിവസങ്ങൾ കഴിഞ്ഞു. രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ചുറ്റും ഭീതിയുള്ള മുഖങ്ങൾ കണ്ടു. ആയിടയ്ക്ക് എനിക്ക് ബസന്തിയെ ചെന്ന് കാണാൻ തോന്നി. അവരെ പോയി കണ്ടു. വീടിന്റെ അവസ്ഥ വീണ്ടു ദുരിതമായി തോന്നി. തകരഷീറ്റ് ഇളകിമാറിയിരിക്കുന്നു. വെയിലും മഴയും മഞ്ഞു എല്ലാം സഹിക്കണം. കുറച്ചു പണം ഏൽപിച്ചു. ദീപാലിക്ക് കുറച്ച് ചോക്ലേറ്റും വാങ്ങി നൽകി. അവൾ അതുമായി പുറത്തേക്കോടി . ദിവസങ്ങൾ കടന്നുപോയി. പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മിക്കപ്പോഴും ടി വി കണ്ടു. എങ്കിലും വാർത്തകൾ മനസ്സിനെ വല്ലാതെ തളർത്തി പക്ഷേ കേരത്തിൽ നിന്നും ഇടയ്ക്കെങ്കിലും പ്രതീക്ഷയേകുന്ന വാർത്തകൾ കണ്ടു. പക്ഷേ ഡൽഹിയിൽ എല്ലാം തകിടം മറിഞ്ഞു കൊണ്ടിരിക്കുന്നു. നിയന്ത്രണമാണെങ്കിലും അത്ര ശക്തമല്ലെന്ന് തോന്നി. നാട്ടിൽ നിന്നും എല്ലാവരും വിവരമന്വേഷിച്ചു. അവരെയെല്ലാം ആശ്വസിപ്പിച്ചു. ഒരു ദിവസം അപ്രതീക്ഷിതമായി പത്രത്തിൽ ഒരു വാർത്ത കണ്ടു. ഹൃദയ ഭേദകമായ വാർത്ത! ഒരമ്മ തന്റെ മൂന്നു മക്കളേയും പട്ടിണി കാരണംപുഴയിലെറിഞ്ഞു കൊന്നു. ഫോട്ടോ കണ്ടപ്പോൾ വിശ്വസിക്കാനായില്ല. ബസന്തി! അവൾക്കിതെങ്ങനെ സാധിച്ചു. തന്നെ ഭയ്യാ എന്നു വിളിക്കുന്നത് ഇന്നു ഓർമ്മയിലുണ്ട്. അവൾ ഇത്ര ക്രൂരയാണേ? എനിക്ക് ദീപാലിയുടെ മുഖം ഓർമ്മ വന്നു. ആ നിഷ്ക്കളങ്കമായ പുഞ്ചിരി . അവൾ മറ്റൊരു ലോകത്തേക്ക് യാത്ര പോയിട്ടുണ്ടാകുമോ? നാട്ടിൽ നിന്നു ഭാര്യ വിളിച്ച് ഇതിനെപ്പറ്റി എന്തൊക്കെയോ പറഞ്ഞു. കൂടുതലും ബസന്തിയെ കുറ്റപ്പെടുത്തുന്നതായിരുന്നു. ഇതൊന്നു എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ പലതു പറഞ്ഞ് എന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ചേരി ആകെ കിടുങ്ങിയിട്ടുണ്ട്. ബസന്തിയെ പോലീസ് അറസ്റ്റു ചെയ്യുമായിരിക്കും. എന്നിട്ടും യമുനാ നദി ഒന്നുമറിയാത്തതു പോലെ മൂന്നു കുഞ്ഞുങ്ങളേയും തന്റെ ആഴങ്ങളിലേന്തി ഒഴുകികൊണ്ടിരുന്നു. നിയന്ത്രണങ്ങളിൽ മാറ്റമില്ല. ഞാൻ അവശ്യ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലേക്കിറങ്ങി. ചന്തയിൽ പരിചിതമായ ഒരു മുഖം കണ്ടു. ബസന്തി! അവളുടെ രൂപമാകെ മാറിയിരിക്കുന്നു. തികച്ചും ഒരു ഭ്രാന്തിയെ പോലെ അവൾ എന്നെ കണ്ടതായി ഭാവിച്ചില്ല. പക്ഷേ എന്തോ അവർക്ക് പറയാനുണ്ടെന്ന് എനിക്കുതോന്നി. സ്വന്തം നാട്ടിൽ നിന്നും തള്ളിക്കളഞ്ഞിരിക്കുന്നു. നാടുവിടാനാഗ്രഹിക്കുന്നുണ്ടാവും. ഞാൻ അവളെ വിളിച്ചു. "ബസന്തി" നിങ്ങൾക്കെന്താണ് അറിയേണ്ടത്? ഞാൻ ഒന്നും പറയാനാവാതെ നിന്നു. അവൾ പറഞ്ഞു തുടങ്ങിയിരുന്നു. എന്റെ മക്കൾ പാവങ്ങളാണ് ഞാൻ ചെയ്തത് അപരാധവുമാണ് എനിക്കറിയാം. നിങ്ങൾ പറയൂ പട്ടിണി കാരണം ഒന്നും കഴിക്കാനില്ല. വൈറസ്സോ മറ്റോ വന്നാൽ അവിടെ കിടന്നു തന്നെ ചാവും . ഞങ്ങളെ ആരു നോക്കാനാണ്. എന്റെ മക്കൾ ദുരിതമനുഭവിക്കാതെ മരിക്കണം എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. രോഗം വന്നാൽ ചികിത്സ കിട്ടില്ല. പട്ടിണിയേയും മറ്റേതു രോഗത്തേയും പ്രതിരോധിക്കാൻ ഞങ്ങളെ കൊണ്ട് കഴിയില്ല. ഒന്നിനേയും പ്രതിരോധിക്കാൻ ഞങ്ങൾക്കാവില്ല. പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. ബസന്തിയുടെ മുഖം എവിടെയോ മറന്നു. അവൾക്കിതു തന്നെയാകും പറയാനുണ്ടായിരുന്നത് ഒരു തരത്തിൽ 'രോഗ' പ്രതിരോധം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ