"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/തിരിച്ചു പോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കറുത്ത ചിലങ്കയിൻ | |||
കിലുക്കം പോലുമില്ലാതെ | |||
അപ്രതീക്ഷിതമായ ഒരു നിഴൽപോലേ | |||
അവൻ ആഗതനായി | |||
മനുഷ്യമിഴികളിൽ ഭയത്തിൻ | |||
അന്ധകാരം നീട്ടിനിറച്ചവൻ | |||
അവന്റെ കാലൊച്ചകൾ | |||
അതിൻ ആഗമനം നിശബ്ദം | |||
ആഗമനോദ്ദേശ്യമോ കൊടുംഭീകരം | |||
അതിവേഗത്തിൽ സഞ്ചരിച്ചു | |||
പടർന്ന് പന്തലിച്ചവൻ മൃതപ്രായരാക്കി നമ്മളെ | |||
ഇന്നലെയിൻ ജീവിതം ശബ്ദമുഖരിതം | |||
തിങ്ങിനിറഞ്ഞ തെരുവീഥികൾ | |||
ഇന്നോ മൗനസാന്ദ്രം നിശബ്ദസമുദ്രം | |||
ഹാസ്യമാം ജീവിതം ലാസ്യമാവുകയായി | |||
വീടിൻ നാലുചുവരുകൾക്കുള്ളിൽ നാം | |||
അടഞ്ഞുകൂടിയിരിപ്പായി | |||
ഒന്നും ചെയ്യാനും പറയാനുമാകാതെ | |||
ഭീകരസത്വത്തിൻ കാലടികൾ എങ്ങും കേൾക്കുകയായ് | |||
വെറുമൊരു വൈറസിൻ ഭീകരഭാവത്താൽ | |||
ഭൂലോകം നിശ്ചലം,ജീവിതം ദു:ഖനിർഭരം | |||
ഒന്നുമറിഞ്ഞില്ലി കുഞ്ഞിക്കിളികളും | |||
മന്ദമായാടുന്ന വള്ളിപടർപ്പുകളും | |||
അനശ്വരമാം സ്നേഹവും | |||
നിഷ്കളങ്കമാം സാഹോദര്യവും | |||
സ്നേഹോഷ്മളമാം കുടുംബവും | |||
സ്വായത്തമാക്കുക നാം ഈ ദിനങ്ങളിൽ | |||
പ്രഭാതത്തിൽ ഇളംവെയിലിൻ | |||
ചൂടേറ്റ്കിടക്കും പൂമുഖത്തെ ഇരിപ്പിടവും | |||
മഞ്ഞിൻ ധാരയാർന്ന് നിൽക്കുമീ | |||
കടലാസുപൂവിൻ ഇതളുകളും എനിക്കു വീക്ഷിതം | |||
നിശീഥിനിയുടെ അന്ധതമസ്സിൽ മുല്ലപ്പൂവിൻ | |||
ഗന്ധത്താൽ നിറഞ്ഞ് നിൽക്കുമീ അങ്കണവും | |||
ശബ്ദമാധുര്യത്താൽ മാറ്റൊലി തീർക്കുന്ന | |||
കൂമന്റെയൊച്ചയും എൻ കാതിൽ ധ്വനിക്കുകയായ് | |||
ഉഷ്ണചൂടിൽ കാറ്റുംതേടി | |||
വാതായനങ്ങൾ തുറക്കുമ്പോൾ | |||
നഗ്നനേത്രങ്ങളാൽ വിഹായസ്സിലേക്ക് | |||
എൻ ദൃഷ്ടി ഉയരുകയായി | |||
അതിജീവനത്തിൻ കാറും കോളും നിറയുമീ | |||
കാർവർണ്ണമേഘങ്ങളിലൂടെ | |||
നഗ്നമായ് പെയ്തിറങ്ങുന്ന | |||
കുളിർമയേറും മഴയെ കണ്ടു ഞാൻ | |||
യാന്ത്രികമാം എൻ ജീവിതത്തിൻ | |||
മൂടി പുകഞ്ഞുപ്പോയതാം നയനങ്ങൾ | |||
നാലുചുവരുകളിൽ ഒതുങ്ങിപോകാതെ | |||
പതിപ്പിച്ചു ഞാൻ പ്രകൃതിയാം പ്രതിഭാസത്തിൽ | |||
കണ്ടു ഞാനാ അനശ്വരക്കാഴ്ചകൾ | |||
കണ്ടിടാതെ പോയ അവളിൻ വിലാസഭംഗികൾ | |||
കേട്ടിടാത്ത ആ സ്വരഗാനങ്ങൾ കേട്ടു ഞാൻ | |||
കാതോർപ്പിക്കുമാം ആ മാറ്റൊലി എന്നിൽ പ്രതിധ്വനിച്ചു | |||
പഴുത്ത വരിക്ക ചക്കയിൻ ഗന്ധവും | |||
മധുരമൂറും നാട്ടുമാങ്ങയിൻ രുചിയും | |||
തീവ്രവൈകാരിക വിവശതയിലാഴ്ത്തുന്നുയെന്നെ | |||
ബാല്യകാലത്തിൻ തിരശ്ശീലയെന്നിൽ ഉയരുകയായീ | |||
സ്നേഹസാഹോദര്യം പങ്ക് വെയ്ക്കാൻ | |||
മറന്നുപോയൊരു സഹോദരബാല്യകാലവും | |||
ഈ ക്ഷണമെനിക്ക് വീക്ഷിതം | |||
തൻ കുഞ്ഞിൻ കഴുത്തിൽ കടിച്ചുക്കൊണ്ടുപ്പോകുമാ | |||
കയ്യാല ചാടികടക്കുന്ന പൂച്ചയും | |||
തൻ വാത്സല്യച്ചിറകിനാൽ രക്ഷാകവചം തീർക്കുമാ | |||
തള്ള കോഴിയേയും കാണുമ്പോൾ | |||
ആദ്യമായ് കണ്ടതാം അമ്പരപ്പിൽ മുങ്ങി | |||
നഷ്ടബോധം എന്നിലങ്കുരിക്കുകയായി | |||
മുണ്ടിന്റെ കോന്തലകൈയിൽ തിരുകിയും | |||
സഞ്ചിതൻ ഭാരത്താൽ മുന്നോട്ടു കൂനിയും | |||
കോലായിൽ കേറി നിന്നമ്മ ഏല്പിച്ചൊ- | |||
രച്ഛൻമുഖം കണ്ടു സഹതാപമെന്നിലായ് | |||
മുറ്റത്തു കൂടിയാ കരിയില തൂക്കുവാൻ | |||
ക്ലേശിച്ച കൈയും നടുവിനു താങ്ങികൊ- | |||
ണ്ടമ്മ കിണഞ്ഞു നടക്കുന്നു ചൂലുമായ് | |||
കണ്ടപ്പോഴെന്നിലും കാരുണ്യമേറെയായ് | |||
കറിക്ക്അരിഞ്ഞ് കീറിനീറിപോയതാം | |||
അമ്മയിൻ ചർമ്മം എൻ ഗാത്രങ്ങളിൽ | |||
സ്പർശിക്കുമാ ക്ഷണം തീക്ഷണമാം പരിത്രാണവും | |||
അവധാനതയും എൻ മനോരഥത്തിൽ പായുകയായി | |||
അവരിൻ വിലാപങ്ങൾ , സുഖദു:ഖങ്ങൾ | |||
കണ്ടില്ല ഞാൻ കണ്ടില്ലെന്നു നടിച്ചു ഞാൻ | |||
എന്നിൽ നിന്നും ലഭ്യമാകാതെപോയ | |||
പുത്രസ്നേഹവും എന്നിലൊരു കോടതി | |||
വിസ്താരത്തിൻ അന്തരീക്ഷം സൃഷ്ടിക്കുകയായി | |||
നാലുമണിനേരം പൂവിട്ട നാലുമണിപ്പൂവിനേയും | |||
ഒാട്ടുഗ്ലാസിൽ ചായയും മലരുമായി | |||
എത്തുന്ന അമ്മയേയും , വീട്ടുപ്രശ്നങ്ങളും | |||
നാട്ടുപ്രശ്നങ്ങളും പരിഹരിച്ച | |||
കോടതിയാം എൻ പൂമുഖത്തെയച്ഛനാം ജഡ്ജിയേയും | |||
കാണുവാൻ ഒന്ന് അനുഭവിക്കാൻ എനിക്ക് കഴിഞ്ഞു | |||
നവതലമുറയുടെ ഭ്രാന്തജല്പനങ്ങളിൽ | |||
പൊലിഞ്ഞുപോയ സ്നേഹത്തിൻ | |||
സഹിഷ്ണുതയിൻ അക്ഷര പാഠങ്ങൾ | |||
എന്നെ ആ അതിഥി പഠിപ്പിച്ചു..ചിന്തിപ്പിച്ചു | |||
സ്നേഹപരിഗണനകളാൽ മുഖരിതമാം | |||
അയല്പക്കബന്ധങ്ങളും,നിഷ്കളങ്ക | |||
സൗഹൃദങ്ങളും, അവയിൻ അമൂല്യ | |||
ഓർമ്മകളും എന്നിൽ ഉൽക്കടം | |||
ഇത്രയും ഭംഗിയാർന്ന ഒരു ലോകം | |||
കാണുവാൻ,അതിലൂടെയൊന്നു ജീവിക്കുവാൻ | |||
കോറൊണയെന്ന മനുഷ്യഘാതകാ | |||
നീ തന്നെ വേണ്ടിവന്നല്ലോ എനിക്ക് | |||
ഞാൻ നഷ്ടപ്പെടുത്തിയ ആ സ്നേഹമസൃണമാം | |||
സുവർണ്ണകാലഘട്ടം കുറ്റബോധം എന്നപോൽ | |||
എൻ ചിന്തകളിലൂടെ ഒലിച്ചിറങ്ങുകയാണ് | |||
അതിജീവനത്തിൻ സ്വരങ്ങൾ ഉയർത്തുക നാം | |||
തളരില്ല നമ്മൾ.. തളർത്തുവാൻ ആവില്ല നമ്മളെ.. | |||
നാഡിഞരമ്പുകൾ വലിഞ്ഞ്മുറുകിയാ രക്തച്ചൂടിനാൽ | |||
ഉയരണം നമ്മൾ... | |||
മതമില്ല , ജാതിയില്ല, വഴക്കില്ല | |||
മതസ്പർധയില്ല, കൊലപാതകമില്ല | |||
പിന്നെയോ ആയിരം സൂര്യനെ ഉണർത്തുന്ന | |||
ഏകമന്ത്രം..മനുഷ്യത്വം..മനുഷ്യത്വം.. | |||
രണ്ടല്ല നമ്മൾ.. ഒന്നാണ് നമ്മൾ | |||
സാമൂഹിക അകലം എന്ന പ്രതിരോധമാർഗം | |||
സ്വീകരിക്കുക,മുഖാവരണം ധരിക്കുക | |||
ഞാൻ എന്നെയല്ല ഇവിടെ രക്ഷിക്കുന്നത് | |||
പിന്നെയോ നിന്റെ ജീവനെ കൂടിയാകുന്നു.. | |||
ചിത്തഭ്രമത്തിൻ ആഴങ്ങളിലേക്ക് | |||
തള്ളിക്കളയാതെ ഈശ്വരന്റെ | |||
പ്രതിരൂപമായി കാണുക നാം ഭൂമിയിലെ | |||
മാലാഖമാരെ................... | |||
കടലിന്റെ മക്കൾ,കേരളത്തിന്റെ സൈന്യമാം | |||
മത്സ്യത്തൊഴിലാളികളെ ഓർക്കുക തന്നെ | |||
വേണമീത്തരുണത്തിൽ, നാം പിന്നിട്ട ആ | |||
വഴികൾ ഓർക്കുക തന്നെ വേണം | |||
നാം കടന്നുപോകുമീ ദിനങ്ങൾ നാളെയിൻ | |||
ഉന്മേഷത്തിൻ, പ്രതീക്ഷയിൻ ജീവസ്രോതസ്സുകൾ | |||
അതിജീവനത്തിൻ ആദ്യപാഠങ്ങൾ | |||
ഉണരുക കേരളമേ ... നവപ്രതീക്ഷയിൻ | |||
പുലരിയിൽ ഉണരാം നമുക്ക് പുതുപുത്തൻ ചിന്തയുമായീ | |||
ശാന്തിയിൻ വിശ്രാന്തിയിൻ ഗന്ധമുയരുന്ന ആ | |||
മണ്ണിൽ വച്ച് നമുക്ക് ഒന്നു പുണരണം... | |||
കുളിർമയേറും ആ ഗന്ധം ശ്വസിച്ച് | |||
മന:സാക്ഷിയും നീതിനിഷേധവുമില്ലാത്ത | |||
ഒരു ലോകം കെട്ടിപ്പടുക്കാം നമുക്ക്........ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഏഡൻ ജൊ ജോൺ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
07:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുമിച്ചു പൊരുതാം
കറുത്ത ചിലങ്കയിൻ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ