"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അമ്മ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
ആരുമറിയാത്തൊരീ നൊമ്പരം കാണുവാൻ
ആരുമറിയാത്തൊരീ നൊമ്പരം കാണുവാൻ
ശ്രമിക്കുന്ന ആരുമേ ഇല്ലിന്നീ പാരിൽ
ശ്രമിക്കുന്ന ആരുമേ ഇല്ലിന്നീ പാരിൽ
</poem > </center >
{{BoxBottom1
| പേര്= ദേവിപ്രീയ.ജെ.നായർ
| ക്ലാസ്സ്= 7D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എം എച്ച് എസ് എസ് കൊട്ടറ, കൊല്ലം ,വെളിയം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39030
| ഉപജില്ല= വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ മനസ്സ്

ആദ്യമായ് പ്രകാശക്കതിരുകൾ
ഉണരുന്ന വേളയിൽ
കണ്ടു ഞാൻ അമ്മതൻ
പ്രഭാതം പോൽ തിളങ്ങുന്ന ആനന്ദം
പ്രകാശക്കതിരുകൾ അമ്മ തൻ
ചിരിയായ് മാറി പഠിപ്പിച്ചു പലതും
ഇരുളെന്ന ഭയത്തെ മറയ്ക്കുവാനായീടുന്നു
അമ്മതൻ പുഞ്ചിരി ഒന്നു കൊണ്ട്.
അമ്മതൻ മടിയിലൊരു നറുപുഷ്പമായി
അല്ലലറിയാതെ വ‌ളർന്നൂ കുഞ്ഞ്
പിന്നെയും പിന്നെയും പുലരിവന്നെത്തുന്നു
പിന്നാലെ രാത്രിയും ഇരുളിന്റെ മറപറ്റി
കുഞ്ഞിതാ യൗവ്വന കാലത്തിലെത്തുന്നു
വശ്യ സൗന്ദര്യ പുഷ്പമായി മാറുന്നു
ചിത്രപതംഗ കുമാരനെത്തിടുമ്പോൾ
തരളിത കുസുമ കുമാരിയായ് തീരുന്നു
പിന്നെയും ഇരുളുവന്നെത്തുന്നു ഒപ്പമാ
ക്രൂരതയാർന്നൊരാ മനവും കരങ്ങളും
രാക്ഷസ മൂർത്തിയെപ്പോലാ കരതലം
കവർന്നെടുത്തീടുന്നു അവളുടെ മാനവും
ഓടിയെത്തിടുന്ന മാതാവിൻ രോദനം
രാക്ഷസാലർച്ചയിൽ ഞെരിഞ്ഞമർന്നീടുന്നു
അമ്മയൊരുകാളിയായ് കളം നിറഞ്ഞാടുമ്പോൾ
അവളെ വിട്ടോടുന്നു രാക്ഷസ രൂപങ്ങൾ
മാതാവിൻ നേത്രങ്ങൾ അഗ്നിയായ് മാറുമ്പോൾ
കാല്ക്കൽ വീണുഴലുന്നു കേഴുന്നു യുവത്വങ്ങൾ
ശാപവാക്കിനായ് പരതിയോരാത്മാവ്
സ്വപുത്രരെന്നോർത്ത് തപിച്ചീടുന്നു.
പിന്നെയും അമ്മതൻ നെഞ്ചകം നീറുന്നു
ആരുമറിയാത്തൊരീ നൊമ്പരം കാണുവാൻ
ശ്രമിക്കുന്ന ആരുമേ ഇല്ലിന്നീ പാരിൽ

ദേവിപ്രീയ.ജെ.നായർ
7D എസ് എം എച്ച് എസ് എസ് കൊട്ടറ, കൊല്ലം ,വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത