ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്.
കൊറോണ വൈറസ്.
നാം ഇന്ന് വലിയ ഒരു വിപത്തിനെ നേരിടുകയാണ്. അതിവിദഗ്ധമായി തന്നെ നാം അതിനെ അതിജീവിക്കുകയും ചെയ്യും. കോവിഡ് -19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിൽ ആണ്. ഇറ്റലിയിലും ഇറാനിലും ഒക്കെ മരണസംഖ്യ വർദ്ധിക്കുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ കേരളം മുൻകരുതലുകൾ എടുത്തിരുന്നതിനാൽ ഇന്ന് നാം അതിനെ അതിജീവിക്കുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു നിൽക്കുന്നു. ജാതിമത ചിന്തകൾ ഇല്ലാതെ ഐക്യബോധത്തോടെ പ്രതിരോധിക്കുന്നു. കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോക ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. മിടുക്കരായ ആരോഗ്യപ്രവർത്തകരുടെ കഴിവാണ് ഇതിൽ കാണുന്നത്. വീട്ടിൽ ഇരിക്കുന്ന നമ്മളും ക്വാറൻടൈനിലാണ്. നിശ്ചിത ഇടവേളകളിൽ സോപ്പോ ഹാൻഡ് സാനിറ്റസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്‌ക് ധരിക്കുക. ചുമ, തുമ്മൽ, തൊണ്ടവേദന തുടങ്ങിയ ലക്ഷണമുള്ളവർ ആശുപത്രിയിൽ ശുശ്രൂഷ തേടുക. ഒരുമിച്ച് ഒരുമനസ്സോടെ നിൽക്കുന്ന നമ്മൾ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം