"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| തരം=  കവിത  
| തരം=  കവിത  
| color= 4     
| color= 4     
}}
{{BoxTop1
| തലക്കെട്ട്=  മുഖം മൂടിയിട്ട മാലാഖമാർ 
| color=  3
}}
}}

07:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുനർജ്ജനി

നിർവൃതിക്കായുള്ള യാത്രയിൽ
പ്രകൃതിതൻ സൗന്ദര്യമാസ്വദിക്കാനോ
പ്രകൃതിതൻ കനിവിനു വിലനല്കുവാനോ
നിനയാതെ സ്മൃതിയിലെങ്ങോട്ടെന്നില്ലാതെ
പായുന്നു മാനുഷ്യർ

മനുഷ്യരാൽ മലിനമാകുമീ ഭൂമിയിന്ന്
ഉഗ്രവിഷമാം സർപ്പത്തെക്കാൾ വിഷമയം
ആ സർപ്പത്തിൻ വിഷം ഭൂമിതൻ
ഹ‍ൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു

ഭൂമിതൻ വൃക്കയെന്നുപമിച്ചിരിക്കുമീ
തണ്ണൂർതടങ്ങൾ ഓർമ്മയാകുന്നു
ഒരു കാലത്തു ഭൂമിയാം അമ്മയ്ക്കുമേൽ
കുടയായ് നിന്നവർ അവൾക്കുമേൽ പീ തുപ്പുന്നു
കേൾക്കുന്നില്ലാരും തീരാതിരക്കുകൾക്കിടയിൽ

പ്രക‍ൃതിതൻ നിലയ്ക്കാത്താരവം
പ്രകൃതിയെ കാക്കും ചുരുക്കം ചിലരുടെ
പ്രയത്നത്താൽ ശ്വസിപ്പു മരണാസന്നയാം ഭൂമി
ഹൃദയത്തിൽ വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ്
വീണ്ടെടുത്തീടാൻ അണയട്ടെ പുതുനാമ്പുകൾ
നന്മയാം ഭൂമിയെ ചേർത്തണച്ചീടട്ടെ.
 

സാനിയ ഇ.എം
9 A ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



മുഖം മൂടിയിട്ട മാലാഖമാർ