"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ
കൊറോണ, നല്ല ഗാംഭീര്യമുള്ള പേര്. ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ വിറപ്പിച്ച വൈറസ് വീ രൻ. ആദ്യം നിസ്സാരമെന്നു കരുതിയെങ്കിലും പിന്നീട് കൊറോണ ലോകത്തിന് തന്നെ ഭീഷണിയായി മാറി.ഇതിന്റെ ഉത്ഭവസ്ഥാനം ചൈനയിലെ പ്രവിശ്വ യിലാണ്. ഇപ്പോൾ ഈ രോഗം ചൈനയിൽ മാത്രമല്ല ലോകത്ത് എല്ലാ രാജ്യത്തും കോവിഡ് - 19 സ്ഥിരീകരിച്ചിട്ടുണ്ട്. നമ്മുടെ ഇന്ത്യയിലും പ്രവാസികൾ വഴി രോഗം എത്തി. കേരളത്തിലാണ് ഇന്ത്യ യിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. സകല രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ച തിനാൽ രാജ്യങ്ങളെല്ലാം ലോക്ക് ഡൗണിലാണ്.രാജ്യാന്തര വിമാന സർവീസുകൾ സകല രാജ്യങ്ങളും നിർത്തിവച്ചതോടെ പ്രവാസികളായ മലയാളികളും വിനോദയാത്രക്കാരായ വിദേശികളും തിരിച്ചു വരാനും പോകാനുമാകാതെ പെട്ടു പോയി. ലോക് ഡൗൺ ലംഘിച്ചാൽ നടപടി ഉള്ളതു കാരണം ആരും പുറത്തേക്ക് ഇറങ്ങാറില്ല. വൈറസ് സമ്പർക്കം മൂലം ഉണ്ടാകുന്നത് കാരണം മാസ്ക്ക് വച്ച് പുറത്ത് ഇറങ്ങുക, സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ ഇവയിലേതെങ്കിലും ഒന്ന് ഉപയോഗിച്ച് കൈകൾ കഴുകണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ഉണ്ട്. എന്ത് സംഭവങ്ങൾ ഉണ്ടായാലും അതിനെതിരെ വ്യാജ വാർത്ത ഇറക്കുന്നത് സാധാരണമാണ്. കൊറോണ സമയത്തും അതിനൊന്നും കുറവുണ്ടായില്ല. നടപടി ഉറപ്പായതിനാൽ അതിനൊരു പരിഹാരമായി.ഈ സമയത്താണ് ചില 'മത സന്യാസിമാർ ' രംഗത്തെത്തിയത്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്നുള്ളത് എനിക്ക് ജ്ഞാനം ലഭിച്ചു എന്നെല്ലാം തട്ടിവിടുണ്ടായിരുന്നു. ട്രോൾ ഇടുന്നവർ അവർക്കിട്ടു നല്ല പണിയും കൊടുത്തു. കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ എല്ലാ രാജ്യങ്ങളും മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. കൊറോണയെ തുരത്തുവാൻ വേണ്ടി രാജ്യമെമ്പാടു മുള്ള മെഡിക്കൽ ടീം പരിശ്രമിക്കുകയാണ്. നല്ലൊരു നാളെ പ്രതീക്ഷിച്ചു കൊണ്ട് വീടിനുള്ളിൽ മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിച്ച് കഴിയാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം