"എ.എം.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധ കാലത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ പ്രതിരോധ കാലത്ത്
കൊറോണ പ്രതിരോധ കാലത്ത് ലോകത്ത് നിലനിൽക്കുന്ന അവസ്ഥ ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയോട് ജീവൻമരണ പോരാട്ടം നടത്തുകയാണ്. 2020 ജനുവരിയിൽ ചൈനയിലെ വുഹൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് പടർന്നുപിടിച്ചതായുള്ള ആദ്യ റിപ്പോർട്ടുകൾ വരുന്നത്. അതിനെ തടയാൻ കർശന നിയന്ത്രണങ്ങൾ എടുത്തു ചൈന. അവിടുത്തെ ആളുകൾക്ക് ക്വാറൻ്റെയിൻ അതായത് വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക്, കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം പ്രത്യേക ആശുപത്രികൾ. അങ്ങനെ അവിടത്തെ കേസുകൾ കുറഞ്ഞു കുറഞ്ഞു വന്നു. അസുഖം ഭേദമായി വീട്ടിലേക്ക് പോകുന്ന കാഴ്ച്ചകളാണ് വാർത്താ മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടത്. അതുപോലെ ദക്ഷിണ കൊറിയ,ജപ്പാൻ എന്നിവരും ഈ യുദ്ധത്തിൽ തൽക്കാലം വിജയിച്ചു. എന്നാൽ മറ്റു രാജ്യങ്ങളിലോ. ദിവസവും പുതിയ കേസുകളും മരണങ്ങളും കൂടിക്കൂടി വരുന്നു. ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ മാത്രം ഓരോ മിനുട്ടിലും ഒരാൾ വീതം മരണപ്പെടുന്നു. ഇറാൻ, ഇറ്റലി,സ്പെയിൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ലോകാരോഗ്യസംഘടന കോവിഡ് 19 നെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്തെ 187 രാജ്യങ്ങളിലും കൊറോണ എത്തിച്ചേർന്നു.കഴിഞ്ഞ 100 വർഷത്തിനുള്ളിൽ നാം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെകുറെ നല്ല സ്ഥിതിയാണ്. എങ്കിലും തമിഴ്നാട്, മഹാരാഷ്ട്ര എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ രോഗികൾ കൂടി വരുന്നുണ്ട്. അത് ഭയപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ നമ്മുടെ കൊച്ചുകേരളത്തിൽ കേസുകളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനു നാം ശ്രമിക്കുന്നുണ്ട്.വൈറസ് ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമ്പർക്കം കുറച്ച് , ലോക്ക് ഡൗൺ പാലിച്ച് ഈ യുദ്ധത്തിൽ വിജയിക്കാനാണ് നാം ശ്രമിക്കുന്നത്.ആയതിനാൽ നാം വിജയിച്ചു കൊണ്ടിരിക്കുന്നു എന്ന വാർത്തയാണ് ദിനംപ്രതി വരുന്നത്. കേരളം ഇക്കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയാവും എന്ന് നമുക്ക് പറയാം. സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ കൃത്യസമയത്ത് സർക്കാർ ചെയ്യുന്നുണ്ട്.ഇനി നമ്മുടെ ഊഴമാണ്.നാം ഈ യുദ്ധം വിജയിക്കുക തന്നെ ചെയ്യും. അതിന് നമ്മൾ ഓരോരുത്തരും മനസ്സ് വെക്കണം. വെറും ഒരു വൈറസിന് മുന്നിൽ വിറച്ചു നിൽക്കുന്ന ജീവിയായി മനുഷ്യൻ മാറിയിരിക്കുന്നു.ജനങ്ങൾ ലോക്ക് ഡൗൺ പാലിച്ചു വീട്ടിലിരിക്കുന്നു. ആർക്കും ആർഭാടങ്ങൾ വേണ്ട. എല്ലാവരുടെ മനസ്സിലും ഭീതിയാണ്. ഫാസ്റ്റ് ഫുഡും ഹോട്ടൽ ഭക്ഷണവും കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്ത ആളുകൾ വീട്ടിലെ മുരിങ്ങയോടും ചക്കയോടും മാങ്ങയോട്ടം ഇഷ്ടം കൂടുന്നു. സാധനങ്ങൾ കിട്ടാത്ത അവസ്ഥ പേടിച്ച് വീട്ടിൽ തന്നെ പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടവരുടെ എണ്ണം കൂടിയിരിക്കുന്നു. വാഹന ശബ്ദം കേൾക്കാനേ ഇല്ല.പത്രങ്ങളിൽ ആക്സിഡന്റ്,മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയൊന്നും കാണാനേ ഇല്ല. വെറും ഒരു വൈറസ് മാത്രം എല്ലാ സ്ഥലത്തും നിറഞ്ഞുനിൽക്കുന്നു. പരസ്പരം സഹായിച്ച് മനുഷ്യൻ സഹജീവികളെ സ്നേഹത്തോടെ കാണുന്നു. ചെറിയൊരു തലവേദന വന്നാൽ പോലും ആശുപത്രിയിൽ പോയിരുന്ന നമ്മൾ വീട്ടിലേ തുളസിയും ചുക്ക് കാപ്പിയും ഉപയോഗിക്കുന്നു. കൂടെ കൂടെ ടെക്സ്റ്റൈൽസിൽ പോകാൻ പറ്റാത്തതുകൊണ്ട് പഴയ വസ്ത്രങ്ങൾ പരമാവധി ഉപയോഗിക്കുന്നു.എത്ര പെട്ടെന്നാണ് വെറും ഒരു വൈറസിനെ മുന്നിൽ നാം മാറിയത്. പത്രങ്ങളിലും ടിവിയിലും കൊറോണ ന്യൂസ് കാണുമ്പോൾ ഞങ്ങൾക്ക് പേടിയാകുന്നു. "മനുഷ്യന്റെ ഞാനെന്ന ഭാവം" ഇല്ലാതാവും എന്ന് നമുക്കാശിക്കാം. അനുഭവങ്ങളാണ് നല്ല തീരുമാനങ്ങൾ എടുക്കാൻ നമ്മെ പഠിപ്പിക്കുന്നത്. "നാം അതിജീവിക്കുക തന്നെ ചെയ്യും".
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം