"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 | | color= 1 | ||
}} | }} | ||
{{ Verified1 | name = shajumachil | തരം=ലേഖനം}} |
20:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ജീവിതത്തിൽ നാമോരോരുത്തരും പാലിക്കേണ്ട എറ്റവും പ്രധാനപെട്ട ഒരു ശീലമാണ് ശുചിത്വം. രോഗപ്രതിരോധത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. നാം നമ്മുടെ ശരീരം വൃത്തിയാക്കുമ്പോൾ ദിവസേന ശാരീരികശുചിത്യം നാമോരോരുത്തർക്കും പാലിക്കാൻ കഴിയുന്നു .അതുകൂടാതെ മനസ്സിനെ ശാന്തമാക്കി, ഉത്കണ്ഠയിൽ നിന്നകറ്റി സന്തോഷത്തോടെയിരിക്കാൻ മനസ്സ് നമ്മെ പ്രാപ്തരാക്കുന്നു. അതുപോലെതന്നെ നമ്മുടെ വീടും പരിസരവും നിത്യവും ശുചിയാക്കി സൂക്ഷിക്കുന്നത് ശുചിത്വത്തിന്റെ ഒരു ഭാഗമാണ്. പണ്ടുകാലത്ത് ആൾക്കാർ വീടും പരിസരവും ചാണകം മെഴുകിയും, തൂത്തുതുടച്ചും ദിവസേന വൃത്തിയാക്കുമായിരുന്നു .എന്നാലിന്ന് ആർക്കും വൃത്തിയാക്കാൻ സമയം കിട്ടാറില്ല .അതുകൊണ്ടുതന്നെ പണ്ടുള്ളതിന്റെ ഇരട്ടി രോഗങ്ങൾ ഇന്ന് കണ്ടുവരുന്നു .പേരുള്ളതും, പേരില്ലാത്തതും, വിദേശിയും, സ്വദേശിയുമായ അനേകം മാറാ വ്യാധികൾ. വ്യക്തി ശുചിത്വത്തിലൂടെയാണ് ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാൻ സാധ്യമാകുന്നത്. എങ്കിൽ മാത്രമേ രോഗവിമുക്തമായ ഒരു ലോകം സൃഷ്ടിക്കാൻ കഴിയുകയുള്ളു. ഈ സന്ദർഭത്തിലാണ് നാം ആർഷഭാരതസംസ്കാരത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടത്. പരസ്പരം കണ്ടുമുട്ടുമ്പോൾ കൈ കൂപ്പി അഭിസംബോധന ചെയ്തും, വീടിനു വെളിയിൽ പോയാൽ തിരിച്ചു വരുമ്പോൾ കാലും, കയ്യും, മുഖവും, കഴുകിയാൽ മാത്രം അകത്തേക്ക് പ്രേവേശിക്കാറുള്ളതും, ശരീരത്തിന് യോജിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതുമൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായിരുന്നു. എന്നാലിന്ന് നാം വിദേശ സംസ്കാരത്തിന്റെ അടിമകളായി തീർന്നിരിക്കുകയാണ്. കാണുമ്പോൾ കെട്ടിപിടിച്ചും, സെൽഫി എടുത്തും, വേണ്ടതും വേണ്ടാത്തതുമായ ഭക്ഷണം കഴിച്ചും ജീവിതം പാഴാക്കുകയാണ്. കോവിഡ് -19 ഈ ലോകത്തെ വിഴുങ്ങുമ്പോൾ ഒരു തിരിഞ്ഞു നോട്ടം അത്യാവശ്യമാണ്. പരസ്പരം കൈ കൊടുക്കലും കെട്ടിപിടിക്കലും ഒഴിവാക്കിയും , കൈകൾ കഴുകിയും, മാസ്ക് ധരിച്ചും, പരസ്പരം അകലം പാലിച്ചും, വീടും പരിസരവും ശുചിയാക്കിയും നമ്മുക്ക് ജാഗ്രതയോടെ മുന്നേറാം..
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം