തിരികെയെത്തി നാമാ പഴയലോകത്തേക്ക്
തിരികെ വന്നു പഴയ നന്മകളും
തിരിച്ചറിവില്ലാതെ ചെയ്തവയെല്ലാം
തിരിച്ചറിയാനുള്ള നേരമായി.
തകർത്തെറിഞ്ഞു നാം നേടിയതെല്ലാം
തനിച്ചിരുന്നോർക്കാനുമേറെയുണ്ട്.
പുകയില്ല,കരിയില്ല,ശബ്ദമില്ല.
നിരത്തുകളെല്ലാം വിജനമായ്
മരണം വിതച്ചു കടന്നു പോമീ
കുഞ്ഞു വൈറസിനെ തുരത്തുവാനായ്
കാക്കിയും വെള്ളയുമിട്ടവരൊന്നായ്
കർമ്മനിരതരായ് കൈകോർത്തു നിൽക്കെ
കൈ കഴുകൂ പല നേരമെന്നും
കൈയൊഴിയരുതീ വാക്കുകളും
കൂട്ടമായ് നിൽക്കാതെ കൂടെ നിൽക്കൂ
കൂട്ടായ് നല്ലൊരു നാളേയ്ക്കു വേണ്ടി