"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/എന്റെ കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  5  
| color=  5  
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:38, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊറോണ അവധിക്കാലം

ചൈനയിൽ കണ്ടെത്തിയ വൈറസ് കേരളത്തിലുമെത്തി.കൊറോണ കേരളത്തിൽ പടർന്നു പിടിച്ചതോടെ സ്കൂളുകൾ അടച്ചു പൂട്ടി. എന്റെ സ്കൂളിലെ വാർഷികാഘോഷം പോലും ആഘോഷിക്കാൻ കഴിഞ്ഞില്ല . അവധി നീണ്ടുകിട്ടി.ഞങ്ങൾക്ക് പരീക്ഷ പോലും എഴുതാൻ കഴിഞ്ഞില്ല.ആദ്യമായാണ് പരീക്ഷ എഴുതാത്ത സന്ദർഭം. അത് ഇത്തിരി സന്തോഷകരമായിരുന്നു. കൊറോണ വളരെയധികം ആളുകളിൽഎത്തി. ലോക ഡൗൺ പദ്ധതി ആരംഭിച്ചു .കടകളെല്ലാം അഞ്ചുമണിവരെ പോലീസുകാർ റോഡിൽ കാവലായി. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കുന്നത് അതനുസരിച്ച് വീട്ടിൽ കഴിയാം.ആരോഗ്യവകുപ്പ് ശുചിത്വത്തിനു വേണ്ടി പുതിയൊരു ഒരു പദ്ധതി ഒരുക്കി BREAK –THE- CHAIN സാനിറ്റെസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം മാസ്ക് ധരിക്കണം എന്നായിരുന്നു. പിന്നെ ഞാൻ അനിയത്തിയുമായി കഥകൾ പങ്കുവെച്ചു ,പുസ്തകങ്ങൾ വായിച്ചു. കൂടാതെ എൻറെ വീട്ടിൽ അമ്മയോടും അച്ഛനോടുമൊപ്പം കൃഷി ചെയ്തു. പച്ചക്കറിതൈ നട്ടു.വീട്ടിലിരുന്നു ബോറടിക്കേണ്ടി വന്നില്ല. പിന്നെ മതിലകം പഞ്ചായത്തിലേക്ക് അമ്മയോടൊപ്പം ഇരുന്ന് പേപ്പർ ബാഗ് നിർമ്മിച്ചു . ഊഞ്ഞാൽ കെട്ടിയാടി, പശുകിടാങ്ങളായിട്ട് കളിച്ചു. കൊറോണ അവധികാലത്ത്കുറേ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. കൊറോണ സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസം ആണ് അതായത് 8/4 /2020 ലോക്ക് ഡൗണിന്റെ പതിനാറാം ദിവസം കൂടിയാണ്. നമ്മുടെ സുരക്ഷയ്ക്കുവേണ്ടി പ്രയത്നിക്കുന്ന പോലീസുകാർക്കും ,ആംബുലൻസ് ഡ്രൈവർമാർക്കും, ആരോഗ്യപ്രവർത്തകർക്കും, നഴ്സുമാർക്കും നന്ദി പറയുന്നു. പദ്ധതികളൊക്കെ അനുസരിച്ച് വീട്ടിൽ കഴിയാം. അങ്ങനെ നമ്മൾ പ്രളയത്തേയും, നിപയേയും അതിജീവിച്ച പോലെ കോറോണ വൈറസിനേയും അതിജീവിക്കാം. എന്റെ കുടുംബത്തോടൊപ്പം ഇങ്ങനെ ഒത്തൊരുമിച്ചിരിക്കുന്ന ഈ ദിനങ്ങൾ ഞാൻ എന്റെ ഓർമ്മയിൽ എന്നും സൂക്ഷിയ്ക്കും.

കാർത്തിക സി കെ
7 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം