"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/എൻ്റെ നാടും രോഗപ്രതിരോതധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| സ്കൂൾ= Pallithuran hss <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= Pallithuran hss <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43010 | | സ്കൂൾ കോഡ്= 43010 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:13, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ്റെ നാടും രോഗപ്രതിരോദവു.
കേരളിയരായ നാം ഓരോരുത്തരും വ്യക്തി ശുചിത്വത്തിലും രോഗങ്ങളെ പ്രതിരോദിക്കുന്ന കാര്യത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും ഒരു പടി മുന്നിലാണ് സാക്ഷരതയിൽ കേരളം കൈവരിച്ച പുരോഗതി ക്രമേണ നമ്മുടെ ജീവിത രീതികളേയും നമ്മുടെ സാമൂഹിക ചുറ്റുപാടുകളേയും ഒരുപാട് സ്വാദീനിച്ചു എന്നുള്ള വസ്തുത വളരെ സത്യസന്ധമായ് നമുക്ക് എടുത്തു പറയുവാൻ കഴിയും ഒരു കേരളീയൻ എന്ന നിലയിൽ നമുക്ക് ലോക രാജ്യങ്ങളുടെ മുന്നിൽ തല ഉയർത്തി അഭിമാനത്തോടെ നില്ക്കുവാൻ കഴിയുന്നത് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും കൈവരിച്ച പുരോഗതിയാണ് കൊറോണ എന്ന വൈറസ് ചൈനയിലെ വുഹാനിൽ നിന്നും 20l 9 നവംബർ ഡിസംബർ മാസങ്ങളിൽ പൊട്ടി പുറപ്പെട്ട് വളരെ നാശം വിതച്ചതിനു ശേഷം 2020 ജനുവരിയോടെ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് നാം കണ്ടത് യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി ,സ്പെയിൻ ,ഇംഗ്ലണ്ട് , ജർമ്മനി ,എന്നീ രാജ്യങ്ങളിൽ സർവ്വത്ര നാശം വിതയ്ക്കുകയും ദിവസവം ആയിരകണക്കിന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു .ക്രമേണ ഈ കൊറോണ വൈറസ് യൂറോപ്പിനേയും ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതും നാം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് .കൊറോണ വൈറസിൻ്റെ വ്യാപനത്തെ ആദ്യം മുതലെ അമേരിക്കൻ പ്രസിഡൻ്റെ റൊണാൾഡ് ഡ്രംപ് വളരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത് ചൈനീസ് വൈറസ് എന്ന് വിളിച്ചു കളിയാക്കയാണ് ചെയ്തത് ക്രമേണ കാര്യങ്ങൾ കൈവിട്ട് പോകുന്ന കാഴ്ചയാണ് നാം കാണുന്നത് . ലോകാരോഗ്യ സംഘടന ആദ്യം മുതലേ വ്യക്തി ശുചിത്വവും സാമൂഹിക അകലവും ആവിശ്യമാണെന്ന് ബോധവത്കരിക്കുകയുണ്ടായി കൈകൾ സോപ്പിട്ട് കഴുകുക . സാമൂഹിക അകലം പാലിക്കുക , മാസ്ക്ക് ധരിക്കുക ,പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടാതിരിക്കുക ഒട്ടേറെ മുൻകരുതലുകൾ അതാതു രാജ്യങ്ങളിലെ സർക്കാരുകൾ ദൃശ്വ മാധ്യമങ്ങളിലൂടെയും പത്രം , റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയും നമ്മെ ഉദ്ബോധിപ്പിക്കുകയുണ്ടായി ഇന്ന് കൊറോണ വൈറസിനു മുന്നിൽ ലോകത്തെ മികച്ച സാമ്പത്തിക ശക്തികളായ അമേരിക്ക . ഇറ്റലി , ഇംഗ്ലണ്ട് , ജർമ്മനി , സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ പേടിച്ചു വിറങ്ങലിച്ചു നില്ക്കുമ്പോൾ നമ്മുടെ ഇന്ത്യാ മഹാരാജ്യം കൊറോണയെ പ്രതിരോദിക്കുന്നതിൽ എടുത്ത ധീരമായ നിലപാട് ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു നില്ക്കുന്നതാണ് പ്രത്യേകിച്ച് കേരള സംസ്ഥാനം ... ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചു നിന്ന് ഈ പോരാട്ടത്തിൽ ഒത്തുചേർന്നപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയെ ഒരു പരിധി വരെ പിടിച്ചുകെട്ടാൻ നമ്മുടെ ഈ കൊച്ചു കേരളത്തിനു സാധിച്ചു , എന്നാലും നാം ജാഗ്രത ഉള്ളവരായിരിക്കണം ഭയമല്ല ജാഗ്രതയാണ് വേണ്ടത് . ഈ കൊറോണ വൈറസിനെ തോല്പിച്ച് ലോകജനത വിജയം നേടുക തന്നെ ചെയ്യും , ഈ ഇരുണ്ട കാലം കടന്നു പോകും . ഈ കാലങ്ങൾ നമ്മെ പഠിപ്പിച്ച പാംങ്ങൾ ഉണ്ട് നമുക്ക് നഷ്ടം വന്ന വ്യക്തി ബന്ധങ്ങൾ സാമൂഹിക ബന്ധങ്ങൾ തിരിച്ചു കൊണ്ടുവരുവാൻ കഴിഞ്ഞു . ഒരു നല്ല നാളേയ്ക്കു വേണ്ടി നമ്മക്ക് പ്രതീക്ഷയോടും പ്രാർത്ഥനയോട്ടം കാത്തിരിക്കാം . ഈ അവസരത്തിൽ നമ്മുടെ ആരോഗ്യത്തിനു വേണ്ടി രാവും പകലും പ്രയത്നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവൃത്തകർ . ഡോക്ടർമാർ, നേഴ്സ് മാർ , ആശുപത്രി ജീവനക്കാർ , പോലീസ് ഉദ്യോഗസ്ഥർ , നമ്മുടെ മുഖ്യമന്ത്രി , ആരോഗ്യ മന്ത്രി . മാധ്യമ പ്രവൃത്തകർ , അതാതു ജില്ലകളിലെ കലക്ടർമാർ ഇവരെ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട് . ഈ ലോകത്ത് വേണ്ടത് യുദ്ധങ്ങളും അതിർത്തി തർക്കങ്ങളും അല്ല വേണ്ടത് ലോകസമാധാനമാണെന്ന വസ്തുത നമ്മൾ ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു , സമാധാനമായ നല്ല ഒരു നാളേയ്ക്ക് വേണ്ടി നമുക്ക് പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം . .. ജയ്ഹിന്ദ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം