"ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ/അക്ഷരവൃക്ഷം/വിണ്ടു കീറിയ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വിണ്ടുകീറിയ പുഴ

പുഴയെന്തെന്ന് ഞാനറിഞ്ഞിരുന്നില്ല.
അത് എന്റെ മനസ്സിന് എത്രമാത്രം
കുളിർമ നൽകിയെന്ന് ഞാനറിഞ്ഞിരുന്നില്ല.
പക്ഷേ,പിന്നീട് ഞാനറിഞ്ഞു.
തേങ്ങുന്ന അവളുടെ വേദന എന്തിനെക്കുറിച്ചാണെന്ന്
ഞാൻ മനസ്സിലാക്കുന്നു.

കിളികളുടെ കളകളരാഗങ്ങൾ ഞാൻ അറിഞ്ഞിരുന്നില്ല
പക്ഷേ അവൾ മാഞ്ഞപ്പോൾ എൻ ജീവിതം
എങ്ങനെഇടി‍ഞ്ഞെന്ന് ഞാനറിഞ്ഞു
സൂര്യനാൽ തിളങ്ങുന്ന പുഴ
ദൃശ്യഭംഗിയാൽ സുന്ദരിയാകുന്ന അവൾക്ക്
എന്തു സംഭവിച്ചു!ആരു നശിപ്പിച്ചു?

കിളികൾ പാടുന്ന ഗാനത്തിൽ
അരുവികൾ മൂളുന്ന രാഗത്തിൽ
മാമലകളാൽ പൂക്കൾ വിടരുന്ന
ആ പുഴകൾ പിന്നീട് എവിടെ മറഞ്ഞു?

വിണ്ടുകീറിയ നിൻ ദൃശ്യംകാണുമ്പോൾ
എന്റെ മനസ്സു വേദനിക്കുന്നു
മാഞ്ഞുപോയ നിന്റെ തേജസ്സുക്കാണുമ്പോൾ
എന്റെ നെഞ്ച് നിനക്കായ് ഉരുകുന്നു.

ആരാണു നിന്നോടീ കൊടും ക്രൂരതകാട്ടിയതെന്ന്
നീ പറയുന്നില്ല
പക്ഷേ അതാരാണെന്ന് എനിക്കറിയാം
എന്റെ മനസ്സിനറിയാം.

ഞാൻ അറിയുന്നൂ നിനക്കെന്തിനീ ജീവിതമെന്ന്
എന്തിനീ സൗന്ദര്യമെന്നഹങ്കരിച്ചതെല്ലാം വെറുതേ!
അതുകിനാവുപോലെ മിന്നിമറയുന്നു.

നിരാശപ്പെടുത്തികയില്ല ഉണ്ണീ ‍ഞാൻ നിന്നെ
എന്റെ മനസ്സിലെ നൊമ്പരമാണ് പറയുന്നത്
അത് എന്നെന്നേയ്ക്കും ഒരില പൊഴിയുംപ്പോലെയാവുക
എന്നതിലാണ് നിന്റെ ആശ്വാസം

പുഴയേ... അതിനുവേണ്ടി നീ
എന്നെന്നും ദൈവത്തിനോട് കൈകൂപ്പുക.

 

അനന്ദു എസ്സ്
10F ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത