"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വങ്ങൾ | color=2 }} ശുചിത്വം ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=3
| color=3
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

17:11, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വങ്ങൾ


ശുചിത്വം രണ്ട് വിധമാണ്. ഒന്ന് വ്യക്തി ശുചിത്വവും രണ്ട് പരിസര ശുചിത്വവും .നമ്മളിൽ പലരും വ്യക്തി ശുചിത്വം മാത്രം ശ്രദ്ധിക്കും അത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല .മറ്റു ചിലർ പല ക്ലബ്ബുകളിലും കൂടും എന്നിട്ട് പരിസരം മാത്രം വൃത്തിയാക്കുകയും വ്യക്തി ശുചിത്വം ശ്രദ്ധിക്കുകയുമില്ല. എന്നാൽ ചിലർ വീടും പരിസരവും വൃത്തിയാക്കും എന്നിട്ട് വേസ്റ്റ് മറ്റുള്ളവരുടേ തൊടിയിലോ പരിസരത്തോ ഇടും ഇത് കൊണ്ടാണ് നമുക്ക് പല പകർച്ചവ്യാധികളും ഉണ്ടാകുന്നത് ഇത് പാടേ ഒഴിവാക്കണം .
രണ്ട് ശുചിത്വവും നമ്മൾ ശ്രദ്ധിക്കണം എന്നാൽ നമുക്ക് പല പകർച്ചവ്യാധികളും തടയാൻ കഴിയും ,നഖം മുറിക്കുക ,പല്ല് തേക്കുക, കുളിക്കുക ,ടോയ്ലറ്റിൽ പോയശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്ത് പോകുമ്പോൾ പാദരക്ഷ ധരിക്കുക, പുറത്ത് പോയി വന്നാൽ കാൽ കഴുകി വീട്ടിൽ കയറുക. തുടങ്ങിയവയെല്ലാം വ്യക്തി ശുചിത്വത്തിൽ പെട്ടതാണ് ,മുറ്റം അടിച്ച് വാരുക, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള വസ്തുക്കൾ പരിസരത്തും പൊതു സ്ഥലങ്ങളിലും വലിച്ചെറിയാതിരിയുക. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തെരുവുകളിൽ ഇടാതിരിക്കുക തുടങ്ങിയവയെല്ലാം പരിസര ശുചിത്വത്തിൽ പെട്ടതാണ്.
ശുചിത്വത്തെ പറ്റി പറയാൻ ഇനിയും ധാരാളം കാര്യങ്ങളുണ്ട് - ശുചിത്വത്തെ പറ്റി നമ്മൾ ധാരാളം ക്ലാസുകളിൽ കേട്ടിട്ടുണ്ട് ,ഇത് ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഉണ്ടാവുന്ന ദൂശ്യ ഫലങ്ങൾ നാം അനുഭവിക്കേണ്ടി വരും, എന്നിട്ടും നമ്മളിൽ പലരും ശുചിത്വം പ്രാവർത്തികമാക്കാറില്ല, ഇതാണ് മനുഷ്യന്ന് പറ്റുന്ന ഏറ്റവും വലിയ മണ്ടത്തരം .
ഇപ്പോൾ കോവിഡ്- 19, എന്ന മാരക രോഗം ലോകത്താകെ പടർന്ന് പിടിക്കുകയാണ് - ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്നാണ് ഈ മാരകരോഗം ഉടലെടുത്തത് ഇതിന്ന് കാരണം വൃത്തിയില്ലായ്മ തന്നെയാണെന്ന് നമുക്ക് തീർത്ത് പറയാനാവും ഇനിയും നാം ശ്രദ്ധിച്ചില്ലെങ്കിൽ ഇതിലും വലിയ മാറാരോഗങ്ങൾ വരും വർഷങ്ങളിലും ഉണ്ടാവും അത് നമ്മുടെ തലമുറകള ബാധിക്കും ഇതിനെ തടയാനും നേരിടാനും നമുക്ക് ശീലിക്കാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും .നല്ലൊരു നാളേക്കായി തുടങ്ങാം - നല്ല ശീലങ്ങൾ .

ഫാത്വിമ തസ്നിം
8 L സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം