"ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

മനുഷ്യൻ്റെ പ്രകൃതിയിലുള്ള അമിതമായ കൈകടത്തൽ കൊണ്ടും ശുചിത്വമില്ലായ്മ കൊണ്ടും നവീകരണങ്ങൾ കൊണ്ടും ഒരുപാട് അപകടങ്ങളും രോഗങ്ങളും ഉണ്ടായെങ്കിലും ആ പ്രതിസന്ധി എല്ലാം നാം മറികടന്നു.നിപയും പ്രളയവും നാം കരുത്തോടെ കരുതലോടെ ആത്മവിശ്വാസത്തോടെ നേരിട്ടു. പക്ഷേ ഇന്ന് നമുക്ക് പൊരുതി ജയിക്കാനാവുന്നതിലും അപ്പുറം ഒരു രോഗം നമ്മുടെ ഈ ലോകത്തെ തന്നെ മാറ്റിമറിച്ചു.
         ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ജന്മം കൊണ്ട് ഈ ലോകം മുഴുവൻ വ്യാപിച്ച് മനുഷ്യരാശിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു വൈറസ് - " കൊറോണ വൈറസ് " രോഗം "കൊവിഡ് 19
      നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ വൈറസ് നിമിഷങ്ങൾക്കുള്ളിൽ പടരുകയും ശ്വാസകോശത്തെ അമിതമായി ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ RNA യെ ഇത് ബാധിക്കുന്നതിനാൽ ഇതിനെതിരെ ആൻ്റിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ ഉപയോഗിച്ച് സുഖപ്പെടുത്താൻ പറ്റുന്നതല്ല. അത് എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ്.
        രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കേണ്ടതാണ്. ജാഗ്രതയോടെയുള്ള മുൻകരുതൽ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് ലോകത്തെ സംരക്ഷിക്കാനാകും.
നല്ല നാളേയ്ക്കായ്... നന്മയോടെ... പ്രാർത്ഥനയോടെ...
 

ജയലക്ഷ്മി ജെ
5 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത