"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ വായിച്ചു വളരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വായിച്ചു വളരണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 57: വരി 57:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

10:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വായിച്ചു വളരണം



വായിച്ചു വളരുക
വായിച്ചു വളരുക
വായനതൻ ചില്ലയിൽ
ചേക്കേറുക

വായനതൻ ചില്ലയിൽ
ചേക്കേറിയാൽ പിന്നെ
ഉയരങ്ങളൊക്കെയും
കീഴടക്കാം .......

വായിച്ചു വളർന്നാൽ
 ജാലകം തുറന്നിടും
വായനയാം ചില്ലകൾ
പൂത്തീടും......

കൂടെയുണ്ടാകണം
കൂട്ടിനുണ്ടാകണം
വായനയെന്നെന്നും
കൂടെയുണ്ടാകണം

എന്നുമെന്നും ഈ -
കുഞ്ഞു ഭൂവിൽ
വായന തൻ ലോകം
വളർന്നീടണം

കുഞ്ഞുണ്ണി മാഷും ബക്കണും
പറഞ്ഞ വാക്കുകളൊന്നും മറന്നീടാതെ
പിച്ചവച്ചീടണം പിഞ്ചു കുഞ്ഞായ്
നമ്മൾ വായിച്ചു തന്നെ വളർന്നീടണം

വായനയില്ലെങ്കിൽ നമ്മളില്ല
വായനയില്ലെങ്കിൽ ലോകമില്ല
വായിച്ചു വളരണം
വായിച്ചു വളരണം
വായന തൻ ചില്ലയിൽ ചേക്കേറണം

 

ദേവി സുനിൽ
10 D എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത