"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/അക്ഷരവൃക്ഷം/വിതച്ചതേകൊയ്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:00, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിതച്ചതേ കൊയ്യൂ

എന്തിനു കേഴുന്നു മർത്ത്യാ നീ
ഭീതിദമാം നിൻ നിലയോർത്ത്
ഹിംസിക്കും നീ ചെയ്ത ഹിംസകൾ
ഇഞ്ചിഞ്ചായ് നിന്നെ വൈകാതെ
സ്മരിക്കൂ നിൻ ഭൂതകാലം
സ്മരിക്കൂ നീ ചെയ്ത ഹിംസകൾ
എന്നു നീ ധരണിതൻ രോമം പിഴുതുവോ
അന്നു നീ ചെയ്തു നിന്നാദ്യഹിംസ
എന്നു നീ മണ്ണിനായ് കൊന്നു നിൻ കൂട്ടരെ
അന്നു നീ ചെയ്തു നിന്നടുത്ത ഹിംസ
ശക്തനെന്നെന്നു നീ ഗർജ്ജിച്ചുവോ
അന്നു നീ ചെയ്തു നിൻ ഭീമഹിംസ
ഈ വന്ന ദുരന്തത്തിൻ കാരണവും
നീ തന്നെ, അനുഭവിച്ചീടുക
അന്യനിൽ ചാർത്തിയൊഴിയായ്ക
ഹിംസിക്കും നിന്റെ ചെയ്തികൾ നിന്നെ
 

‍ നന്ദലാൽ.എൻ
10 ഗവ.ഹൈസ്കൂൾ,കരിക്കകം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത