"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പന്നിക്കുട്ടന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പന്നിക്കുട്ടന്റെ സങ്കടം |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |
19:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പന്നിക്കുട്ടന്റെ സങ്കടം
ഒരിക്കൽ ഒരു കാട്ടിൽ ഒരു പന്നിക്കുട്ടൻ ജീവിച്ചിരുന്നു' എപ്പോഴും വൃത്തിയില്ലാതെ നടന്നിരുന്ന അവന് ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല. എപ്പോഴും വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് അവൻ കളിക്കുക. അതു കൊണ്ട് അധിക ദിവസവും അവന് എന്തെങ്കിലും അസുഖമുണ്ടായിരിക്കും. അങ്ങനെയിരിക്കെ തൊട്ടടുത്ത കാട്ടിൽ ഉൽസവം വന്നു. ഉൽസവത്തിന് പോകാൻ അവൻ തീരുമാനിച്ചു. എന്നാൽ ഉൽസവത്തിൻ്റെ ദിവസം പന്നിക്കുട്ടന് ജലദോഷവും പനിയും വന്നു. എന്നാലും അവൻ പോകാൻ തീരുമാനിച്ചു. പക്ഷേ അസുഖമായതിനാൽ ഒറ്റയ്ക്ക് പോകാൻ കഴിയില്ല. കൂട്ടിന് ആരെങ്കിലും വേണം. ചങ്ങാതിമാരെത്തേടി അവൻ വീടിന്പുറത്തിറങ്ങി' അപ്പോൾ അതു വഴി ഒരു കുരങ്ങച്ചൻ വന്നു." കുരങ്ങച്ചാ കുരങ്ങച്ചാ ഉൽസവത്തിന് എന്നേയും കൊണ്ടു പോകാമോ? " പന്നിക്കുട്ടൻ ചോദിച്ചു " എടോ, വൃത്തികെട്ടവനെ നിൻ്റെ കൂടെ ഞാനില്ല." കുരങ്ങച്ചൻ പറഞ്ഞു .അത് കേട്ട് പന്നിക്കുട്ടന് സങ്കടമായി. പിന്നെ അതു വഴി വന്നത് ഒരു അണ്ണാറകണ്ണനായിരുന്നു. " അണ്ണാറകണ്ണാ അണ്ണാറക്കണ്ണാ ഉൽസവത്തിന് എന്നേയും കൊണ്ട് പോകാമോ?" " വൃത്തിയില്ലാത്ത നിന്നെ ആരെങ്കിലും കൂടെ കൂട്ടുമോ?" അതു പറഞ്ഞ് അണ്ണാറക്കണ്ണൻ മുന്നോട്ട് പോയി. അത് കേട്ട അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൻ പൊട്ടിക്കരഞ്ഞു. അപ്പോഴാണ് അതു വഴി കരെയമ്മാവൻ വന്നത്. പന്നിക്കുട്ടൻ കരയുന്നത് കണ്ട് കരടിയമ്മാവൻ ചോദിച്ചു. " എന്തിനാ പന്നിക്കുട്ടാ കരയുന്നത് ?" ഉൽസവത്തിന് പോകാൻ ആരും എന്നെ കൂടെ കൂട്ടുന്നില്ല." പന്നിക്കുട്ടൻ പറഞ്ഞു. വൃത്തിയില്ലാതെ നടക്കുന്നത് കൊണ്ടാണ് പന്നിക്കുട്ടനെ ആരും കൂടെ കൂട്ടാത്തതെന്ന് കരടിയമ്മാവന് മനസ്സിലായി. അതു കൊണ്ട് കരടിയമ്മാവൻ പറഞ്ഞു " പന്നിക്കുട്ടാ നീ ഇപ്പോഴും വൃത്തിയില്ലാതെ നടക്കുന്നത് കൊണ്ടാണ് നിന്നെ ആരും കൂടെ കൂട്ടാത്തത്. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായിരിക്കണം. മലിനമായ സ്ഥലങ്ങളിലൊന്നും കളിക്കാൻ പാടില്ല. എന്നും രാവിലെ പല്ലുതേക്കുകയും കുളിക്കുകയും വേണം .ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. വസ്ത്രം വൃത്തിയുള്ള തായിരിക്കണം. ഇത് കേട്ടപ്പോൾ പന്നിക്കുട്ടന് കാര്യം മനസ്സിലായി. "ഇനി ഒരിക്കലും ഞാൻ വൃത്തിയില്ലാതെ നടക്കില്ല." പന്നിക്കുട്ടൻ പറഞ്ഞു. " എന്നാൽ ഇപ്പോൾ തന്നെ വീട്ടിൽ പോയി വൃത്തിയായി വരൂ. ഉൽസവത്തിന് എൻ്റെ കൂടെ വന്നോളൂ." കരടിയമ്മാവൻ പറഞ്ഞു. ഇത് കേട്ട് പന്നിക്കുട്ടന് സന്തോഷമായി. അവൻ വീട്ടിൽ നിന്ന് വൃത്തിയായി വന്നതിന് ശേഷം കരടിയമ്മാവനോടൊപ്പം ഉൽസവത്തിന് പോയാ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ