ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ജയിച്ചിടും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജയിച്ചിടും നമ്മൾ

മനുഷ്യൻെറ ജനനത്തിലൂടെ ലഭിക്കുന്നു
രോഗപ്രതിരോധശേഷി
ഒരു കൊച്ചുപൈതലിൻ വളരുന്ന കാലത്തിൻ
കുത്തിവെപ്പുകൾ ഒക്കെയും എടുത്തിടേണം
പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിക്കണം
രോഗപ്രതിരോധശേഷി നേടാനായ്
വിരുന്നുകാരായെത്തി കൊറോണയും നിപ്പയും-
കൊണ്ടു തളരില്ല നമ്മൾ ഈ യുഗത്തിൽ
നന്മതൻ പുഞ്ചിരിയുള്ളൊരുകാലത്തിൽ-
തിന്മകൾ വിളയാട്ടം ചേക്കേറില്ല
കൊറോണയെ തോൽപിക്കാൻ രാവും
പകലും കഷ്ടപ്പെടുന്നൊരു പോലീസുകാർ
ദൈവത്തിൻ തുല്യരായ് ഡോക്ടർമാരും
മാലാഖയായെന്നും നേഴ്സുമാരും
സ്വന്തം കുടുംബത്തിൽ ആകലെയാണെങ്കിലും
ഒരു കുഞ്ഞു ജീവനായ് പൊരുതീടുന്നു
ഇവരുള്ള കാലത്തിൽ ഇനിയും നാമെല്ലാരും
തളരില്ലൊരിക്കലും ഈ യുദ്ധത്തിൽ
രോഗപ്രതിരോധത്തിലൂടെ നമുക്കു നേടാം
ആരോഗ്യം നിറഞ്ഞിടും ജീവിതങ്ങൾ
മറുമരുന്നില്ലാത്ത കൊറോണയും നിപ്പയും
അപഹരിച്ചല്ലോ ജീവിതങ്ങള്
ഈ മഹാമാരിയെ തൂത്തെറിഞ്ഞീടുവാൻ
ആശങ്ക വേണ്ട, ജാഗ്രത മതി
ആരോഗ്യ പ്രവർത്തകർ, ആതുര സേവകർ
പിന്നെ കേരള സർക്കാരും കൂടെയുണ്ട്
 ഈയുള്ളവർക്കും നിയമപാലകർക്കും
വലിയൊരു സല്യൂട്ട് തരുന്നു ഞങ്ങൾ,
തളരില്ല കേരളം, തോൽക്കില്ല കേരളം
ഇനിയുള്ള കാലത്തിൽ ജയിച്ചീടും നാം...

ആതിര.കെ
6 സി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത