"യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/എന്റെ വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

09:48, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷുക്കണി

വീട്ടിലൊതുങ്ങുമീ വിഷമഘട്ടം
മുറ്റത്ത് ഞാനൊരു വിത്തു നട്ടു
വെള്ളം നനച്ചു ഞാൻ കാത്തിരുന്നു
മുളപൊട്ടും തളിരിന്റെ പച്ചപ്പിനായ്
കാറ്റ് വന്നു കഥ പറഞ്ഞു
കണ്ണീരുണങ്ങാത്ത കദനകഥ
മാലോകരൊക്കെയും വൈറസിൻ
ബാധയാൽ വീട്ടിലടച്ച് വിറച്ചിരിപ്പൂ
വിശപ്പ് മാറാത്ത ഈ വിഷാദകാലത്ത്
വിഷുവെത്തി വീണ്ടും വിഷമത്തോടെ
കണികാണാൻ കാഴ്ചകൾ വാങ്ങീടുവാൻ
തെരുവായ തെരുവെല്ലാം വിജനമായി
ഇന്നത്തെ എന്റെ വിഷുക്കണികാഴ്ചക്കായ്
ഞാൻ നട്ട തൈ തന്നെ കരുതിവെച്ചു
തളിരിലതന്നെയെൻ കൈ നീട്ടവും
നാളുകൾ സമ്പൽസമൃദ്ധമാകാൻ
വറുതിക്കറുതിയണഞ്ഞിടാത്ത
നാളെകൾ നാട്ടിലേക്കെത്തിയെന്നാൽ
എന്റെയീ തൈകളിൻ പച്ചപ്പിനാൽ
പച്ചപിടിക്കട്ടെ എന്റെ നാട്
 

അഭിഷേക് എസ്
4A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത