"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/പോയ്മറ‍‍ഞ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോയ്മറഞ്ഞ വസന്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോയ്മറഞ്ഞ വസന്തം

മധുരമൂറും സ്മരണകളാണെനി -
ക്കന്യമായിടുന്നൊരീ ബാല്യകാലം.
കളിയും ചിരിയുമായ്
എപ്പോഴും ഞാൻ
കളിയാടി നടന്നൊരു കാലം.
വഴക്കില്ലാ വിദ്വേഷമില്ലാ
കൂട്ടുകാരൊത്ത് കൂടിയ കാലം.
അറപ്പില്ലാതെ വെറുപ്പൊട്ടുമില്ലാതെ
മണ്ണിൽ കൗതുകങ്ങൾ
തീർത്തൊരു കാലം.
പൂമുഖത്തെ മുല്ലവള്ളിയിൽ
പൂക്കളെ നോക്കി
പാടിയ കാലം.
പൂക്കളെ പോലെ
ശോഭയണിഞ്ഞൊരു
ജീവിതമെന്നിൽ പകർന്നൊരു കാലം.
ജീവിതത്തിന്റെ ഏറെ മധുരം
തേനൂറും കാലം.
ഒക്കെയുമിന്നെനിക്ക്
അന്യമാണല്ലോ
പോയ്മറഞ്ഞൊരു വസന്തകാലം.
 

മീര കെ എച്ച്
9 E സി എൻ എൻ ഗേൾസ് ഹൈസ്ക്കൂൾ ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത