"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ഒരു കാട്ടുതീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് ഒരു കാട്ടുതീ


ഒരു കാട്ടുതീ പടരുന്നത്ര വേഗത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങളെ വിഴുങ്ങുന്ന കൊറോണ വൈറസ് (കോവിഡ് 19) ചൈന യിലെ മദ്ധ്യ ഹ്യൂബൈ പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉറവിടം. കൊറോണ വൈറസ് ബാധ കേരളത്തിൽ ജനുവരി 30, 2020 ന് സ്ഥിരീകരിച്ചു.
1937 ലാണ് ആദ്യമായി കൊറോണ വൈറസ് നെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് പക്ഷി മൃഗാദികളിലാണ് ബാധിച്ചിരുന്നത്. പൊതുവെ മൃഗങ്ങൾക്കിടയിലാണ് കണ്ടുവരുന്നത്. "സ്യൂണോട്ടിക്ക്" എന്നാണ് ശാസ്ത്രീയ രംഗത്തെ പ്രമുഖർ ഇവയെ വിശേഷിപ്പിക്കുന്നത്. അതായത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്പകരാവുന്നത് എന്നർത്ഥം.

ജലദോഷം, ചുമ, വൃക്കയുടെ പ്രവർത്തനം നിലയ്ക്കൽ എന്നിവയാണ് പ്രധാന ലക്ഷണം. എന്നാൽ ചൈനയിൽ ഉണ്ടായത് ഇവയിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു തരം കൊറോണ വൈറസ് ആണ്. ശ്വാസകോശത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
ശരീരത്തിൽ നിന്നും ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നുമാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ശരീരത്തിൽ നിന്നുമുള്ള സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ പതിക്കുമ്പോൾ ഒരു ദിവസം മുഴുവനും അത് സജീവമായി നിലനിൽക്കുന്നു. ഈ സമയത്തിനുള്ളിൽ പ്രതലത്തിൽ സ്പർശിക്കുന്നവർക്ക് രോഗം പിടിപെടുന്നു. സമ്പർക്കം കാരണവും രോഗം ഉണ്ടാകാം. കൊറോണയ്ക്ക് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. ആയതിനാൽ രോഗം സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്ത് ചികിത്സ നൽകുന്നു. സംശയാസ്പദമായവരെ നിരീക്ഷണത്തിലും വയ്ക്കുന്നു.

👉 ഇടയ്ക്കിടെ കൈകൾ സോപ്പോ, ആൽ ക്കഹോൾ ബേസ്ഡ് ഹാൻഡ് സാനിടൈസറോ ഉപയോഗിച്ച് കഴുകുക.
👉 പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
👉 ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക.
👉 വ്യക്തികൾക്കിടയിൽ ഒരു നിശ്ചിത അകലം പാലിക്കുക.
👉 ഇടയ്ക്കിടെ കൈ മുഖത്തേക്ക് കൊണ്ടു പോകുന്നത് ഒഴിവാക്കുക.
സർക്കാറിന്റെയും ലോകാരോഗ്യ സംഘടനയുടെയും നിബന്ധനകൾ പാലിച്ചുകൊണ്ട് നമുക്ക് ഈ മഹാമാരിയെ തുടച്ചു നീക്കാം.

ഐശ്വര്യ എസ്സ് നായർ
10ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം