Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 25: |
വരി 25: |
| | color= 3 | | | color= 3 |
| }} | | }} |
| | {{Verified1|name=Sreejaashok25| തരം=ലേഖനം }} |
18:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാടിൻ്റെ താളം
ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ അതിസുന്ദരമായ ഒരു കാട്. ആ കാട്ടിൽ കുറെ ആനകൾ ഉണ്ടായിരുന്നു . ആ ആനക്കൂട്ടത്തിൽ മഹാവികൃതിയായ ഒരു കുട്ടി കൊമ്പൻ ഉണ്ടായിരുന്നു . കുഞ്ഞിലെ അവൻ കാടിൻ്റെ സംഗീതം ആസ്വദിച്ച് നൃത്തം ചെയ്യുന്നത് പതിവായിരുന്നതിനാൽ കൂട്ടുകാർക്ക് അവനോട് വലിയ ഇഷ്ടമായിരുന്നു .
ഒരിക്കൽ അവന് കാടു വിട്ട് നാട്ടിലേക്ക് പോകാൻ ഒരു മോഹം തോന്നി. എല്ലാവരും ഉറങ്ങിയ നേരം നോക്കി അവൻ നാട്ടിലേക്ക് പുറപ്പെട്ടു. അവൻ്റെ കാടിനടുത്തായിരുന്നു മൂന്നാർ എന്ന കൊച്ചു പട്ടണം . അവൻ തലയുയർത്തി പട്ടണത്തിലേക്ക് നോക്കി .എന്തു രസമാണ് ഇവിടം. മനുഷ്യർ ...... കാട്ടുകഥകളിൽ മാത്രം കേട്ട മനുഷ്യർ ....... ലോകത്തിലെ ഏറ്റവും ശക്തർ ...... നിറയെ വാഹനങ്ങൾ ...... വൈദ്യുത വിളക്കുകൾ ..... നല്ല മഞ്ഞു നിറഞ്ഞ പ്രകൃതിയിൽ ഇതെല്ലാം എത്ര സുന്ദരം ....
അവൻ മുന്നോട്ട് നടന്നു . എവിടെ നിന്നോ മനോഹരമായ ഗാനം ഒഴുകി വരുന്നു . അവൻ്റെ കാലുകൾ താളം ചവിട്ടി . തലയെടുപ്പോടെ തലയാട്ടി .സംഗീതം ആസ്വദിച്ച് അവൻ നൃത്തം ചെയ്തു. മനുഷ്യർ അതു കണ്ടു .അവർ കല്ലെറിഞ്ഞു , പടക്കം പൊട്ടിച്ചു. വനപാലകർ പാഞ്ഞു വന്നു .അവനു നേരേ ക്രൂരമായ ആക്രമണം . അവൻ ഭയന്നു കാട്ടിലേക്ക് ഓടി മറഞ്ഞു. പടയപ്പ എന്ന ചലച്ചിത്ര ഗാനത്തിനാണ് അന്ന് അവൻ നൃത്തം വച്ചത് .അതുകൊണ്ട് അവന് പടയപ്പ എന്ന പേരു വീണു.
കാട്ടിലേക്കോടി പടയപ്പ തൻ്റെ കൂട്ടുകാരുടെ അടുത്തെത്തി . മനുഷ്യരെന്ന ഭീകരൻമാരെപ്പറ്റി അവൻ അവരോട് പറഞ്ഞു. അവർ കാഴ്ചയിൽ ചെറുതെങ്കിലും ഇത്രയും വലിയ എന്നെ നിസാരമായി ഓടിച്ചു. ഞാൻ ഭയന്നു വിറച്ചു പോയി. പക്ഷേ അവിടെ കേട്ട ആ പാട്ടിൻ്റെ ഈണം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു .
കാലം കടന്നു പോയി. ആ പാട്ടിൻ്റെ ഈണം അവനെ വീണ്ടും മോഹിപ്പിച്ചു. പക്ഷേ ഒറ്റക്ക് പോകാൻ അവൻ വല്ലാതെ ഭയന്നു .കൂട്ടുകാരോട് പറഞ്ഞു എങ്കിലും അവർക്കും ഭയമായിരുന്നു. പടയപ്പ അവരെ ശല്യപ്പെടുത്തി കൊണ്ടിരുന്നു . ഒരിക്കൽ കൂടി ആ പാട്ടൊന്നു കേൾക്കണം . അവൻ്റെ നിർബന്ധത്തിൽ കൂട്ടുകാർ അവനോടൊപ്പം പുറപ്പെട്ടു.
അവർ പട്ടണത്തിലെത്തി .പടയപ്പ ഞെട്ടിപ്പോയി .വിജനമായ പട്ടണം ...... ആളൊഴിഞ്ഞ നിരത്തുകൾ ...... അടഞ്ഞുകിടക്കുന്ന കടകൾ ...... നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ....... എങ്ങും നിശബ്ദത ........ കാടിൻ്റെ വന്യമായ നിശബ്ദത . കൂട്ടുകാർ അവനെ നോക്കി കണ്ണുരുട്ടി .അലഞ്ഞു തിരിയുന്ന നായ്ക്കൾ , റോഡിൽ യഥേഷ്ടം ചുറ്റിയടിക്കുന്ന കിളികൾ , എലികൾ ....... അവൻ അവരോട് കാര്യം തിരക്കി.
കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മ ജീവി ...... മനുഷ്യർ അതിനെ പേടിച്ച് മരണഭയത്താൽ വീടുകളിൽ അടച്ചിരിപ്പാണ്: ലോകത്തിലെ ഏറ്റവും ശക്തർ എന്ന് അഹങ്കരിച്ചിരുന്നവർ ....... എന്തും തന്റെ കാൽക്കീഴിൽ എന്ന് സ്വയം വിശ്വസിച്ചവർ ...... എല്ലാം നേടിക്കഴിഞ്ഞെന്ന് ഊറ്റം കൊണ്ടവർ ......
ഹ ..ഹ...ഹ അവൻ പൊട്ടിച്ചിരിച്ചു. കൂട്ടുകാരോട് വിളിച്ചു പറഞ്ഞു ..... ഇനി ഇത് നമ്മുടെയും നാടാണ് .... ദൈവത്തിൻ്റെ സ്വന്തം മക്കളുടെ നാട്.
അവർ കാടിൻ്റെ താളത്തിനൊപ്പം നാടിൻ്റെ നെഞ്ചിൽ നൃത്തം വെച്ചു. .... സ്വന്തം നാട് ...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|