"എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''തിരിച്ചറിവ് '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കാരണം) |
No edit summary |
||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കഥ}} |
15:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയാണ് മനു. ഒരു കൊച്ചു ഗ്രാമത്തിൽ തന്റെ മുത്തച്ചനും മുത്തശ്ശി ക്കും വലിയച്ഛനും ഒപ്പം ഒരു വലിയ തറവാട്ടിൽ ആയിരുന്നു അവന്റെ താമസം. അവന്റെ മുത്തശ്ശനെ ആ നാട്ടിൽ ഉള്ള എല്ലാവർക്കും ബഹുമാനം ആയിരുന്നു. ആ നാട്ടിൽ എന്തെങ്കിലു പ്രശ്നം ഉണ്ടായാൽ എല്ലാവരും അദ്ദേഹത്തിന്റെ ഉപദേശം തേടുമായിരുന്നു. അവന്റെ മുത്തശ്ശി കരുണ ഉള്ള ഒരു സ്ത്രീ ആയിരുന്നു. അവന്റെ അച്ഛനും അമ്മയ്ക്കും ദൂരെ യുള്ള പട്ടണത്തിൽ ആയിരുന്നു ജോലി അതുകൊണ്ട് അവർ മനുവിനെ കുഞ്ഞു നാളിലെ തറവാട്ടിൽ മുത്തശ്ശി ക്കു ഒപ്പം ആക്കിയിട്ട് ആണ് അവിടേക്ക് പോയത്. അവന്റെ വലിയച്ഛൻ വളരെ ബുദ്ധി ശാലി ആയിരുന്നു. അദ്ദേഹം ആണ് മുത്തശ്ശനെ സഹായിക്കുന്നത്. അദ്ദേഹം ആയിരുന്നു തറവാട്ടിലെ കണക്കുകൾ നോക്കുന്നത്. മനുവിനെ അദ്ദേഹം പഠനത്തിനും മറ്റു കാര്യങ്ങൾക്കും ഉപദേശം നൽകിയിരുന്നത്. അവന്റെ തറവാട്ടിൽ വലിയൊരു മുറ്റം തന്നെ ഉണ്ടായിരുന്നു. തറവാടിന്റെ പുറകെ ഭാഗത്തു ആയിരുന്നു തൊഴുത്തു. അവിടെ ധാരാളം കാളകളും പശുക്കളുംഉണ്ടായിരുന്നു. മനു അവരോടൊപ്പം കളിക്കുമായിരുന്നു. അതിനേക്കാളും ഒക്കെ അവൻ ഇഷ്ട്ടപ്പെട്ടിരുന്നത് മറ്റൊന്ന് ആയിരുന്നു അവന്റെ വീടിനടുത്തുള്ള പറമ്പിലെ കാവ്. എല്ലാദിവസവും അവനും കൂട്ടുകാരും കാവിൽ പോവുക പതിവ് ആണ്. വൻ മരങ്ങൾ എല്ലാം തഴച്ചു വളർന്നു പന്തലിച്ചു നിൽക്കുന്ന കാവിൽ കൊച്ചു ജീവികളും പല നിറത്തിലുള്ള പൂമ്പാറ്റകളും പാട്ടു പാടുന്ന കിളികളും മനോഹരമായ പൂക്കളും തേൻ നുകരുന്ന തേനിച്ചയും എല്ലാം കാവിൽ ആണ് വസിച്ചിരുന്നത്. ആ ഇടക്ക് ആണ് അവിടെ അത് സംഭവിച്ചത്. മനു വിന്റെ അച്ഛനും അമ്മയും നാട്ടിൽ വന്നത്. അത് അറിഞ്ഞു മനുവിന് സന്തോഷം ആയി. പക്ഷെ അവർ വന്നത് മനുവിനെ പട്ടണത്തിലേക്ക് കൊണ്ട് പോകാൻ ആയിരുന്നു. അവനു പട്ടണത്തിൽ പോകാൻ ഒട്ടും ഇഷ്ട്ടമില്ല. അവൻ അവരോട് കരഞ്ഞു പറഞ്ഞു പക്ഷെ അവർ അവനെ പട്ടണത്തിൽ കൊണ്ട് പോയി. അവിടെ അവനെ വലിയ സ്കൂളിൽ ചേർത്തു . വർഷങ്ങൾ കഴിഞ്ഞു..... മനു ഇപ്പോൾ വലിയ ഡോക്ടർ ആയി അവനു പട്ടണത്തിലെ ആശുപത്രിയിൽ ജോലി കിട്ടി. ആശുപത്രിയിൽ ഒരു വൃദ്ധനെ അസുഖം ബാധിച്ചു മനു വിന്റെ അടുക്കൽ കൊണ്ടുവന്നു അപ്പോൾ മനു തന്റെ തറവാട്ടിലെ എല്ലാവരെയും ഓർത്തു. അങ്ങനെ അവൻ നാട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിലേക്കുള്ള യാത്രയിൽ അവൻ കണ്ട കാഴ്ചകൾ മനു വിനെ ദുഃഖിപ്പിച്ചു. പണ്ട് വയലുകളും കുന്നുകളും നിന്ന സ്ഥലത്തു ഇപ്പോൾ വലിയ കെട്ടിടങ്ങളും കമ്പനികളും ഒക്കെ വന്നു. അവൻ തറവാട്ടിൽ എത്തി. അവിടെ കണ്ട കാഴ്ച മനുവിനെ ഞെട്ടിപ്പിച്ചു. തറവാട് നിന്ന സ്ഥലത്തു ഇപ്പോൾ വലിയ വീട്. വാഹനത്തിൽ നിന്നും ഇറങ്ങിയപ്പോൾ താൻ ഒരു പട്ടണത്തിൽ ആണോ എന്ന് മനുവിനു തോന്നി. അവൻ ചുറ്റും കണ്ണോടിച്ചു തറവാടിന്റെ പുറകു വശത്തു ഉണ്ടായിരുന്ന തൊഴുത്തു കാണാൻ അവനു കഴിഞ്ഞില്ല.മനു പതുക്കെ വീടിനു ഉള്ളിലേക്ക് കയറി. മുത്തശ്ശനും മുത്തശ്ശി യും അവനെ വാരി പുണർന്നു. അവർ മനുവിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. അവനു മനസിലായി അത് കാവിലേക്ക് ഉള്ള വഴി ആണ് എന്ന്. അവന്റെ നടത്തത്തിനു വേഗത കൂടി പക്ഷെ അവിടെ ചെന്നപ്പോ ഇഷ്ട്ട്ട സ്ഥലം ആയ കാവിനു പകരം ഒരു വലിയ ഫാക്ടറി ആണ് അവൻ അവിടെ കണ്ടത്. പൂക്കളുടെ സുഗന്ധത്തിനു പകരം വിഷപുകയുടെ ദുർഗന്ധം ആണ് അവനെ വരവേറ്റതു.കിളികളുടെ പാട്ടിനു പകരം യന്ത്രങ്ങളുടെ ശബ്ദം. അവനു അതിയായ കോപവും ദുഃഖവും തോന്നി. അപ്പോഴും അവന്റെ കവിളിൽ കൂടി കണ്ണ് നീര് ഒഴുകി കൊണ്ടേ ഇരുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ