Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 71: |
വരി 71: |
| | color=3 | | | color=3 |
| }} | | }} |
| | |
| | {{Verification4|name=sreejithkoiloth| തരം=കഥ}} |
22:10, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദൈവത്തിന്റെ മാലാഖ
"ഹലോ.. റോയിച്ചാ... ഇന്ന് എന്റെ നൈറ്റ് ഡ്യൂട്ടി കഴിയും.. അത് കൊണ്ട് ഞാൻ നാളെ അവിടേക്ക് വരാം... ഒരു ദിവസം ലീവ് എടുത്ത് നമുക്ക് അടിച്ചു പൊളിക്കാം... ". ആനി വളരെ ഉത്സാഹത്തോടെ അവളുടെ ഭർത്താവിനോട് പറഞ്ഞു..
"അതെയോ.. നീ നാളെ വരുമോ... അതേയ്.. ഞാൻ നമ്മുടെ കുഞ്ഞാവന്റേത് ഫോൺ കൊടുക്കാം... "
"ഹലോ.. മമ്മാ....നാളെ നേരത്തെ ഇങ് എത്തിക്കോളണം... കേട്ടോ... "
5 വയസ്സ്കാരിയായ ആ മകളുടെ മനസ്സിൽ 7 ദിവസങ്ങൾക്കു ശേഷം അമ്മ വരുന്നതിന്റെ ഉത്സാഹം ആണ്...
"ഞാൻ എന്തായാലും നേരത്തെ വരാം.. മോൾ ഉറങ്ങിക്കോ... പപ്പാനോട് പറഞ്ഞേക്ക്... ഫോൺ വെച്ചോ... ബൈ... "
അങ്ങനെ ആനി ഫോൺ വെച്ച് കട്ടിലിൽ കിടന്നു... രാമപുരത്തെ ഒരു പഴയ ഗവണ്മെന്റ് ആശുപത്രിയിൽ ഒരു നഴ്സ് ആയിട്ടാണ് ആനി ജോലി ചെയ്യുന്നത്... ഒരാഴ്ച ആയി അവൾ മകളെയും ഭർത്താവിനെയും കണ്ടിട്ട്.. നാളെ കുടുംബത്തോടൊപ്പം ആനന്ദിച്ചു നടക്കുന്ന കിനാവും കണ്ട് അവൾ ഉറങ്ങി..
പിറ്റേന്ന് രാവിലെ അവൾ എണീറ്റ് ബാഗ് ഒക്കെ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ HOD യുടെ റൂമിലേക്ക് അവൾ പോയി...
"സർ.. എനിക്ക് രണ്ട് ദിവസം ലീവ് വേണം.. ഇന്നലെ എന്റെ ഡ്യൂട്ടി കഴിഞ്ഞത് ആണ്... "അവൾ വളരെ വിനയത്തോടെ ചോദിച്ചു..
"നോ.. എനിക്ക് ഒന്നും പറയാൻ സാധിക്കില്ല.. നീ dr :റീനയുടെ അടുത്ത് ഒന്ന് പോ.. അവർ പറയും.. "..അയാൾ പറഞ്ഞു.
അവൾ നിരാശയിടെ dr:റീനയുടെ അടുത്തേക്ക് പോയി.. അവൾ കാര്യം പറഞ്ഞു.
"ആനി.. ശ്രദ്ദിക്ക്... ഇന്നലെ ഇവിടെ ഒരു രോഗി റിപ്പോർട്ട് ചെയ്തിരുന്നു.. അതിൽ നമുക്ക് കണ്ടെത്താൻ സാധിച്ചത് ഉറവിടം ഒരു വൈറസിൽ നിന്നാണ്.. ഇന്നും ഒന്ന് റിപ്പോർട്ട് ചെയ്തു... ഈ അവസരത്തിൽ നീ ഇവിടെ ഇല്ലെങ്കിൽ..... "
ഡോക്ടർ വളരെ സങ്കടത്തോടെ പറഞ്ഞു..
"ഇല്ല.. ഡോക്ടർ.. എനിക്ക് ലീവ് വേണ്ട... ഞാൻ എന്റെ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു... ഞാൻ കോട്ട് ധരിചിട്ട് വരാം.. "
എന്ന് പറഞ്ഞു കൊണ്ട് അവൾ ബാഗ് ഒരിടത് വെച്ച് കോട്ട് ധരിച്ചു കൊണ്ട് ജോലിയിൽ ഏർപെട്ടു.. ഇടക്ക് ഭക്ഷണം കഴിക്കാൻ നേരത്ത് അവൾ ഇന്ന് വരുന്നില്ല എന്ന കാര്യം റോയിയെ വിളിച്ചു അറിയിച്ചു.. പിന്നെ ദിവസങ്ങൾ കൂടുന്തോറും രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങി.... ആ രോഗം പടർന്നു കൊണ്ടേയിരുന്നു... ഒരു മാസത്തോളം രോഗം നീണ്ടു നിന്ന്.... ആനി സ്വന്തം കുടുംബത്തെ ഒന്ന് കണ്ടിട്ട് ഒരു മാസമായി... അവളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.. അപ്പോൾ ഓരോ കാര്യങ്ങൾ ആലോചിച്ചിരിക്കുമ്പോൾ അവളുടെ അടുത്തേക്ക് ഡോക്ടർ വന്നു..
"ആനി... നീ ഇന്നേക്ക് ഒരു മാസം ആയി ഇവിടെതന്നെ.. . അത് കൊണ്ട് നാളെ കഴിഞ്ഞ് പിന്നെ ഒരാഴ്ചതെക്ക് നിനക്ക് ലീവുണ്ട്... ഇനി ഡ്യൂട്ടി ചെയ്യുന്നത്ഷിഫ്റ്റ് ഉള്ള നഴ്സസ് ആണ്... . "
എന്തോ ഡോക്ടർ അങ്ങനെ പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ആനിക്ക്.. അവൾ വൈകുന്നേരം ഹോസ്റ്റലിലേക്ക് പോയി .. എന്നിട്ട് റോയിയെ വിളിച്ചു... ഫോൺ എടുത്തത് കുഞ്ഞാവ ആയിരുന്നു..
"ഹലോ.. കുഞ്ഞാവേ.. ഞാനാ മമ്മ.. മറ്റന്നാൾ വരുന്നുണ്ട്... മോൾക്ക് എന്ത് കൊണ്ട് വരണം... പറ..... "
"മമ്മ.. എനിക്ക് നിറയെ ചോക്ലേറ്റ് വേണം... പിന്നെ ഒരു പാവകുട്ടിയും... "
"എന്നാൽ പപ്പയോടു മോൾ കാര്യം പറയണം... എന്ന വെച്ചോ... "
അതും പറഞ്ഞു കൊണ്ട് ആനി ഉറങ്ങി..
അടുത്ത ദിവസം രാവിലെ ആനി ആശുപത്രിയിലേക്ക് പോയി.. നിറയെ രോഗികൾ... അവൾ ഡോക്ടറോഡ് കാര്യം എന്താണെന്ന് ചോദിച്ചു.. ഡോക്ടർ വളരെ വെപ്രാളത്തോടെ അവളോട് പറഞ്ഞു.
"ആനി.. നീ ഇന്നലെ ഇവിടെ നിന്ന് പോയ മുതൽ ഇവിടെ കൂടുതൽ വൈറസ് ബാധിതർ റിപ്പോർട്ട് ചെയ്തു.. ഇപ്പൊ നോക്കാൻ സ്ഥലം പോലുമില്ല.. കുറെ പോസിറ്റീവ് ഉണ്ട്... വേഗം അവിടേക്ക് ചെല്ല്.... ഗോ.. ഗോ ഫാസ്റ്.. "
ആനി ഒരു വൃദ്ധന്റെ അടുത്തേക്ക് പോയി.. അവൾ ഇൻജെക്ഷൻ എടുക്കാൻ വേണ്ടി അയാളെ കൈ പിടിച്ചു.. പെട്ടന് അയാൾ ഞെട്ടി കൊണ്ട് അവളുടെ കൈ തെറിപ്പിച്ചു..
"മോളെ... എനിക്ക് ആ രോഗം ബാധിച്ചിട്ടുണ്ട്... ഹാ എന്തായലും ഞാൻ മരിക്കാനായി.. പക്ഷെ മോൾ അങ്ങനെയല്ല.. നിനക്ക് ഇനിയും ജീവിതം ബാക്കി ഉണ്ട്... എന്നിലൂടെ ആ രോഗം നിനക്ക് ബാധിചാൽ നിന്റെ ജീവിതം തകരും... എന്നെ നോക്കണ്ട.. എന്നെ വിട്ട് പോ... "
ആനി അയാൾ പറയുന്നത് കേൾക്കാതെ അയാളെ പരിചരിക്കാൻ നിന്ന്.. അയാൾ സമ്മതിച്ചില്ല... ആനി അടുത്തുള്ള ഒരു രോഗിക്ക് മരുന്ന് കൊട്ത്ത് തിരിഞ്ഞ് നിൽക്കുമ്പോഴേക്കും ആ വൃദ്ധൻ മരിച്ചിരുന്നു.. അത് അവളെ ഏറെ തളർത്തി... അവൾ ചിന്തിച്ചു... "തങ്ങളൊക്കെ ദൈവത്തിന്റെ മാലാഖമാരാണ്.. എന്നിട്ട് ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.... ഇല്ല... ഞാൻ ഇവർക്ക് വേണ്ടി ജീവിക്കണം.. ഇനി ഒരാൾ പോലും മരിക്കാൻ ഞാൻ സമ്മതിക്കില്ല.... "അവൾ പല രോഗികളെയും ചികിൽസിച്ചു.. പലർക്കും ഭേദമായി.. അവൾ രാത്രി ഉറങ്ങാൻ നേരത്ത് എന്തോ തല കറക്കം അനുഭവപെറ്റു... അവൾ ഹോസ്പിറ്റലിലേക്ക് പോയി... അവളുടെ രക്തം പരിശോദിച്ചു..ആനി ആ രോഗത്തിന് കീഴടങ്ങി... പല വിദക്ത ഡോക്ടർസും അവളെ നോക്കി... എല്ലാ രോഗികളുടെയും ഓരോ രോഗത്തിനും പ്രതിരോധമായി നിന്ന അവൾക്ക് പ്രതിരോധമായി ആരും തന്നെ ഉണ്ടായിരുന്നില്ല... പതിയെ അവൾ ഈ ലോകത്തോട് വിട പറഞ്ഞു...
അടുത്ത ദിവസം തനിക്ക് ചോക്ലേട്ടും പാവകുട്ടിയുമായി വരുന്ന മമ്മയെ കാത്ത് കുഞ്ഞാവ ഉമ്മറത്തു ഇരുന്നു... റോയിയും പിറകിൽ ഉണ്ടായിരുന്നു... അപ്പോഴാണ് കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് റോയിക്ക് ഫോൺ കോൾ... ഹോസ്പിറ്റലിൽ നിന്നായിരുന്നു... ആനി മരിച്ച കാര്യം റോയി അറിഞ്ഞു... ഹൃദയത്തിൽ എന്തോ ഭാരം കയറ്റി വച്ച പോലെ റോയിക്ക് തോന്നി.. അവന്റെ തൊണ്ട വരണ്ടു... മമ്മയെ കാത്ത് നിൽക്കുന്ന കുഞ്ഞാവയോട് എന്ത് പറയണം എന്ന് റോയിക്ക് മനസിലായില്ല... വൈറസ് രോഗം ആയത് കൊണ്ട് അവസാനമായി ഒരു നോക്ക് പോലും കാണാൻ കഴിയില്ല എന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞിരുന്നു..
"എന്താ പപ്പാ.. ഈ മമ്മ വരാത്തത്.. എപ്പോഴും ഇങ്ങനെയാ.. നേരത്തെ വരാം എന്ന് പറയും.. എന്നിട്ടോ കുറെ കഴിഞ്ഞിട്ടേ വരൂ.. ഇങ് വരട്ടെ.. ഞാൻ കൊടുക്കുന്നുണ്ട്....
ആ പിഞ്ചു കുഞ്ഞിന് അറിയില്ലല്ലോ ഇനി തിരിച്ചു വരാൻ കഴിയാത്ത ഒരു ലോകത്തേക്ക് ആണ് അവളുടെ മമ്മ പോയതെന്ന്...ഏതോ ഒരു പൊതുശ്മഷാനത്തിൽ ദീർഘനിദ്രയിലാണ്ട മമ്മക്ക് വേണ്ടി കുഞ്ഞാവ അവളുടെ കാത്തിരിപ്പ് തുടർന്നു.........
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ
|