"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ചുറ്റുപാടുമുള്ളത് തന്നെ നല്ലത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചുറ്റുപാടുമുള്ളത് തന്നെ നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 4
| color= 4
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

22:32, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചുറ്റുപാടുമുള്ളത് തന്നെ നല്ലത്

ഒരു സുപ്രഭാതം. സൂര്യൻ കിഴക്ക് ദിക്കിൽ കുതിച്ചുയരുന്നു. ഒരു ഇളം കാറ്റ് പാർവ്വതിയെ തഴുകുന്നു. അത്, അവൾക്ക് ഒരു ആശ്വാസമായിരുന്നു. കാരണം ആർ. സി. സി സെന്ററിൽ നിന്നും അവൾ കേട്ട വാർത്ത അവൾക്ക് കാൻസർ ആയിരുന്നു എന്നാണ്. ഡോക്ടർ അവളോട്‌ പറഞ്ഞത് " ആഹാര ശീലത്തിൽ നിന്നും". പണ്ടുമുതൽകെ അച്ഛനും അമ്മയും ഫാസ്റ്റ് ഫുഡ് മാത്രമേ നൽകുകയുള്ളൂ ആയിരുന്നു. നാട്ടിൻപുറത്തെ ജീവിക്കുകയാണെങ്കിൽ ഉം അവളുടെ ആഹാരശൈലി നാട്ടിൻപുറത്തെതിൽ നിന്ന് വേറിട്ടുനിന്നു. പണ്ട് വളരെ വാശി കാണിക്കും ആയിരുന്നു ഏതുകാര്യത്തിലും. ആ വാശി കാണിക്കുന്നത് കൊണ്ട് അച്ഛനുമമ്മയും അത് സാധിച്ചു കൊടുക്കുകയും ചെയ്യും. അവൾ സ്കൂളിൽ പോയിട്ട് വരുന്ന വഴിക്ക് വഴിവക്കിലെ ആഹാരസാധനങ്ങൾ വാങ്ങി കഴിക്കുമായിരുന്നു. ശുചിത്വമില്ലാത്തവ. ഈച്ച, മറ്റു പ്രാണികൾ ഇവയെല്ലാം ആഹാരത്തിന് ചുറ്റും പാറി നടക്കുമായിരുന്നു. എന്നിട്ടും അവൾക്ക് അത്തരം ഭക്ഷണത്തോട് ആയിരുന്നു താല്പര്യം.പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്നതാണ് നല്ല ഭക്ഷണം മോളേ, നീ ഇത് കഴിക്കരുത്. രോഗപ്രതിരോധശേഷി നേടണമെങ്കിൽ നാട്ടിൽ നിന്ന് ലഭിക്കുന്ന കായ്കനികൾ കഴിക്കണം. പാർവതിയുടെ അമ്മ ലീല ഇങ്ങനെ അവൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാലും അവൾക്ക് ഫാസ്റ്റഫുഡ് ആണ് താല്പര്യം.ലീലയും പാർവതിയും ചെക്കപ്പിനായി ആശുപത്രിയിൽ പോകുന്നു. നാട്ടിലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മോളുടെ രോഗം ഭേദമാകും എന്ന് ഡോക്ടർനിർദേശിക്കുന്നു. പിന്നീട് അവൾ തുടർച്ചയായി ഫാസ്റ്റ് ഫുഡിനെഉപേക്ഷിക്കുന്നു. വീണ്ടും ചെക്കപ്പിനായി അവർ ആശുപത്രിയിൽ പോകുന്നു. ഡോക്ടർ പറഞ്ഞു." മോളേ, നിന്റെ രോഗം മാറിയിരിക്കുന്നു. നിനക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല.. ഈ വാക്കുകളിൽ സന്തോഷം ഉണർത്തിക്കുന്നു. അവൾ ദീർഘ ശ്വാസം വിടുന്നു.

അതുല്യ എം
9 എ ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ