ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പാഠം .

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം
കവിത

ഭൂമിയെ നോവിച്ച മർത്യനിന്നോർക്കുന്നു

വേണ്ടായിരുന്നു തൻ ചെയ്തികളത്രയും

എത്രനാൾ കെഞ്ചിപ്പറഞ്ഞെ ന്റെയമ്മയാം

ഭൂമിതൻ വാക്കുകളിന്നുഞാനോർക്കുന്നു

കൊട്ടിയടച്ചെന്റെ കർണങ്ങളന്നുഞാൻ

ഒന്നുമേ കേൾക്കാത്ത ബധിരനായപ്പൊഴും

തുടർന്നു ഞാനെന്നിട്ടുമെൻക്രൂരകൃത്യങ്ങൾ

നിർത്താതെ ഭീകരലീലാവിലാസങ്ങൾ

ഭൂമിതൻ ആണിയായ് ഈശ്വരൻ സൃഷ്‌ടിച്ച

പർവ്വതനിരകളെ കുത്തിപ്പിളർത്തിഞാൻ

പച്ചവിരിച്ചുള്ള പച്ചമരങ്ങളെ

പുച്ഛമായ് വെട്ടിയെറിഞ്ഞുവെൻ ക്രൂരത

തെളിനീരൊഴുക്കും പുഴകളും നദികളും

മാലിന്യച്ചാലാക്കി മാറ്റി മറിച്ചുഞാൻ

ലാഭക്കൊതിപൂണ്ട എന്നുടെ സ്വപ്‌നങ്ങൾ

ഭൂമിയ്ക്ക് നഷ്ടങ്ങളേറെനൽകി

വിഷലിപ്തമാക്കി ഞാൻ ശുദ്ധമാം വായുവും

വെള്ളവും മണ്ണും പ്രകൃതിയെമൊത്തവും

കാലം പഠിപ്പിച്ചു പാഠങ്ങളിന്നേറെ

കാലം തളച്ചിട്ടു വീടിന്നകത്തെന്നെ

ഭൂമിതൻ സന്തോഷ താളം ശ്രവിച്ചു ഞാൻ

മീട്ടുന്ന സുന്ദര ഗാനങ്ങളത്രയും

കാലത്തിൻ പാഠങ്ങൾ പാഠമായീടട്ടെ

എനിക്കും നിനക്കുമീമർത്ത്യകുലത്തിനും


മുർഷിദ് മുഹമ്മദ്
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത