"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== പ്രശസ്ട്ര്രാസയ == | == പ്രശസ്ട്ര്രാസയ == | ||
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കന്നപ്പിള്ളി | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:27, 17 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-11-2010 | Sshs anicadu |
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്‌ത് ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍മദര്‍ ബര്‍ത്തയും ഹെഡ്‌മിസ്‌ട്രസ് സിസ്റ്റര്‍ ഷേര്‍ളി ജോസഫുമാണ്.
ചരിത്രം
ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. 2002-ല്‍ ഈ സ്‌കൂളില്‍ അണ്‍ എയ്‌ഡഡ് +2 ലഭിച്ചു. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികള്‍ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ് സ്‌കൂളിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്. 2003-04 അധ്യയനവര്‍ഷത്തില്‍ മെബിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥി എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് 16-ാം റാങ്ക് കരസ്ഥമാക്കി. 2004-2005-ല്‍ ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാക്കി. കല്ലൂര്‍ക്കാട് സബ്‌ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. കൂടാതെ ബെസ്റ്റ് സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്. 1993 മുതല്‍ 98 വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിനി ജോസ് കായികരംഗത്ത് അന്തര്‍ദ്ദേശീയതലം വരെ എത്തി നിരവധി സ്വര്‍ണ്ണം നേടി. പരേതനായ മുന്‍ ആവോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോര്‍ഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്. കമ്പ്യൂട്ടര്‍ പഠനം വിജ്ഞാനപ്രദവും ആകര്‍ഷകവുമാക്കുവാന്‍ വേണ്ടി 15 കമ്പ്യൂട്ടറുകള്‍ ഈ സ്‌കൂളില്‍ വാങ്ങുകയും കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ് പരിശീലനവും ഈ വിദ്യാപീഠത്തില്‍ നല്‍കിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ഈ സ്കൂളില്‍ നല്ല രീതിയില്‍ സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തിക്കുന്നു
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിദ്യാരംഗം കലാ സാഹിത്യ വേദി ഈ സ്കൂളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എല്ലാ ക്ലബ്ബുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 ഹൈസ്ക്കൂള്‍,1 യു.പി.സ്ക്കൂള്‍,1 എല്‍.പി.സ്ക്കൂള്‍, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.ബ്രിജീറ്റ് മുതുപ്ലാക്കല്‍ മാനേജരായും സി.സെലിന്‍ കല്ലുങ്കല്‍ വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ സി. ഷേര്ളി
മുന്‍ സാരഥികള്‍
സി.ജൂലിറ്റ്, സി.ആന്‍സി, സി.ക്‍ലെയര്‍, സി.ജോവിറ്റ, സി.ഫിലോമിന :
പ്രശസ്ട്ര്രാസയ
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കന്നപ്പിള്ളി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.711764" lon="76.643372" type="terrain" zoom="9">
9.962928, 76.617708, St. Sebastian`s High School
Anicadu, Muvattupuzha, SH 8
, Kerala
</googlemap>
|
|
സെന്റ് സെബാസ്റ്റയസ് ഹൈസ്‌ക്കൂള്‍, ആനിക്കാട്
ആവോലി പി.ഒ