"ജി.എൽ.പി.എസ് ആമപ്പൊയിൽ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= സമ എം.കെ
| പേര്= സമ എം.കെ
| ക്ലാസ്സ്=1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധമാണ് നല്ലത്

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അസുഖങ്ങളൊന്നുമില്ലാത്ത സമയത്ത് കുഞ്ഞുവാവയെ ആശുപത്രിയിൽ കൊണ്ടു പോയി കുത്തിവെപ്പെടുക്കുന്നത് നാം കണ്ടിട്ടില്ലേ.അസുഖം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പാണ് അത് .ഇന്ന് നമ്മളെല്ലാവരും സ്കൂളിലൊന്നും പോവാതെ വീട്ടിലിരിക്കുകയാണ്.വീടിനുള്ളിലാണ് നമ്മുടെ ആഘോഷങ്ങളെല്ലാം. ഹോം ക്വാറൻ റ്റൈനിലാണ് നമ്മൾ. ഇതും ഒരു രോഗ പ്രതിരോധമാണ്. കൊറോണ വൈറസ് നമ്മുടെ നാട്ടിലുമെത്തി.കോവിഡ് 19 എന്ന പകർച്ചവ്യാധി തടയാനാണ് നമ്മൾ വീട്ടിലിരിക്കുന്നത് .ഈ അസുഖത്തിനു മരുന്നില്ല.സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ രോഗം പടരാതിരിക്കാനുള്ള മാർഗം.പുറത്ത് പോയി വന്നാൽ കൈകൾ സോപ്പിട്ട് നന്നായി കഴുകണം.20 സെക്കൻ്റ് ഉപയോഗിച്ച് കൈ വൃത്തിയാക്കണം'
        നമ്മൾ കുട്ടികൾക്കിത് സന്തോഷ ദിനങ്ങളാണ്.മാതാപിതാക്കളുടെ കൂടെ നമ്മൾ കളിക്കുന്നു, ചെടി നനക്കുന്നു , വീട്ടിലെ ചെറു ജോലികളിൽ സഹായിക്കുന്നു. ഒരുമിച്ചുള്ള നടത്തം, കിടത്തം, ഭക്ഷണം കഴിക്കൽ അങ്ങനെ സുഖമുള്ള ഓർമ്മകളുള്ള ഒരു നല്ല കാലമാവട്ടെ ഈ കൊറോണക്കാലം.കോവിഡ് 19 എന്ന വലിയ രോഗത്തെ പ്രതിരോധിച്ച സന്തോഷത്തിൽ നമുക്ക് ജൂൺ മാസത്തിൽ സ്കൂളിൽ വരാം
 

സമ എം.കെ
1 B ജി എൽ പി എസ് ആമപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം