"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മൾ അതിജീവിക്കും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= യുതിക രഞ്ജിത്ത്
| പേര്= യുതിക രഞ്ജിത്ത്
| ക്ലാസ്സ്=ക്ലാസ്സ് 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14605
| സ്കൂൾ കോഡ്= 14605
| ഉപജില്ല=കൂത്തുപറമ്പ
| ഉപജില്ല=കൂത്തുപറമ്പ്
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ ജില്ല   
| ജില്ല= കണ്ണൂർ ജില്ല   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

17:10, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ അതിജീവിക്കും
          ഒരു കഥ പോലെയാണ് നമ്മൾ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ കൊറോണക്കാലം. നമ്മൾ കൊറോണ വൈറസിനെ അതിജീവിച്ചുകഴിഞ്ഞാൽ അടുത്തതലമുറ ഏറ്റുപറയുന്ന ഒരു അതിജീവന കഥ. ഈ വൈറസ് നമ്മളെ വിട്ടുപോകാതെ നമ്മുടെ പിറകെതന്നെയുണ്ട്. അങ്ങിനെ ലോകം മുഴുവൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന മഹാ നഗരത്തിൽനിന്നാണ് ആദ്യം ഈ വൈറസ് ഉത്ഭവിച്ചത്. പിന്നെ ഏതാനും ദിവസങ്ങൾക്കകം ആ വൈറസ് പടർന്നു പന്തലിച്ച് ലോകത്തെ മുഴുവൻ വിഴുങ്ങി. അങ്ങിനെ നമ്മുടെ നാടായ ദൈവത്തിന്റെ സ്വന്തം നാട് എന്നു അറിയപ്പെടുന്ന കേരളത്തിലും വന്നു. ഈ വൈറസിന് കൊറോണ എന്ന പേര് കൊടുക്കാൻ കാരണം ഇതിന്റെ ആകൃതി കിരീടം പോലെ ആയതുകൊണ്ടാണ്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാണ് കിരീടം അറിയപ്പെടുന്നത്. ജീവനില്ലാത്ത ഈ വൈറസ് ശരീരത്തിനകത്ത് കയറിയാൽ പെരുകുന്നു. അങ്ങിനെ രോഗം ഉണ്ടാവുന്നു.
       ഈ കോവിഡ് 19 വന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പൊഴേക്കും സ്കൂളുകളൊക്കെ അടച്ചുപൂട്ടാനുള്ള ഉത്തരവ് വന്നു. കൊല്ലപരീക്ഷയും വാർഷികവും ഒന്നും നടത്താതെതന്നെ സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി. പിന്നെ കോവിഡ് 19 ഗുരുതരാവസ്ഥയിലേക്ക് കടന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ മഹാമാരിയെ തകർക്കാനുള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്ക് പങ്കിട്ടു നൽകാൻ തുടങ്ങി. സാനിറ്റൈസറുകൾ കൊണ്ടും സോപ്പുകൊണ്ടും കൈകൾ ഇടക്കിടെ വൃത്തിയാക്കുക. പൊതുപരിപാടികളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും പോകരുത്. കല്യാണങ്ങൾ ചടങ്ങുകൾ മാത്രമായി ഒതുക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക എന്നൊക്കെ. എന്നാൽ ആളുകൾ ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ പരിപാടികളിലൊക്കെ പങ്കെടുത്തു. പിന്നീട് പ്രധാനമന്ത്രി ജനതാ കർഫ്യു നടത്താൻ ആഹ്വാനം ചെയ്തു. അന്നത്തെ ദിവസം റോഡുകളും കടകളുമൊക്കെ നിശ്ചലമായി. പിന്നെ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ ചെയ്യാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആളുകൾ വീടുകളിൽ ഇരിക്കാൻ തുടങ്ങി. പിന്നീട് ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏപ്രിൽ 9 ന് 9 മണിക്ക് 9 മിനുട്ടുനേരം എല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിച്ചു. ഞാനും തെളിയിച്ചു.
        ഇക്കാലമത്രയും പ്രകൃതിയെ മനുഷ്യർ ദ്രോഹിച്ചതുകൊണ്ട് പ്രകൃതിതന്നെ തന്ന തിരിച്ചടിയായിട്ടാണ് എനിക്ക് ഈ ആഗോള മഹാമാരിയെ തോന്നുന്നത്. ഇക്കാലവും കടന്നുപോകും.. "നമ്മൾ അതിജീവിക്കും"
യുതിക രഞ്ജിത്ത്
4 തൊടീക്കളം ജി. എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം