"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ കോഡ്=37001
| സ്കൂൾ കോഡ്=37001
| ഉപജില്ല=ആറൻമുള  
| ഉപജില്ല=ആറന്മുള  
| ജില്ല=പത്തനംതിട്ട  
| ജില്ല=പത്തനംതിട്ട  
| തരം= ലേഖനം  
| തരം= ലേഖനം  

13:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം


ശുചിത്വത്തിൽ ഏറ്റവും പ്രധാനം വ്യക്തിശുചിത്വമാണ്. നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാമാരിയെ നേരിടാൻ വ്യക്തിശുചിത്വം അനിവാര്യമാണ്. നാം പരിസ്ഥിതിശുചിത്വം പാലിക്കേണ്ടതും അനിവാര്യമാണ്. നമ്മുടെ വീടും പരിസരവും അണുവിമുക്തമാക്കുകയും, മാലിന്യങ്ങൾ കുന്നുകൂടാതെ സൂക്ഷിക്കുകയും വേണം. പക്ഷേ ഇപ്പോൾ മനുഷ്യർ ചെയ്യുന്നത് പരിസ്ഥിതിയ്ക്ക് ഹാനികരമായ കാര്യങ്ങളാണ്. പുണ്യനദികളിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് മലിനമാക്കുന്നു. വിഷവസ്തുക്കൾ ചേർത്ത് മീൻ പിടിച്ച് വെള്ളം അശുദ്ധമാക്കുന്നു. ഇതൊക്കെ പരിസ്ഥിതിയ്ക്ക് വളരെ ദോഷകരമാണ്. ഒരു തുള്ളി ശുദ്ധവെള്ളം കുടിയ്ക്കാൻ കിട്ടാത്ത സമയത്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പിന്നെ വനനശീകരണം. ഒരു മരം വെട്ടുമ്പോൾ മറ്റൊന്ന് നടണം എന്ന ശൈലിയിൽ ജീവിക്കുന്ന നാം, ഉള്ള മരങ്ങളെല്ലാം വെട്ടിമാറ്റി മഴയുടെ ലഭ്യതയേയും ശുദ്ധവായുവിനേയും ഇല്ലാതാക്കുന്നു. മലകൾ, കുന്നുകൾ എല്ലാം ഇടിച്ചു നികത്തി വലിയ കൊട്ടാരങ്ങൾ പണിയുന്നു. അതുമൂലം ഉരുൾപൊട്ടൽ, ഭൂകമ്പം മുതലായ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു. വയലുകൾ നമ്മുടെ ജലസ്രോതസ്സുകളാണ്. ഇപ്പോൾ അവയെല്ലാം നികത്തുന്നു. അതുപോലെ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിൽ അലിയാതെ അവിടെത്തന്നെ കിടന്നാൽ ചെടികൾക്കും, പക്ഷിമൃഗാദികൾക്കും ദോഷകരമാണ്. പ്ലാസ്റ്റിക് കത്തിയ്ക്കുമ്പോൾ ഉണ്ടാകുന്ന പുക വായുവിനെ മലിനപ്പെടുത്തുന്നു. ഇവയൊക്കെ സംഭവിയ്ക്കാതെ ശ്രദ്ധിച്ചാൽ നമ്മുടെ പരിസ്ഥിതി മെച്ചപ്പെടും. അതിനു സംശയമില്ല. നിപ്പയേയും പ്രളയത്തെയും ധൈര്യപൂർവ്വം അതിജീവിച്ച നാം ഇന്നനുഭവിയ്ക്കുന്ന കൊറോണ എന്ന മഹാവ്യാധിയേയും അതിജീവിക്കും. അതിനായി നമുക്ക് കൈകോർക്കാം.

ദേവിക കൃഷ്ണ
7 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം