"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (HS42501 എന്ന ഉപയോക്താവ് [[ഗവൺമെൻറ്, ടെക്നിക്കൽ.എച്ച്.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണ...) |
||
(വ്യത്യാസം ഇല്ല)
|
11:51, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണല്ലോ .അത് ഓരോരുത്തരുടെയും സാമൂഹ്യ ബാധ്യതയാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ബാധ്യത തിരിച്ചറിയണം. പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ നടത്തുമ്പോൾ പുതിയ തലമുറയ്ക്ക്പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സഹായിക്കുന്നു .ഇന്ന് കുട്ടികളെ കൊണ്ട് കഴിയുന്നത്ര തൈകൾവെച്ചുപിടിപ്പിക്കുക,അവയെ സംരക്ഷിക്കുക,പക്ഷികളെ നിരീക്ഷിച്ചും കുട്ടികളെ പ്രകൃതി യുമായി ബന്ധപ്പെടുത്തുക . പ്രകൃതി നിരീക്ഷണത്തിലെ പല ഗുണഫലങ്ങളിൽ ഒന്നാണ് സഹജീവികളോടുള്ള അനുകമ്പയും ദയാവായ്പും . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈകാരിക ബന്ധം സാധിക്കാതെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങുമെത്താൻ കഴിയില്ല. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്നതാവണം നമ്മുടെ മുദ്രാവാക്യം. ഈലോക് ഡൗൺ കാലം പ്രകൃതിയിൽ നിന്നും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുക. അവർ പ്രകൃതിയെ നീരീക്ഷിക്കട്ടെ. പഠിക്കേണ്ടത് സ്വയം കണ്ടെത്തട്ടെ. അവധിദിനങ്ങളിൽ കുട്ടികളിൽ പ്രകൃതി ബോധം വളർത്താൻ അവർക്കായി കുറച്ച് സമയം അനുവദിക്കുകയും സ്വന്തം പറമ്പിൽ ഉള്ള വിവിധ സസ്യങ്ങളുടെ ഇലകളുടെ രൂപം ,പൂക്കൾ,,ഏതുതരം ചെടികൾ , കായ്കൾ എന്നൊക്കെ നിരീക്ഷിക്കുക. ഇതിലൂടെ പ്രകൃതിയുമായി അലിഞ്ഞു ചേരാൻ അവസരം ലഭിക്കുകയും ചെയ്യും. പ്രകൃതി സംരക്ഷിക്കാൻ ഇത് കാരണമാകും.. പ്രകൃതി സ്നേഹം വളരട്ടെ. പ്രകൃതി പ്രതിഭാസങ്ങളെയും കാണുന്ന എന്തിനേയും താല്പര്യത്തോടെ നോക്കിക്കാണാനുള്ള അന്വേഷണ മനോഭാവം കുട്ടികളുടെ സ്വഭാവികമായ സ്വഭാവസവിശേഷതയാണ് വീട്, വിദ്യാലയം ,സമൂഹം എന്നിവിടങ്ങളിൽ അവരുടെ മാനസിക വികാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട് .കുട്ടികളുടെ അറിവുകളെ കൂടുതൽ ആഴവും വ്യാപ്തിയും ഉള്ളതാക്കി സാമൂഹികമായും തിരിച്ചറിവുകൾ ആക്കി മാറ്റാൻ സാധിക്കുന്നു പരിസ്ഥിതിസംരക്ഷണം എന്നാൽ അതിനെ നശിപ്പിക്കാതിരിക്കലാണ് .മറ്റൊരു രീതിയിൽ പറഞ്ഞാൽ അത് കഴിയുന്നത്ര പ്രകൃതിയോടിണങ്ങിയുള്ള ജീവിതം തന്നെ .പ്രകൃതിവിഭവങ്ങൾ ഒരിക്കലും തീരുന്നില്ല എന്ന ധാരണയിൽ പരമാവധി കവർന്നെടുക്കാൻ പലരും തുനീളുന്നതാണ് പിന്നീട് കണ്ടത്. മനുഷ്യൻറെ ന്യായമായ ആവശ്യങ്ങൾ പ്രകൃതി നനിറവേറ്റും . പ്രകൃതിയെ സംരക്ഷി കാര്യങ്ങൾ -പച്ചപ്പുല്ലുകൾ സംരക്ഷിക്കുക , കിടനാശിനികൾ വേണ്ട. ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുക, പൂന്തോട്ടം, പച്ചക്കറി കൃഷി, മഴവെള്ളം സംഭരണം എന്നിവ . ഇനി നമുക്ക് ഈ പഴമയിലേക്ക് എത്രമാത്രം തിരിച്ചു പോകാൻകഴിയും എന്നറിയില്ല .പക്ഷേ ഇനിയുള്ളവ സംരക്ഷിക്കാൻ നമുക്ക് നമ്മുടെ പൈതൃകം ഒരു ഊന്നുവടി ആകട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം