"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''മനുഷ്യനും പ്രകൃതിയും ''' | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
കാളവണ്ടിയുഗത്തിൽനിന്ന് കമ്പ്യൂട്ടർ യുഗത്തിലേയ്ക്ക് കുതിച്ചു പായുന്ന ഇന്നത്തെ തലമുറ പ്രകൃതിയെ വേണ്ടവിധം സംരക്ഷിക്കുന്നുണ്ടോ? മനുഷ്യനും പ്രകൃതിയും തമ്മിലുള്ളബന്ധം ഇല്ലാതാകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്നു. ഭൂമിയും ജലവും വായുവും ദുഷിച്ചുപോകുന്നു. ഭൂമിയുടെ ഇന്നത്തെ അവസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായിത്തീന്നിരിക്കുന്നു. <br><br> | കാളവണ്ടിയുഗത്തിൽനിന്ന് കമ്പ്യൂട്ടർ യുഗത്തിലേയ്ക്ക് കുതിച്ചു പായുന്ന ഇന്നത്തെ തലമുറ പ്രകൃതിയെ വേണ്ടവിധം സംരക്ഷിക്കുന്നുണ്ടോ? മനുഷ്യനും പ്രകൃതിയും തമ്മിലുള്ളബന്ധം ഇല്ലാതാകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്നു. ഭൂമിയും ജലവും വായുവും ദുഷിച്ചുപോകുന്നു. ഭൂമിയുടെ ഇന്നത്തെ അവസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായിത്തീന്നിരിക്കുന്നു. <br><br> | ||
17:41, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനും പ്രകൃതിയും
കാളവണ്ടിയുഗത്തിൽനിന്ന് കമ്പ്യൂട്ടർ യുഗത്തിലേയ്ക്ക് കുതിച്ചു പായുന്ന ഇന്നത്തെ തലമുറ പ്രകൃതിയെ വേണ്ടവിധം സംരക്ഷിക്കുന്നുണ്ടോ? മനുഷ്യനും പ്രകൃതിയും തമ്മിലുള്ളബന്ധം ഇല്ലാതാകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്നു. ഭൂമിയും ജലവും വായുവും ദുഷിച്ചുപോകുന്നു. ഭൂമിയുടെ ഇന്നത്തെ അവസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായിത്തീന്നിരിക്കുന്നു. മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നില്ല. ഈശ്വരചൈതന്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ മനുഷ്യൻ വിമുഖതകാട്ടുന്നു. അവൻ പ്രകൃതിയിൽനിന്നകന്നുപോകുന്നു. പരിഷ്കാരങ്ങളിൽ ഭ്രമിച്ച്, കൃത്രിമസുഖങ്ങളിൽ മുഴുകിക്കഴിയാൻ പരക്കം പായുന്നു. കാടുകരിയുമ്പോൾ, പുഴ വറ്റുമ്പോൾ, ജലം കിട്ടാതെ വലയുമ്പോൾ, കൊടിയ ചൂടിൽ പൊരിയുമ്പോൾ അവൻ നിസ്സഹായനായി നോക്കിനിന്നുവിലപിക്കുന്നു. പ്രകൃതിയെ അവഗണിച്ച് തള്ളിയ മനുഷ്യനെ പ്രകൃതി ഇപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുന്നു. അത് അതിജീവിക്കാൻ അഹംഭാവം മാറ്റി പ്രകൃതിയുമായി ഇണങ്ങുകയേ വഴിയൊള്ളൂ. വ്യവസായ വിപ്ലവത്തിന്റെ ഫലമായാണ് കൂടുതൽ അന്തരീക്ഷമലിനീകരണവും നടക്കുന്നത്. അത് പരിസ്ഥിതിയെ ബാധിക്കുന്നു. പരിഷ്കൃതലോകം ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന എയർകണ്ടീഷനുകളും റഫ്രിജ്റേറ്ററുകളും പുറംതള്ളുന്ന ക്ലോറോ ഫ്ലൂറോ കാർബൺ മൂലം അന്തരീക്ഷത്തിലെ ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാകുന്നു. അത് ആഗോളതാപനം വർദ്ധിപ്പിക്കുന്നു, പരിസ്ഥിതിയ്ക്ക് വളരെയധികം ദോഷം ചെയ്യുന്നു, കാർബൺഡയോക്സൈഡ് വർദ്ധിക്കുന്നു, ചൂട് കൂടുന്നു. അതുകൊണ്ട് ആധുനിക സൗകര്യങ്ങളുടെ പുറകെ ഓടാതെ, ആഗോളതാപനം പോലുള്ള മഹാവിപത്ത് കഴിയുന്നതുപോലെ കുറയ്ക്കാൻ ശ്രമിക്കാം. മനുഷ്യനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും അതിലൂടെ ലോകത്തിന് ശാന്തിയും സന്തോഷവും ലഭിക്കുവാനും ഇടയാകട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ