"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ജയിച്ചിടും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('| തലക്കെട്ട്= ജയിച്ചിടും നമ്മൾ | color=4 }} <center> <poem> മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 44: | വരി 44: | ||
| തരം= കവിത | | തരം= കവിത | ||
| color= 4 | | color= 4 | ||
}} |
14:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| തലക്കെട്ട്= ജയിച്ചിടും നമ്മൾ | color=4 }}
മനുഷ്യൻെറ ജനനത്തിലൂടെ ലഭിക്കുന്നു
രോഗപ്രതിരോധശേഷി
ഒരു കൊച്ചുപൈതലിൻ വളരുന്ന കാലത്തിൻ
കുത്തിവെപ്പുകൾ ഒക്കെയും എടുത്തിടേണം
പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിക്കണം
രോഗപ്രതിരോധശേഷി നേടാനായ്
വിരുന്നുകാരായെത്തി കൊറോണയും നിപ്പയും-
കൊണ്ടു തളരില്ല നമ്മൾ ഈ യുഗത്തിൽ
നന്മതൻ പുഞ്ചിരിയുള്ളൊരുകാലത്തിൽ-
തിന്മകൾ വിളയാട്ടം ചേക്കേറില്ല
കൊറോണയെ തോൽപിക്കാൻ രാവും
പകലും കഷ്ടപ്പെടുന്നൊരു പോലീസുകാർ
ദൈവത്തിൻ തുല്യരായ് ഡോക്ടർമാരും
മാലാഖയായെന്നും നേഴ്സുമാരും
സ്വന്തം കുടുംബത്തിൽ ആകലെയാണെങ്കിലും
ഒരു കുഞ്ഞു ജീവനായ് പൊരുതീടുന്നു
ഇവരുള്ള കാലത്തിൽ ഇനിയും നാമെല്ലാരും
തളരില്ലൊരിക്കലും ഈ യുദ്ധത്തിൽ
രോഗപ്രതിരോധത്തിലൂടെ നമുക്കു നേടാം
ആരോഗ്യം നിറഞ്ഞിടും ജീവിതങ്ങൾ
മറുമരുന്നില്ലാത്ത കൊറോണയും നിപ്പയും
അപഹരിച്ചല്ലോ ജീവിതങ്ങള്
ഈ മഹാമാരിയെ തൂത്തെറിഞ്ഞീടുവാൻ
ആശങ്ക വേണ്ട, ജാഗ്രത മതി
ആരോഗ്യ പ്രവർത്തകർ, ആതുര സേവകർ
പിന്നെ കേരള സർക്കാരും കൂടെയുണ്ട്
ഈയുള്ളവർക്കും നിയമപാലകർക്കും
വലിയൊരു സല്യൂട്ട് തരുന്നു ഞങ്ങൾ,
തളരില്ല കേരളം, തോൽക്കില്ല കേരളം
ഇനിയുള്ള കാലത്തിൽ ജയിച്ചീടും നാം...
| പേര്= ആതിര.കെ | ക്ലാസ്സ്= 6 സി | പദ്ധതി=അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി | സ്കൂൾ കോഡ്= 20655 | ഉപജില്ല= പട്ടാമ്പി | ജില്ല= പാലക്കാട് | തരം= കവിത | color= 4 }}