"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/മേടത്തിലെ കണിക്കൊന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ കോഡ്=37001
| സ്കൂൾ കോഡ്=37001
| ഉപജില്ല=ആറൻമുള 
| ഉപജില്ല=ആറന്മുള
| ജില്ല=പത്തനംതിട്ട  
| ജില്ല=പത്തനംതിട്ട  
| തരം=കവിത  
| തരം=കവിത  

13:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മേടത്തിലെ കണിക്കൊന്ന

മേടവിഷുനാളിൽ വിഷുക്കണിയൊരുക്കാനായ്
 നാളുകൾ മുന്നേ ഞാൻ പൂത്തുനിൽക്കും.
കണിക്കൊപ്പം എന്നുണ്ണിക്കണ്ണനോടൊത്ത്
ഞാനതിസുന്ദരിയായി തിളങ്ങിനിൽക്കും.
എനിക്കൊപ്പം എൻചാരേയിരിക്കുന്നു വാൽ-
ക്കണ്ണാടിയും കത്തിച്ച നിലവിളക്കും,
ഫലങ്ങളും ചന്ദനവും സിന്ദൂരവും പിന്നെ
കസവുമുണ്ടും ഇരിക്കുന്നു ചാരേ,
നറുമണം വിതറുന്ന ചന്ദനത്തിരിയും താല-
ത്തിലരിയും ശർക്കരയും കൽക്കണ്ടവും.
ഒരു നവവർഷത്തിനായി ഞങ്ങൾതൻ
മുന്നിൽ കേഴുന്നിതാ നിങ്ങൾ കൈകൾകൂപ്പി!
എല്ലാത്തവണയും ലക്ഷ്മിതൻ ചക്രം നമുക്ക്
വിഷുക്കൈനീട്ടമായ് കിട്ടിയപ്പോൾ,
ഇത്തവണ നമുക്ക് കൈനീട്ടമായ് ലഭിച്ചത്
പിശാചിന്റെ ചക്രമാം കൊറോണ!
ലോകത്തിനാകെ വിഷുക്കൈനീട്ടമായ്
ഇത്തവണ ലഭിച്ച വ്യാധിയാലേ,
 കേഴുന്നു, വിങ്ങുന്നു, പ്രാർത്ഥിച്ചിടുന്നു നാം
 ഉണ്ണിക്കണ്ണനോടീ സ്ഥിതിമാറ്റുവാൻ
മനുഷ്യരാൽ ഉടലെടുത്ത ഈ കൊറോണ
മനുഷ്യരെത്തന്നെ വിഴുങ്ങിടുന്നു,
ഇതൊന്നും പരിഗണിച്ചിടാതെ ഞാൻ പൂത്തത്
 നിങ്ങൾക്കും എന്നുണ്ണിക്കണ്ണനുമായ്.
 എല്ലാ വിഷുനാളിലും ഒന്നും നോക്കാതെ
 ഞാൻ സ്വർണംപോലെ തിളങ്ങിനിൽക്കും.
എന്തൊക്കെ വന്നാലും എന്തുസംഭവിച്ചാലും
 അതിജീവിച്ചിടാം ഈ കൊറോണയെ.
മീനവെയിലിന്റെ ചൂടിലുരുകി ഞാൻ
ദാഹിച്ചു ദാഹിച്ചു നിൽക്കുമ്പോഴും,
എല്ലാം സഹിച്ചു ഞാൻ പൂത്തുനിൽക്കുന്നത്
നിങ്ങൾക്കും എന്നുണ്ണിക്കണ്ണനുമായ്.
അതുപോലെ എല്ലാം സഹിച്ച് നാം നമ്മുടെ
ഭവനങ്ങളിൽ തന്നെ ഒതുങ്ങിനിന്നാൽ,
കൊറോണയാൽ നമ്മൾക്കും മറ്റുള്ളവർക്കും
വന്നുചേരുന്ന ദുരിതങ്ങൾ നിയന്ത്രിച്ചിടാം.

സ്നേഹ മോഹനൻ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - P C Supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത