"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ്. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്.
  നാം ഇന്ന് വലിയ ഒരു വിപത്തിനെ നേരിടുകയാണ്. അതിവിദഗ്ധമായി തന്നെ നാം അതിനെ അതിജീവിക്കുകയും ചെയ്യും. കോവിഡ് -19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിൽ ആണ്. ഇറ്റലിയിലും ഇറാനിലും ഒക്കെ മരണസംഖ്യ വർദ്ധിക്കുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ കേരളം മുൻകരുതലുകൾ എടുത്തിരുന്നതിനാൽ ഇന്ന് നാം അതിനെ അതിജീവിക്കുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു നിൽക്കുന്നു. ജാതിമത ചിന്തകൾ ഇല്ലാതെ ഐക്യബോധത്തോടെ പ്രതിരോധിക്കുന്നു. കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോക ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. മിടുക്കരായ ആരോഗ്യപ്രവർത്തകരുടെ കഴിവാണ് ഇതിൽ കാണുന്നത്.
  വീട്ടിൽ ഇരിക്കുന്ന നമ്മളും ക്വാറൻടൈനിലാണ്. നിശ്ചിത ഇടവേളകളിൽ സോപ്പോ ഹാൻഡ് സാനിറ്റസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്‌ക് ധരിക്കുക. ചുമ, തുമ്മൽ, തൊണ്ടവേദന തുടങ്ങിയ ലക്ഷണമുള്ളവർ ആശുപത്രിയിൽ ശുശ്രൂഷ തേടുക. ഒരുമിച്ച് ഒരുമനസ്സോടെ നിൽക്കുന്ന നമ്മൾ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.

   

രാഹുൽ.ആർ
ആറ് എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം