"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/സോപ്പുകുമിളയിലെ മായാജാലം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സോപ്പുകുമിളയിലെ മായാജാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

19:26, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സോപ്പുകുമിളയിലെ മായാജാലം

ചെറുപ്പം മുതലേ ഭദ്രയ്ക്ക് അതിനോട് ഭയങ്കര ഇഷ്ടമായിരുന്നു. എന്നും ഒരു അത്ഭുത വസ്തുവിനെ പോലെയായിരുന്നു അവൾ അതിനെ നോക്കി കണ്ടിരുന്നത്. പലതവണ ചിന്തിച്ചിട്ടുണ്ട് ഈ അത്ഭുത വസ്തു ആരു കണ്ടുപിടിച്ചത് ആകുമെന്ന്. സോപ്പ് വെറുമൊരു നിത്യ ഉപയോഗ വസ്തു ആയിട്ടല്ല മറിച്ച് ഓരോ ജീവനും കാത്ത് സംരക്ഷിക്കുന്ന ജീവ വാഹിനി ആയിട്ടാണ് അവൾ എന്നെ കണ്ടിരുന്നത്. ഒരു ദിവസം സോപ്പ് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്നും അതിനെക്കുറിച്ച് അവൾ ഒരു ലിസ്റ്റ് തയ്യാറാക്കി. എന്നാൽ കൂട്ടി ഉറപ്പിക്കാൻ കഴിയാത്ത ബന്ധമുണ്ടായിരുന്നു ഓരോ വസ്തുവിനും സോപ്പിൻ ഓട്. സോപ്പ് നിന്നുതിർന്നു വീഴുന്ന കുമിളകൾ അവളെ വല്ലാതെ ആകർഷിച്ചു. ഓരോ കുമിളകളും അഴുക്കിനെ അലിയിച്ചു കളയുന്ന കാഴ്ച കാണാൻ നല്ല രസമായിരുന്നു. സോംബി നോടുള്ള ഈ അമിത ഇഷ്ടം അവളുടെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമല്ലായിരുന്നു. കാരണം എന്തു തൊട്ടാലും കൈകൾ സോപ്പുപയോഗിച്ചു കഴുകുക എന്ന ശീലം ആണ് അതിനു കാരണം. സോപ്പുപയോഗിച്ച് എന്ത് ജോലിയും ചടപടാന്ന് പറയുമ്പോഴേക്കും ചെയ്തുതീർക്കും. അപ്രതീക്ഷിതമായിട്ടാണ് ഭദ്രയുടെ വീടിന്റെ പരിസരവും പറമ്പ് എല്ലാ കാട്ടുതീപോലെ ആളിക്കത്തി തീപടർന്നത്. പെട്ടെന്ന് തന്നെ അവൾ ഫയർഫോഴ്സിനെ വിളിച്ചു. ഫയർഫോഴ്സ് വന്നു തീയണച്ചു. പക്ഷേ അവളുടെ ചിന്ത മറ്റൊന്നായിരുന്നു. ഈ ഫയർഫോഴ്സ് എത്തിയാണ് ക്കുന്നതിനും ലോകത്തിൽ എന്തിനും തന്റെ സോപ്പ് എല്ലാവരും ഉപയോഗിക്കണം എന്നായിരുന്നു ചിന്ത. അങ്ങനെ സോപ്പ് ഫേമസ് ആകണം. വീട്ടിൽ എല്ലാവരെയും അവൾ വൃത്തി ശീലം പഠിപ്പിച്ച എടുത്തു. വീട്ടിൽ മാത്രമല്ല നാട്ടിലെ കുട്ടി കൂട്ടത്തിലെ നേതാവ് കൂടിയായിരുന്ന അവൾ. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസം അവൾ നാട്ടിലെ കുട്ടികൾക്കായി വൃത്തിയെ കുറിച്ചും വൃത്തിയുടെ ഗുണങ്ങളെ കുറിച്ചും സോപ്പിനെ കുറിച്ചും സോപ്പ് കുമിളകൾ ഉപയോഗിച്ചുള്ള പരീക്ഷണത്തെക്കുറിച്ച് മെല്ലാം കക്ഷി ക്ലാസെടുക്കും. എല്ലാ കുട്ടികൾക്കും അവളുടെ ക്ലാസ്സ് വളരെ ഇഷ്ടമാണ്. കാരണം ഓരോ ദിവസവും പുതിയ അറിവുകളാണ് അവളിൽ നിന്നും ലഭിക്കുക. അതി വേഗത്തിലായിരുന്നു അവളാ വീതി നിറഞ്ഞ സംഭവം കേട്ടറിഞ്ഞത്! ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നായിരുന്നു അതിഭയങ്കരമായ വൈറസിനെ കണ്ടെത്തിയത്. പേര് കൊറോണ. വാർത്തയിൽ അതിനെക്കുറിച്ച് കേട്ടപ്പോൾ പത്രത്തിൽ അതിനെ കുറിച്ച് വായിച്ച് അറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. ഡബ്ലിയു എച്ച് ഒ തന്നെ ലോക മഹാമാരിയായി കൊറിയയെ പ്രഖ്യാപിക്കുകയും ശേഷം covid 19 എന്ന പേരു നൽകുകയും ചെയ്തു. ലോകം മൊത്തം മുൾമുനയിൽ നിൽക്കുന്ന സമയം. അവൾ ഉറച്ച തീരുമാനമെടുത്തു ലോകത്ത് ഇത്രയധികം ആളുകൾ മരിക്കുമ്പോൾ എല്ലാവരും എല്ലാവരും ഈ വെല്ലുവിളിയെ നേരിട്ടേ മതിയാകൂ അതിന് ഭീതി അല്ല ജാഗ്രത മതിയെന്ന് അവൾ മനസ്സിൽ ഉറച്ചു വിശ്വസിച്ചു. മാത്രമല്ല ഈ രോഗത്തിന് പ്രതിരോധത്തിൽ തന്നെ പ്രിയപ്പെട്ട സോപ്പിനു സ്ഥാനം ഉണ്ടെന്നറിഞ്ഞപ്പോൾ അവളുടെ മനസ്സ് നിറയെ പ്രത്യാശ നിറഞ്ഞു. ഊണിലും ഉറക്കത്തിലും ഇതുതന്നെയായിരുന്നു ചിന്ത. അവൾ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. അവസാനം അവൾ പരീക്ഷണത്തിലൂടെ മഹാമാരി ക്കുള്ള മരുന്ന് കണ്ടെത്തി. അതിന്റെ പിറകിലും അവളുടെ സോപ്പിനെ പങ്കുണ്ട്. പിറ്റേന്ന് അവളുടെ മാഷ് വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടിട്ടുണ്ട്. ഭദ്ര നിന്റെ ഈ പരീക്ഷണത്തിലൂടെ നീ കണ്ടെത്തിയ ഈ മരുന്ന് ലോകത്തുള്ള ഓരോ covid രോഗിയുടെയും രോഗം മാറ്റാൻ സഹായിക്കും എന്ന് ഉറപ്പുണ്ട് എന്നായിരുന്നു മെസ്സേജ്. ടിവി വച്ചു നോക്കിയപ്പോൾ വാർത്തകളിൽ നിറയെ അവളെക്കുറിച്ചുള്ള വാർത്തയാണ്. അങ്ങനെ ഭദ്ര എന്ന പെൺകുട്ടിയുടെ സോഫി നോടുള്ള ഇഷ്ടം കൊണ്ടെത്തിച്ചത് ലോകത്തിന്റെ മുന്നിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ ആണ്. സോപ്പിൻ കുമിളയുടെ യാത്ര ഇതാ ആരംഭിച്ചുകഴിഞ്ഞു.

ആർദ്ര. എൻ
8 F എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ