തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും
നമ്മൾ അതിജീവിക്കും
ഒരു കഥ പോലെയാണ് നമ്മൾ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ കൊറോണക്കാലം. നമ്മൾ കൊറോണ വൈറസിനെ അതിജീവിച്ചുകഴിഞ്ഞാൽ അടുത്തതലമുറ ഏറ്റുപറയുന്ന ഒരു അതിജീവന കഥ. ഈ വൈറസ് നമ്മളെ വിട്ടുപോകാതെ നമ്മുടെ പിറകെതന്നെയുണ്ട്. അങ്ങിനെ ലോകം മുഴുവൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന മഹാ നഗരത്തിൽനിന്നാണ് ആദ്യം ഈ വൈറസ് ഉത്ഭവിച്ചത്. പിന്നെ ഏതാനും ദിവസങ്ങൾക്കകം ആ വൈറസ് പടർന്നു പന്തലിച്ച് ലോകത്തെ മുഴുവൻ വിഴുങ്ങി. അങ്ങിനെ നമ്മുടെ നാടായ ദൈവത്തിന്റെ സ്വന്തം നാട് എന്നു അറിയപ്പെടുന്ന കേരളത്തിലും വന്നു. ഈ വൈറസിന് കൊറോണ എന്ന പേര് കൊടുക്കാൻ കാരണം ഇതിന്റെ ആകൃതി കിരീടം പോലെ ആയതുകൊണ്ടാണ്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാണ് കിരീടം അറിയപ്പെടുന്നത്. ജീവനില്ലാത്ത ഈ വൈറസ് ശരീരത്തിനകത്ത് കയറിയാൽ പെരുകുന്നു. അങ്ങിനെ രോഗം ഉണ്ടാവുന്നു. ഈ കോവിഡ് 19 വന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പൊഴേക്കും സ്കൂളുകളൊക്കെ അടച്ചുപൂട്ടാനുള്ള ഉത്തരവ് വന്നു. കൊല്ലപരീക്ഷയും വാർഷികവും ഒന്നും നടത്താതെതന്നെ സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി. പിന്നെ കോവിഡ് 19 ഗുരുതരാവസ്ഥയിലേക്ക് കടന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ മഹാമാരിയെ തകർക്കാനുള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്ക് പങ്കിട്ടു നൽകാൻ തുടങ്ങി. സാനിറ്റൈസറുകൾ കൊണ്ടും സോപ്പുകൊണ്ടും കൈകൾ ഇടക്കിടെ വൃത്തിയാക്കുക. പൊതുപരിപാടികളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും പോകരുത്. കല്യാണങ്ങൾ ചടങ്ങുകൾ മാത്രമായി ഒതുക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക എന്നൊക്കെ. എന്നാൽ ആളുകൾ ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ പരിപാടികളിലൊക്കെ പങ്കെടുത്തു. പിന്നീട് പ്രധാനമന്ത്രി ജനതാ കർഫ്യു നടത്താൻ ആഹ്വാനം ചെയ്തു. അന്നത്തെ ദിവസം റോഡുകളും കടകളുമൊക്കെ നിശ്ചലമായി. പിന്നെ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ ചെയ്യാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആളുകൾ വീടുകളിൽ ഇരിക്കാൻ തുടങ്ങി. പിന്നീട് ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏപ്രിൽ 9 ന് 9 മണിക്ക് 9 മിനുട്ടുനേരം എല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിച്ചു. ഞാനും തെളിയിച്ചു. ഇക്കാലമത്രയും പ്രകൃതിയെ മനുഷ്യർ ദ്രോഹിച്ചതുകൊണ്ട് പ്രകൃതിതന്നെ തന്ന തിരിച്ചടിയായിട്ടാണ് എനിക്ക് ഈ ആഗോള മഹാമാരിയെ തോന്നുന്നത്. ഇക്കാലവും കടന്നുപോകും.. "നമ്മൾ അതിജീവിക്കും"
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം