"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പാഠം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പാഠം . എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പാഠം . എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പാഠം
ഭൂമിയെ നോവിച്ച മർത്യനിന്നോർക്കുന്നു വേണ്ടായിരുന്നു തൻ ചെയ്തികളത്രയും എത്രനാൾ കെഞ്ചിപ്പറഞ്ഞെ ന്റെയമ്മയാം ഭൂമിതൻ വാക്കുകളിന്നുഞാനോർക്കുന്നു കൊട്ടിയടച്ചെന്റെ കർണങ്ങളന്നുഞാൻ ഒന്നുമേ കേൾക്കാത്ത ബധിരനായപ്പൊഴും തുടർന്നു ഞാനെന്നിട്ടുമെൻക്രൂരകൃത്യങ്ങൾ നിർത്താതെ ഭീകരലീലാവിലാസങ്ങൾ ഭൂമിതൻ ആണിയായ് ഈശ്വരൻ സൃഷ്‌ടിച്ച പർവ്വതനിരകളെ കുത്തിപ്പിളർത്തിഞാൻ പച്ചവിരിച്ചുള്ള പച്ചമരങ്ങളെ പുച്ഛമായ് വെട്ടിയെറിഞ്ഞുവെൻ ക്രൂരത തെളിനീരൊഴുക്കും പുഴകളും നദികളും മാലിന്യച്ചാലാക്കി മാറ്റി മറിച്ചുഞാൻ ലാഭക്കൊതിപൂണ്ട എന്നുടെ സ്വപ്‌നങ്ങൾ ഭൂമിയ്ക്ക് നഷ്ടങ്ങളേറെനൽകി വിഷലിപ്തമാക്കി ഞാൻ ശുദ്ധമാം വായുവും വെള്ളവും മണ്ണും പ്രകൃതിയെമൊത്തവും കാലം പഠിപ്പിച്ചു പാഠങ്ങളിന്നേറെ കാലം തളച്ചിട്ടു വീടിന്നകത്തെന്നെ ഭൂമിതൻ സന്തോഷ താളം ശ്രവിച്ചു ഞാൻ മീട്ടുന്ന സുന്ദര ഗാനങ്ങളത്രയും കാലത്തിൻ പാഠങ്ങൾ പാഠമായീടട്ടെ എനിക്കും നിനക്കുമീമർത്ത്യകുലത്തിനും
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത