"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തിരിച്ചറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''തിരിച്ചറിവ്'''     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്

തിരികെയെത്തി നാമാ പഴയലോകത്തേക്ക്
തിരികെ വന്നു പഴയ നന്മകളും
തിരിച്ചറിവില്ലാതെ ചെയ്തവയെല്ലാം
തിരിച്ചറിയാനുള്ള നേരമായി.
തകർത്തെറിഞ്ഞു നാം നേടിയതെല്ലാം
തനിച്ചിരുന്നോർക്കാനുമേറെയുണ്ട്.
പുകയില്ല,കരിയില്ല,ശബ്ദമില്ല.
നിരത്തുകളെല്ലാം വിജനമായ്
മരണം വിതച്ചു കടന്നു പോമീ
കുഞ്ഞു വൈറസിനെ തുരത്തുവാനായ്
കാക്കിയും വെള്ളയുമിട്ടവരൊന്നായ്
കർമ്മനിരതരായ് കൈകോർത്തു നിൽക്കെ
കൈ കഴുകൂ പല നേരമെന്നും
കൈയൊഴിയരുതീ വാക്കുകളും
കൂട്ടമായ് നിൽക്കാതെ കൂടെ നിൽക്കൂ
കൂട്ടായ് നല്ലൊരു നാളേയ്ക്കു വേണ്ടി

 

നന്ദന.എസ്
10 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRASAD.V,SITC,GOVT.HSS FOR GIRLS MAVELIKARA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത