"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്=അഭിജിത്ത്  
| പേര്=അഭിജിത്ത്  
| ക്ലാസ്സ്=4 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹം

രാമുവും രാജുവും അയൽക്കാരാണ്. രാജുവിന്റെ മകൻ സിജുവും രാമുവും തമ്മിൽ അതിർവരമ്പിന്റെ ചൊല്ലി തർക്കമുണ്ടായി. രാജുവിന് ഇതു വളരെ വിഷമമായി.

പിറ്റേന്ന് അയൽക്കാരനായ മനുവിന്റെ വീട്ടിൽച്ചെന്നു രാജു നടന്ന സംഭവങ്ങൾ പറഞ്ഞു. ഇതു കേട്ട മനു പറഞ്ഞു. "ഞാൻ വിവരങ്ങളെല്ലാം അറിഞ്ഞു. "അതിർത്തിത്തർക്കം പറഞ്ഞു വഴക്കുകൂടി ശത്രുക്കളാകരുത്. അയൽക്കാരനെ സ്നേഹിക്കാൻ തടസമാകുന്നത് സ്വാർത്ഥതയാണ്. " "അവനവനാത്മസുഖത്തിനായ് ആചരിക്കുന്നവ അപരനു സുഖത്തിനായി വരേണം. " എന്ന ശ്രീനാരായണ ഗുരു വചനം ഉൾക്കൊണ്ട്‌ ജീവിക്കാൻ കഴിയേണം.

"നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കേണം " എന്നല്ലേ യേശുക്രിസ്തുവും പറഞ്ഞിട്ടുള്ളത്. എല്ലാം എനിക്കു കിട്ടണമെന്ന ആഗ്രഹം വെടിഞ്ഞു മറ്റുള്ളവർക്ക് എന്തു കൊടുക്കാൻ കഴിയും എന്ന ചിന്ത വളർത്തിയെടുക്കണം. കൊടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അപാരമാണ്.

നമുക്ക് മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലായിരിക്കാം. ഒരു പുഞ്ചിരിയും നല്ല വാക്കും മറ്റുള്ളവർക്കുവേണ്ടി നൽകാൻ കഴിയണം. അപ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. അതാണ് സന്തോഷം ലഭിക്കാനുള്ള വഴിയും.

മനുവിന്റെ സംസാരം രാജുവിന് സമാധാനം തോന്നി. അയാൾ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.

അഭിജിത്ത്
4 ബി എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ