"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*34 വര്‍ഷത്തെ മഹനീയമായ സ്ക്കൂള്‍ കാലഘട്ടത്തിനിടയില്‍ ജീവിതത്തിന്റെ നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകര്‍ന്നു നല്‍കിയത്. ഒട്ടുമിക്കവരും ജീവിത പന്ഥാവില്‍ വിജയികളായി നിലകൊള്ളുന്നുവെന്നതും, ഈ നാടിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമായി എന്നതും അഭിമാനര്‍ഹമായ നേട്ടങ്ങളാണ്. മികച്ച ഉദ്ദ്യോഗസ്ഥന്‍മാരേയും, പ്രഫഷണലുകളെയും, രാഷ്ടീയ-സാമൂഹ്യ നേതാക്കളെയും സൃഷ്ടിക്കാന്‍ ഈ കലാലയത്തിനായി.  യുവ സംഘാടകനും രാഷ്ട്രീയ നേതാവുമായ ശ്രീ. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.  മറ്റു പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
മെഡിക്കല്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
#ജവഹര്‍. എസ്സ്. കെ
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
#സാഗര്‍ തങ്കച്ചന്‍
#കവിത
#സന്തോഷ് ജോണ്‍
#സജീവ്. എം
#ലക്ഷ്മി. ആര്‍
#ദിവ്യാ മോഹന്‍
#ഗോപകുമാര്‍ എം.ജി
#രാകേഷ്. പി.എസ്സ്
#ഐഷാലത്ത് തുളസ്സീധരന്‍
#അനീഷ് രാജ്
#ഹരീകൃഷ്ണന്‍
#രാഖീ രാജഗോപാല്‍
#സുബി സാരംഗ്
#ശ്രുതി സുകുമാരന്‍
#ശ്രീജിത്ത്. എസ്സ്.
#രജിതാ. റ്റി
 
എഞ്ചിനിയറിംഗ്
#ഗണേഷ്. ജി
#ശ്രീകുമാര്‍. കെ.പി
#അരുണ്‍ ശശി
#പ്രേം ജി. പ്രകാശ്
#അതുല്‍. വി
#ബിജു. ജി
 
ഐ.പി.എസ്
#അനീഷ് മുരളീധരന്‍
 
ഷിപ്പിംങ് കോര്‍പ്പറേഷന്‍
#ശ്രീകുമാര്‍. എസ്സ്
#ശില്പാ പ്രകാശ്
#ജഗദീഷ്. സി
 
മ്യൂസിക്ക്, ആര്‍ട്ട്സ് & സിനിമ
#സരിതാ. എസ്സ്
#സായികുമാര്‍
#ദ്രൗപതി
#പത്മിനി
#വിനീഷ് വിജയന്‍
#അമര്‍ ചന്ദ്
 
സബ് ഇന്‍സ്പെക്ടര്‍
#സാദന്‍. എസ്സ്. കെ


==വഴികാട്ടി==
==വഴികാട്ടി==

02:53, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ
വിലാസം
മാലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-03-2010Ghskulakkada




ശ്രീ വിദ്യാധിരാജാ മോഡല്‍ ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍, വെണ്ടാര്‍, കൊട്ടാരക്കര, കൊല്ലം (ജില്ല) ഫോണ്‍. 0474-2417070 email: svmvhss2026@gmail.com

ചരിത്രം

കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിന്‍പുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വെണ്ടാര്‍. വെള്ളത്താമര എന്ന് അര്‍ത്ഥം വെണ്‍ + താര്‍ ലോപിച്ച് വെണ്ടാര്‍ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം. വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേ. ഈ പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിന്‍ചരിവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ശ്രീ വിദ്യാധിരാജാ മോഡല്‍ സ്ക്കൂള്‍ എന്ന സരസ്വതീ ക്ഷേത്രം. ഗ്രാമീണ മേഖലയില്‍ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1979 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. എട്ടാം ക്ലാസ്സില്‍ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം. പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേര്‍ക്കപ്പെട്ടു. യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ 1238 ലേറെ കുട്ടികള്‍ ഇവിടെ പഠിച്ചുവരുന്നു. 1995 ല്‍ പ്രവര്‍ത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തില്‍ ഇന്ന് നാലു കോഴ്സുകളാണുള്ളത്. സയന്‍സ് വിഭാഗത്തില്‍ എം.ആര്‍.ഡി.എ, അഗ്രികള്‍ച്ചര്‍, എം.എല്‍.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പുമാണ് വി.എച്ച്.എസ്സ്.ഇ. കോഴ്സുകള്‍. 2000 ല്‍ തുടക്കം കുറിച്ച ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ബയോളജി, സയന്‍സ് കമ്പ്യൂട്ടര്‍, കൊമേഴ്സ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്. ഇംഗ്ലീഷ് മീഡിയം എല്‍.പി.എസ്., ടീച്ചര്‍ ട്രയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉള്‍പ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ് ശ്രീ വിദ്യാധിരാജ ക്യാമ്പസ്.

ഭൗതികസൗകര്യങ്ങള്‍

പടിഞ്ഞാറോട്ട് ദര്‍ശനമായി നാലുനിലയില്‍ നാലുകെട്ട് ശൈലിയില്‍ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള മുഖ്യ കെട്ടിടവും അതിനു മുന്നിലായി ഇരു ഭാഗത്തും തലയുയര്‍ത്തി നില്‍ക്കുന്ന ശില്പഭംഗിയാര്‍ന്ന സൗധങ്ങളും കാറ്റും, വെളിച്ചവും കടന്നുവരുന്ന ആരോഗ്യകരമായ പഠനമുറികളൊരുക്കുന്നു. സ്ക്കൂള്‍ കെട്ടിടത്തിനു നടുത്തളത്തിലെ ആഡിറ്റോറിയവും, പ്രത്യേക ടോയിലറ്റ് ബ്ലോക്കുകളും ശുദ്ധജലവിതരണ ശൃംകലയും, അതി വിശാലമായ കളിക്കളവും 12 ഏക്കറിലായി സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍. എസ്സ്.എസ്സ്.എല്‍.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളില്‍ എല്ലാ വര്‍ഷങ്ങളിലും 98% വരെ റിസള്‍ട്ട് നിലനിര്‍ത്താനാവുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂള്‍. മൂന്നു ദശാബ്ദങ്ങളിലേറയായി തുടര്‍ച്ചയായി കലോല്‍സവങ്ങളില്‍ സബജില്ലാ ഓവറോള്‍ ചാമ്പ്യാന്‍മാരാണ് ഈ സ്ക്കൂള്‍. എല്‍.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളില്‍ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളില്‍ നാടിന്റെ അഭിമാന താരങ്ങളാവുന്നത്. 18 വര്‍ഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളില്‍ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകള്‍ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളില്‍ എന്‍.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്. ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വി.എച്ച്.എസ്സ്.ഇ. യിലെ എന്‍.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയില്‍ പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ അസോസിയേഷന്‍, ടൂറിസം ക്ലബ്, വൊക്കേഷണല്‍ സ്റ്റുഡന്‍സ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങള്‍ അനവധിയാണ്.

മാനേജ്മെന്റ്

യശശ്ശരീരയായ ശ്രീമതി. ജാനകിയമ്മയാണ് സ്ഥാപക മാനേജര്‍. തുടര്‍ന്ന് ആദ്യ ഹെഡ്മാസ്റ്ററായ വെണ്ടാര്‍ ബാലകൃഷ്ണ പിള്ള മാനേജറായി തുടര്‍ന്നുവരുന്നു. തിരുവനന്തപുരം മോഡല്‍ സ്ക്കൂളിലെ 12 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഈ സ്ക്കൂളിന്റെ മേധാവിയായി ചുമതലയേറ്റത്. ഏതൊരു വിജയത്തിന്റെയും പിന്നില്‍ ഒരു അര്‍പ്പണ വ്യക്തിത്വം പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ശ്രീ വിദ്യാധിരാജാ മോഡല്‍ ഹൈസ്ക്കൂള്‍. മനുഷ്യസ്നേഹിയും, വിദ്യാഭ്യാസ വിചക്ഷണനുമായ വെണ്ടാര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 34 വര്‍ഷക്കാലംകൊണ്ടുള്ള ഈ സ്ക്കൂളിന്റെ അസൂയാവഹമായ നേട്ടത്തിനു പിന്നില്‍ മാനേജ്മെന്റിന്റെ അശ്രാന്ത പരിശ്രമം സ്തുസര്‍ഹമാണ്.

മുന്‍ സാരഥികള്‍

സ്ഥാപക ഹെഡ്മാസ്റ്റര്‍ വെണ്ടാര്‍ ബാലകൃഷ്ണ പിള്ളയാണ്. അദ്ദേഹം 1993 ല്‍ വിരമിച്ചരിനുശേഷം ശ്രീമതി. ഏ.ആര്‍. മീനാക്ഷിയമ്മ പ്രിന്‍സിപ്പലായി. 10 വര്‍ഷത്തെ സേവനത്തിനു ശേഷം അവര്‍ വിരമിച്ചതിനെത്തുടര്‍ന്ന് എന്‍. രാധാകൃഷ്ണന്‍ നായര്‍ ഹെഡ്മാസ്റ്ററായി. എം. സരസ്വതിയമ്മ, എല്‍. ശാന്തകുമാരിയമ്മ എന്നിവര്‍ പിന്നീട് ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ശ്രീമതി. കെ സുസമ്മ പണിക്കരാണ് ഹെഡ്മിസ്ട്രസ്. ഹയര്‍ സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ ചുമതലയുള്ള പ്രിന്‍സിപ്പലായി ശ്രീ. കെ.ബി. രാധാകൃഷ്ണന്‍ 2002 ല്‍ പ്രവര്‍ത്തിച്ചു വരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 34 വര്‍ഷത്തെ മഹനീയമായ സ്ക്കൂള്‍ കാലഘട്ടത്തിനിടയില്‍ ജീവിതത്തിന്റെ നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകര്‍ന്നു നല്‍കിയത്. ഒട്ടുമിക്കവരും ജീവിത പന്ഥാവില്‍ വിജയികളായി നിലകൊള്ളുന്നുവെന്നതും, ഈ നാടിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമായി എന്നതും അഭിമാനര്‍ഹമായ നേട്ടങ്ങളാണ്. മികച്ച ഉദ്ദ്യോഗസ്ഥന്‍മാരേയും, പ്രഫഷണലുകളെയും, രാഷ്ടീയ-സാമൂഹ്യ നേതാക്കളെയും സൃഷ്ടിക്കാന്‍ ഈ കലാലയത്തിനായി. യുവ സംഘാടകനും രാഷ്ട്രീയ നേതാവുമായ ശ്രീ. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. മറ്റു പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു.

മെഡിക്കല്‍

  1. ജവഹര്‍. എസ്സ്. കെ
  2. സാഗര്‍ തങ്കച്ചന്‍
  3. കവിത
  4. സന്തോഷ് ജോണ്‍
  5. സജീവ്. എം
  6. ലക്ഷ്മി. ആര്‍
  7. ദിവ്യാ മോഹന്‍
  8. ഗോപകുമാര്‍ എം.ജി
  9. രാകേഷ്. പി.എസ്സ്
  10. ഐഷാലത്ത് തുളസ്സീധരന്‍
  11. അനീഷ് രാജ്
  12. ഹരീകൃഷ്ണന്‍
  13. രാഖീ രാജഗോപാല്‍
  14. സുബി സാരംഗ്
  15. ശ്രുതി സുകുമാരന്‍
  16. ശ്രീജിത്ത്. എസ്സ്.
  17. രജിതാ. റ്റി

എഞ്ചിനിയറിംഗ്

  1. ഗണേഷ്. ജി
  2. ശ്രീകുമാര്‍. കെ.പി
  3. അരുണ്‍ ശശി
  4. പ്രേം ജി. പ്രകാശ്
  5. അതുല്‍. വി
  6. ബിജു. ജി

ഐ.പി.എസ്

  1. അനീഷ് മുരളീധരന്‍

ഷിപ്പിംങ് കോര്‍പ്പറേഷന്‍

  1. ശ്രീകുമാര്‍. എസ്സ്
  2. ശില്പാ പ്രകാശ്
  3. ജഗദീഷ്. സി

മ്യൂസിക്ക്, ആര്‍ട്ട്സ് & സിനിമ

  1. സരിതാ. എസ്സ്
  2. സായികുമാര്‍
  3. ദ്രൗപതി
  4. പത്മിനി
  5. വിനീഷ് വിജയന്‍
  6. അമര്‍ ചന്ദ്

സബ് ഇന്‍സ്പെക്ടര്‍

  1. സാദന്‍. എസ്സ്. കെ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.