സഹായം Reading Problems? Click here


ഉപയോക്താവ്:Ghskulakkada

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങൾ]] [[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
Ghskulakkada
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുളക്കട
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുളക്കട

ഭരണ വിഭാഗം സര്‍ക്കാര്‍

‍‌

സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 2268
പെൺ കുട്ടികളുടെ എണ്ണം 2068
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ജയകുമാര്‍
23/ 12/ 2010 ന് Ghskulakkada
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കുളക്കട കല്ലടയാറിന്‍റെ തീരത്ത് എം സി റോഡിന്‍റെഅരികിലായി സ്തിതിചെയ്യുന്ന ഈ സര്സ്വതി ക്ഷേത്രം


സ്കൂളിന്റെ സ്ഥാപകന്‍
ബ്രഹ്മശ്രീഭാനുഭാനു പണ്ടാരത്തില്‍

ചരിത്രം

കുളക്കട താമരശ്ശേരി നമ്പിമഠത്തില്‍ ബ്രമ്മശ്രീ ഭാനു ഭാനു പണ്ടാരത്തില്‍ 1910 ല്‍ മണ്ണടടിയില്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്ക്കായി സ്ഥാപിച്ച ഇംഗ്ലീഷില്‍ മിഡില്‍ സകൂളിലാണ് ഇന്നത്തെ ഗവ.എച്ച് എസ് എസ് കുളക്കട. 1922ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ കല്ലടയാറിന്‍റെ തീരത്ത് എം സി റോ‍‍‍‍ഡിന്‍റെ അരികിലായി സ്തിതിചെയ്യുന്ന ഈ സര്സ്വതി ക്ഷേത്രം 86 വര്‍ഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഈപടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്‍റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. 1975 പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്‍റെ സ്മാരകമായി സ്കൂളഅ‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടുമൂന്നുനില കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരം പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉല്‍ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ രണ്ട് കല്ാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്‍റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന ് ‍ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്‍റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ട ും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്‍്റെ താല്‍പര്യാര്‍ത്ഥം 10ഡസ്കും 10ബഞ്ചും ഈ വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ഹള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്‍ഞിട്ടുണ്ട്. കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്‍ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ടീമുകള്‍ സ്കൂളിലുണ്ട. എന്‍ സി സി യൂണിറ്റ് വര്‍ഷങ്ങളായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പോയിട്ടുണ്ട് വര്‍ഷം തോറും കുറഞ്ഞത് പത്ത് കുട്ടികള്‍ക്കെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്. 2004 മുതല്‍ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കൊട്ടാരക്കര വിദ്യാഭ്യാസജില്ല പ്രവൃത്തിപരിചയ മേളയില്‍ 2004-2005 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്. നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദിവര്‍ഷമായ 1969ലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോള്‍ ഹയര്‍സെക്കന്‍ററി തലം മുതല്‍ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളില്‍ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുക എന്നാതാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയില്‍ സ്കൂള്‍ എന്‍. എസ്. എസ് പ്രവര്‍ത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വര്‍ഷം തോറും നടത്തിവരുന്നു. . ജില്ലയിലെ ഏറ്റവും നല്ല നിലവാരമുള്ള ഒരു ലാബായിരുന്നു സ്കൂളിലുണ്ടയിരുന്നത്. അത് ്ധ്യപക ട്രെയിനിംഗ്സെന്‍ററായും പ്രവര്‍ത്തിച്ചുവന്നിരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കിയതോടെ പുതിയ കമ്പ്യൂട്ടര്‍ ആവശ്യമായി വന്നു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കൊട്ടാരക്കര എം എല്‍ എ യുമായ ശ്രീമതി ഐഷാപോറ്റിയുെട പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1 ലക്ഷം രൂപ അനുവദിച്ച് 5 കമ്പ്യൂട്ടറുകള്‍ ലാബിലേക്ക് നല്‍കുകയുണ്ടയി. ഐടി വികസനവുമായി ബന്ധപ്പെട്ട് INTERNET CONNECT EDUSATന്‍റെ Rot എന്ന കണക്ഷനും സ്കൂളിലുണ്ട്. വായനയിലൂടെ അറിവിന്‍റെ വെളിച്ചം പകര്‍ന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്. ഇവിടെ പതിമുവ്വായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. 40 കുട്ടികള്‍ക്ക് ഒരേ സമയം പുസ്തകങ്ങള്‍ വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം റവന്യൂജില്ലയിലെ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ലൈബ്രറികളില്‍ ഒന്നാം സ്ഥാനം ഈ ലൈബ്രറിക്കു ലഭിച്ചിട്ടുണ്ട്. 10 ക്ലാസിനും +2നും അവധിക്കാലത്തു തന്നെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന 5 മുതല്‍ 10 വരെ ക്ലാസീലെ കുട്ടികള്‍ക്ക് 5 മണി വരെ ക്ലാസുകള്‍ എടുക്കുന്നു. കൂടാതെ ജനുവരി മുതല്‍ 10ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി ടൈം ടേബിള്‍ അനുസരിച്ച് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നു. കണക്ക് , ഇംഗ്ലീഷ്, വിഷയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിജയസോപാനം കുട്ടികള്‍ക്ക് വളരെ യധികം പ്രയോജനപ്പെടുന്നുണ്ട്. കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റര്‍ സെന്‍റര്‍ കൂടിയാണീ സ്കൂള്‍ ഈ ക്ലസ്റ്ററില്‍ 11 സ്കൂളിന്‍റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 9 പേര്‍ റിസോഴ്സ് ടീച്ചേവ്സായി ഈ സ്കൂളില്‍ നിന്നുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഇവുടെത്തെ അധ്യാപകര്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയുണ്ട്. യുപി എച്ച് എസ്, വിഎച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1600 കുട്ടികളും 80 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതില്‍ എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി ബേബിസരോജവും എച്ച് എസ് െസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. വൈ കുഞ്ഞുകുട്ടിയും സേവനമനുഷ്ഠിക്കുന്നു. കുറെ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാ വിജയശതമാനം 80%ല്‍ അധികമാണ് . ഗവ. സ്കൂളുകളില്‍ വച്ച് കൂടുത്ല‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. 1989ല്‍ വി. എച്ച്. എസ്. ഇ പരീക്ഷയില്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക് 1 റാങ്ക് നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാകര്‍തൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയില്‍ ശ്രീ ജയകുമാര്‍ സമിതിയുടെ പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീ. എല്‍ ഉ​ഷാകുമാരി മാത്ൃസമിതിപ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. പി.ജി.കേശവന്‍നമ്പൂതിരി
  2. വി.ലക്ഷ്മി നാരായണയ്യര്‍
  3. ആര്‍‍.സുബ്രമണ്യശര്‍മ്മ
  4. എം.എന്‍.ജാനകിഅമ്മ
  5. കെ.ദാമൊദരന്‍പിള്ള
  6. കെ.എന്‍.കൃഷ്ണക്കുറുപ്പ്
  7. കെ.ബാലകൃഷ്ണപിള്ള
  8. കെ.പി.കൊച്ചമ്മിണി പിഷാരസ്യാര്‍
  9. എസ്.വസുമതിയമ്മ
  10. കെ.കെ.ജോണ്‍
  11. എ.കെ.രാജരാജവര്‍മ്മ
  12. പി.ജി.സക്കറിയ
  13. എന്‍‍.നാരായണന്‍പോറ്റി
  14. വി.എസ്.ജോര്‍ജ്ജ്
  15. എസ്.പരമേശ്വരന്‍ആചാരി
  16. പി.ഐ.ജേക്കബ്
  17. ടി.കെ.ശ്രീധരന്‍
  18. ഒ.സുധാകരന്‍(ട്രയിനി)
  19. എന്‍‍.വി.സരോജനിയമ്മ
  20. കെ.എന്‍.ശാരംഗധരന്‍
  21. കെ.ലീലാഭായി
  22. ഇ.വിജയാദേവി
  23. കെ.എല്‍.തോമസ്
  24. വി.നാരായണന്‍ നമ്പൂതിരി
  25. വി.കെ.ഏലിയാക്കുട്ടി
  26. സി.ആര്‍.സുരേന്ദ്രനാഥന്‍
  27. എം.രവീന്ദ്രന്‍
  28. അന്നമ്മജോണ്‍
  29. പി.ജെ.സരസ്വതിയമ്മ
  30. കെ.ബേബിസരോജം
  31. പി.രാധാമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.മോഹന്‍ ദാസ്
    കെ.പി.സോമരാജന്‍

വഴികാട്ടി

<googlemap version="0.9" lat="9.083367" lon="76.753235" zoom="15" width="350" height="350" selector="no"> 11.071469, 76.077017, 9.079298, 76.75199, KULAKKADA GVHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

STAFF KULAKKADA.JPG

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghskulakkada&oldid=105547" എന്ന താളിൽനിന്നു ശേഖരിച്ചത്