"ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 51: വരി 51:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വമെന്ന വാക്കിനർത്ഥ-
മറിഞ്ഞിടാത്തൊരാരുമേ
ഈ ഭൂമുഖത്തിലുണ്ടാവില്ല
ശുചിത്വരീതി പലവിധം

വ്യക്തികൾനാംപാലിക്കേണ്ട
ശുചിത്വരീതിയേതെല്ലാം
തിരിച്ചറിഞ്ഞിടേണംനാം
കുട്ടിയായിരിക്കുമ്പോൾ

വീടുംചുറ്റുപാടുംനാം
നമ്മളാൽകഴിയും പോൽ
വൃത്തിയാക്കിടേണമെന്നും
ഹെൽത്തിയായിരിക്കുവാൻ

മലിനമായചുറ്റുപാടിലുണ്ട്
രോഗബാധകൾ
മരുന്നുകൾക്കുപോലുമവയെ
ചെറുത്തിടാൻകഴിയില്ല

ശരീരശുദ്ധിവരുത്തുവാൻ
വൃത്തിയായികുളിക്കണം
വൃത്തിയുള്ളവസ്ത്രവും
ധരിച്ചിടേണമെപ്പോഴും

കൈയ്യും കാലും നഖങ്ങൾ വെട്ടി
വൃത്തിയായിവെട്ടണം
കയ്യുംമുഖവുംകഴുകിവേണം
ഭക്ഷണംകഴിക്കുവാൻ

വ്യക്തിശുചിത്വം പാലിച്ചീടിൽ
രോഗമൊന്നും തീണ്ടിടാതെ
മോദമോടെ ജീവിതം
താണ്ടിടാം ഈ ഭൂമിയിൽ
 

കാശിനാഥൻ K.
3 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത