Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 20: |
വരി 20: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Sachingnair|തരം= കഥ}} |
18:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആമയും അരയന്നങ്ങളും
ആമയും അരയന്നങ്ങളും
ആമയും അരയന്നങ്ങളും ഉറ്റമിത്രങ്ങൾ ആയിരുന്നു. അവർ മൂവരും കുളക്കരയിൽ ഒത്തുകൂടി. വർത്തമാനങ്ങൾ പറയുക പതിവാക്കി. കാലം കഴിഞ്ഞുപോയി. നാട്ടിലെങ്ങും കൊടുംവേനൽ. ആമ വസിക്കുന്ന കുളവും വറ്റി വരാളാറായി. ഈ കുളവും താമസിയാതെ വരണ്ടുണങ്ങും. വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ലല്ലോ? നമ്മൾ ഇനി എന്ത് ചെയ്യും!
അവർ പരിഭ്രാന്തരായി. ഞങ്ങൾ മറ്റേതെങ്കിലും ജലാശയം തേടി പറന്നു പോകാം. പക്ഷേ ചങ്ങാതിയുടെ കാര്യം ഓർക്കുമ്പോഴാണ് ദുഃഖം, അരയന്നങ്ങൾ പറഞ്ഞു." നിങ്ങളോടൊപ്പം ഞാനും വരുന്നു "ആമ പറഞ്ഞു. "അതെങ്ങനെയാണ്? " ചങ്ങാതിക്ക് പറക്കാൻ ചിറക് ഇല്ലല്ലോ. തൂവെള്ള ചിറകുള്ള അരയന്നം മറുപടി പറഞ്ഞു. ആപത്തുകാലത്ത് ധൈര്യവും വിവേകവും കൈവിടരുത് എന്നല്ലേ പറയാറുള്ളത്. ഒരു വഴി കണ്ടെത്താം. ഒരു ചെറിയ മരക്കൊമ്പിന്റെ നടുവിൽ ഞാൻ കടിച്ചുപിടിച്ചു തൂങ്ങി കിടക്കാം. ആ കമ്പിനിന്റെ രണ്ടറ്റവും കടിച്ചുപിടിച്ച് നിങ്ങൾ പറക്കണം. അങ്ങനെ ആയാൽ നിങ്ങൾ ചെന്നിരിക്കുന്ന കുളത്തിൽ എനിക്കും വന്നു പാർക്കാമല്ലോ. ആമ തന്റെ ആഗ്രഹം അറിയിച്ചു. ചങ്ങാതിയുടെ നിർദ്ദേശം നന്ന്. പക്ഷേ ഒന്നുണ്ട്. യാത്രാ മധ്യേ ചങ്ങാതി ഒരു വാക്കുപോലും സംസാരിക്കരുത്. വായ തുറന്നു പോയാൽ താഴേക്ക് വീണത് തന്നെ. ഓർമ്മവേണം. അരയന്നങ്ങൾ മുന്നറിയിപ്പു നൽകി. അവർ യാത്ര തുടങ്ങി. ആമയെയും കൊണ്ട് അരയന്നങ്ങൾ പറന്നു തുടങ്ങി. വായുവിലൂടെ ഉള്ള കന്നിയാത്ര ആമയ് ക്കു നല്ല ഇഷ്ടം ആയി. പാടവും പറമ്പും പിന്നിട്ട് അവർ ഒരു പട്ടണത്തിന്റെ മുകളിലെത്തി. പക്ഷികൾ ഒരു വടിയുടെ രണ്ട് അറ്റത്തെ നടുവിൽ മറ്റൊരു ജീവി. ഈ അത്ഭുതം കണ്ട മനുഷ്യർ ആർത്തുവിളിച്ച് ബഹളമുണ്ടാക്കി. ഇതെല്ലാം കേട്ടപ്പോൾ ആമയ്ക്ക് രസിച്ചില്ല. അരയന്നങ്ങളുടെ ഉപദേശം ആമ മറന്നുപോയി. ഈ മണ്ടൻ മാർക്ക് എന്തുപറ്റി? ഇങ്ങനെ ചിന്തിച്ച് എന്തോ പറയാൻ ആമ വാ തുറന്നു. ഒരു നിമിഷം'"ഥും'" മരക്കൊമ്പിലെ കടിവിട്ട ആമ താഴെ ഭൂമിയിൽ! സ്വന്തം കഴിവിനെ കുറിച്ച് വേണ്ടത്ര ബോധമില്ലാതെ പെരുമാറിയ ആമ താഴേക്ക് നിലംപതിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|