"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മഴയിൻ കുുതിർന്ന കടലാസ് വള്ളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/മഴയിൻ കുുതിർന്ന കടലാസ് വള്ളങ്ങൾ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മഴയിൻ കുുതിർന്ന കടലാസ് വള്ളങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മഴയിൽ കുുതിർന്ന കടലാസ് വള്ളങ്ങൾ കർക്കിടക മാസത്തിലെ കറുത്തിരുണ്ട മേഘങ്ങളാൽ മൂട്ടിക്കെട്ടിയ ഒരു പ്രഭാതം . തന്റെ ക്ഷീണിതയായ അനുജത്തിക്കായി ഉണ്ടാക്കിയ കടലാസു വഞ്ചികൾ മഴ വെള്ളത്തിൽ കുതിർന്നു കിടക്കുന്നു. തന്റെ അനുജത്തിയായ ചക്കിയെ അസുഖം മൂലം ആശുപത്രിയിൽ കൊണ്ടുപോയത് കാരണം വീട്ടിൽ ഞാൻ തനിച്ചായിരുന്നു. ഏകാന്തത എന്നെ വളരെയധികം അലട്ടിയിരുന്നു. ഇപ്പോഴും മഴ ഒരു രാക്ഷസനെ പോലെ ആർത്ത് വിളിച്ച് പെയ്യുകയാണ്. ഏകാന്ത നിമിഷത്തിൽ നിന്ന് പുറത്തുകടക്കാനായി അമ്മായിയുടെ വീട്ടിലേക്ക് നടന്നു. അവിടെ അമ്മായിയുടെ മക്കളുമായി കളിക്കാൻ തുടങ്ങി. അപ്പോഴും എന്റെ മനസ്സിൽ അനുജത്തിയെ പറ്റിയുള്ള വേവലാതി ഉണ്ടായിരുന്നു.കർക്കടകമാസത്തിലെ കാർമേഘങ്ങൾ ആകാശത്ത് കറുത്തിരുണ്ടു കിടക്കുന്നു. നേരം രാത്രിയിലേക്ക് നീങ്ങി. ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി. വീട് ഇപ്പോൾ ശാന്തമായിരുന്നുനിലവിളി ഒച്ചകളൊന്നുമില്ല. ചക്കി ഉണർന്നു കാണും .അവർക്ക് മിഠായി കൊടുക്കണം എന്ന പ്രതീക്ഷയോടെ അവൻ അകത്തേക്ക് നടന്നു. പക്ഷേ ഇപ്പോഴും അവൾ വായിൽ നിന്ന് ഉണർന്നിട്ടില്ല. അവൾ ഉണർന്നെങ്കിൽ താൻ ഉണ്ടാക്കിയ കടലാസ് വള്ളങ്ങൾ അവൾക്ക് കൊടുക്കാമായിരുന്നു. ചക്കിക്ക് കടലാസ് വള്ളങ്ങൾ അവൾക്ക് കൊടുക്കാമായിരുന്നു. ചക്കിക്ക് കടലാസ് വള്ളങ്ങൾ വളരെയേറെ ഇഷ്ടമാ മാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച് വള്ളങ്ങൾ നീങ്ങുന്ന
ന്നത് കാണുമ്പോൾ അവൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടും . അച്ഛൻ മഴവെള്ളത്തിൽ നോക്കിയിരിക്കുകയാണ് .ദുഃഖം വരുമ്പോൾ അച്ഛൻ തനിച്ചിരിക്കും. അമ്മ ചക്കിയുടെ അടുത്തു തന്നെ കിടക്കുന്നു പെട്ടെന്ന് ഒരു നിലവിളി കേട്ട് ഞാൻ ഞെട്ടി നോക്കി . അച്ഛൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയാണ് .ചക്കി സാധാരണ ഉറങ്ങുന്ന പോലെ ഉറങ്ങുന്നു. പക്ഷേ ചെറിയ ശബ്ദങ്ങൾ കേട്ട് ഞെട്ടിയുണർന്ന ചക്കി ഇന്ന് ഉണരാത്തത് എന്നെ അത്ഭുതപ്പെടുത്തി .മഴ അപ്പോഴും ചെയ്യുന്നുണ്ടായിരുന്നു. വീട്ടിൽ നിന്ന് എന്നെയും കൂട്ടി ചെറിയച്ഛൻ പീടികയിലേക്ക് നടന്നു. എന്താണ് എല്ലാവരും കരയുന്നത് എന്ന് ഞാൻ ചെറിയച്ഛനോട് ചോദിച്ചു . എല്ലാർക്കും പറ്റിയതെന്ന എന്റെ ചോദ്യത്തിന് ചെറിയച്ഛൻ ഒന്നും പറഞ്ഞില്ല .എന്തോ ആലോചനയിലായിരുന്നു ചെറിയച്ഛൻ .കുറച്ചു കഴിഞ്ഞ് വളരെ ശാന്തമായി എന്നോട് പറഞ്ഞു ഇനി ഒരിക്കലും ചക്കി തിരിച്ചു വരില്ലെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല .എന്ത് കൊണ്ട് തിരിച്ചു വരില്ല. ? അവൾ ഉറങ്ങുകയല്ലേ? ചെറിയച്ഛൻ ചിലപ്പോഴൊക്കെ ഇങ്ങനെ പറഞ്ഞു പറ്റിക്കറുണ്ട്. അവസാനം സത്യം ചെയ്യാൻ പറയുമ്പോൾ കള്ളം പുറത്തു വരും.. പക്ഷേ ഇപ്പോൾ ഞാൻ കയ്യിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞില്ല. ഞങ്ങൾ പീടികയുടെ മുന്നിലെത്തി. ചെറിയച്ഛൻ എന്തുവേണമെന്ന് ചോദിച്ചുഞാൻ നാരങ്ങാമിഠായി ഇരിക്കുന്ന ഭരണിയിൽ തൊട്ടു .പീടികക്കാരൻഅത് നിന്ന് മിഠായി എടുത്തു തന്നുഞാൻ ഒരെണ്ണം വായിലിട്ടു ബാക്കിയുള്ളത് കഴിക്കണമെന്നു ണ്ടായിരുന്നു പക്ഷേ വേണ്ട ,ചക്കിക്കു കൊടുക്കാൻ ട്രൗസറിന്റെ പോക്കറ്റിലിട്ടു.ചെറിയച്ഛൻ പീടികക്കാരന് പൈസ കൊടുത്തിട്ട് എന്താ അയാളോട് പതുക്കെ പറഞ്ഞുഞങ്ങൾ തിരികെ വീട്ടിലേക്ക് നടന്നു വീട്ടിലെത്തിയപ്പോൾ ആശ ചേച്ചിയും അമ്മയും ചക്കിയുടെ അടുത്തുണ്ട് .ചക്കിയെ വെള്ളത്തുണി കൊണ്ട് പുതച്ചിരിക്കുന്നു. അവളുടെ തലയുടെ അടുത്തായി ഒരു വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട് .അടുത്തേക്ക് പോയാലോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ചക്കിയെ കാണണോ എന്ന് ആശ ചേച്ചി ചോദിച്ചത് .ഞാൻ തലകുലുക്കി . ഞാൻ ട്രൗസറിൽ നിന്ന് മിഠായി എടുത്തു. അപ്പോഴേക്കും വീണ്ടും കൂട്ടനിലവിളി ഉയർന്നു. അമ്മ ചക്കി പോയെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോൾ തന്നെ ചെറിയച്ഛൻ എന്നെ വിളിച്ച് പുറത്തേക്ക് പോയി . അപ്പോഴും ചക്കിഅവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. അവൾ ഉണരുമെന്ന പ്രതീക്ഷയോട ഞാൻ കടലാസുവള്ളവും നോക്കിയിരുന്നു
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ