"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പ്രവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''പ്രവാസി''' | color=3 }} <p> <br> അവധികാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പ്രവാസി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രവാസി


അവധികാലം കുടുബത്തോടൊപ്പം ആഘോഷിക്കാൻ ദുബായിൽ നിന്നും ഒരാൾ നാട്ടിലെത്തിയപ്പോൾ കേരളത്തിൽ കോവിഡ് -19 എന്ന വൈറസ് ചിലയിടങ്ങളിൽ പിടിപെട്ടിരുന്നു. പൊതുവെ പ്രവാസികൾ ആണ് ഈ വൈറസ് പരത്തുന്നുവെന്ന് നാട്ടുകാർ ഭയപ്പെട്ടിരുന്നു. അയാളെ നാട്ടുകാരെല്ലാം ഭീതിയോടെയും, അമർഷത്തോടെയുമാണ് നോക്കിയത്. അത് അയാൾക്ക് വളരെയധികം മാനസിക സംഘർഷം അനുഭവപെട്ടിരുന്നു. മുൻപൊക്കെ ഇരുകൈയ്യു നീട്ടി സ്വീകരിച്ചിരുന്ന നാട്ടുകാരും ബന്ധുക്കളും അകന്നുമാറിനിന്നു. എന്നാൽ ചില പൊതുപ്രവർത്തകരുടെയും, ആരോഗ്യപ്രവർത്തകരുടെയും സ്നേഹം നിറഞ്ഞ ഇടപെടൽ അയാൾക്ക് ഒരു സ്വാന്തനമായിരുന്നു. അയാൾ ആരോഗ്യപ്രവർത്തകർ പറഞ്ഞതുപോലെ 28 ദിവസം വീടിനുള്ളിലെ ഒരു മുറിയിൽ തന്നെ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. എന്നാൽ അയൽവാസികൾ അയാൾ ഇറങ്ങി നടകുന്നുവെന്ന് കള്ളപ്രചരണങ്ങൾ നടത്തി വീണ്ടും മാനസികമായി അയാളെ തളർത്തിയിരുന്നു. അങ്ങനെ എല്ലാം ഘട്ടത്തിൽ നിന്നും അയാൾ 28 ദിവസം പൂർത്തിയാക്കി ആരോഗ്യവാനായിത്തന്നെ ഇരുന്നു. ദൈവം സഹായിച്ചു അദ്ദേഹത്തിനു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അകലം പാലിച്ചും, ശുചിത്വം പാലിച്ചും അദ്ദേഹം ആ വൈറസിൽ നിന്നും മോചിതനായി.......

പരിസ്ഥിതി സ്നേഹം


പ്രകാശൻ എന്നൊരു പത്താം ക്ലാസ് വിദ്യാർത്ഥിയുണ്ടായിരുന്നു. ആ കുട്ടി എന്നും രാവിലെ തന്നെ വീട്ടിൽ നിന്ന് വിദ്യാലയത്തിലേക്കു പോകുമായിരുന്നു. എന്നാൽ ഈ കുട്ടി വിദ്യാലയത്തിൽ എത്താൻ വൈകും. അതിനാൽ അവന് അദ്ധ്യാപകൻ്റെ കൈയ്യിൽ നിന്നും തല്ലു കൊള്ളും. ഇത് തുടർച്ചയായപ്പോൾ അധ്യാപകൻ പ്രകാശൻ്റെ മാതാപിതാക്കളെ അറിയിച്ചു. അപ്പോഴാണ് അറിഞ്ഞത് പ്രകാശൻ എന്നും പരിസരം വൃത്തിഹീനമായി കിടക്കുന്നത് കണ്ട് അവിടെയെല്ലാം വൃത്തിയാക്കും ഉപയോഗ്യശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് വേയ്സ്റ്റുകൾ ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി വഴിയിൽ കളയുന്നത് കണ്ട അവൻ അത് കുഴിച്ച് മിടുകയും ചെയ്യു. ഇതു പോലെ നമ്മളാൽ കഴിവതും ചെയ്യണം. പിന്നെ മാലിന്യ അവശിഷ്ടങ്ങൾ വഴിയിലോ നദികളിലോ നിക്ഷേപിക്കാൻ പാടുള്ളതല്ലാ.

കീർത്തന ആർ
6 H മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ