"ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/അവർ നമ്മുടെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:11, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അവർ നമ്മുടെ മാലാഖമാർ

"അവരിപ്പോൾ വരും കേട്ടോ വിഷമിക്കണ്ട" വേദനയാൽ പുളയുന്ന ഭർത്താവിൻെറ നെറുകയിൽ തടവിക്കൊണ്ട് ആ സ്ത്രീ പറഞ്ഞു. എന്തൊക്കെ സംഭവങ്ങളാണ് അല്പസമയം കൊണ്ട് തൻെറ വീട്ടിൽ നടന്നത്. ഒരു കിഡ്നിരോഗിയായ തൻെറ ഭർത്താവ് ലോക്ഡൗൺ മൂലം കൃത്യമായ ചികിത്സ കിട്ടാതെ വിഷമിക്കുകയായിരുന്നു. വൃദ്ധരായ തങ്ങൾ ഒറ്റയ്ക്കാണ് താമസം. വാഹനസൗകര്യം അധികമില്ലാത്ത സ്ഥലമായതിനാൽ അടുത്തെങ്ങും ആരും താമസമില്ല. മക്കളില്ലാത്തതിനാൽ നോക്കാനും കാണാനും ,ആരും വരാറില്ല. ലോക്ഡൗൺ മൂലം വാഹനസൗകര്യം തീരെ ലഭിക്കാതായി. അതോടെ ചികിത്സയും മുടങ്ങി. ഇന്നു രാവിലെ ആയപ്പോൾ വേദന കലശലായി. സാധാരണ നൽകുന്ന വേദനസംഹാരികളും മറ്റും ഫലം ചെയ്യാതായപ്പോൾ താൻ ആകെ പരിഭ്രാന്തിയിലായി. ആരെ വിളിക്കണം? പെട്ടന്നാണ് ടിവിയിൽ കണ്ട ദിശ നമ്പർ “1056” ഓർമ്മയിൽ വന്നത്. എങ്കിലും ഒരു സംശയം മനസ്സിലുയർന്നു. അവർ തങ്ങളെ ഈ അവസ്ഥയിൽ സഹായിക്കാനെത്തുമോ. എന്നാൽ വേദനയാൽ പുളയുന്ന പ്രിയതമൻറെ മുഖം രണ്ടാമത് ചിന്തിക്കാൻ അനുവദിച്ചില്ല. അവരെ വിളിച്ചപ്പോൾ ഉടൻ വരാമെന്ന് സമ്മതിച്ചു. ആരോഗ്യപ്രവർത്തകരുടെ വാഹനത്തിൻെറ ഹോണടിശബ്ദം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. അദ്ദേഹത്തെ അവർ ഉടനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഒരു നിമിഷം മനസ്സിലോർത്തു. ഈ കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോൾ സ്വന്തം ജീവൻ പോലും പരിഗണിക്കാതെ മറ്റുള്ളവർക്കുവേണ്ടി നന്മ ചെയ്യുന്ന ഇവരാണ് നമ്മുടെ രക്ഷകർ - "നമ്മുടെ മാലാഖമാർ”.

റോഷ്നി പി വർഗ്ഗീസ്
9A ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ