"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിരുപമ എസ് | | പേര്= നിരുപമ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
10:19, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അങ്ങനെ ഒരു കൊറോണക്കാലത്ത്
അങ്ങനെ ഒരു കൊറോണക്കാലത്ത് ഒരിക്കൽ സ്കൂൾ വിട്ടു വന്ന അപ്പു കൈകഴുകാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി.അത് കണ്ടു വന്ന മുത്തശ്ശി പറഞ്ഞു' പുറത്തു പോയി വന്നാൽ കൈകൾ വൃത്തിയാക്കാതെ ആഹാരം കഴിക്കാൻ പാടില്ല.കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചാൽ നമ്മുടെ കൈകളിലെ കീടാണുക്കൾ നമ്മുടെ വായിൽ കടക്കും.അത് നമുക്ക് അസുഖമുണ്ടാക്കും.ഞാൻ നിനക്ക് ഒരു കഥ പറഞ്ഞു തരാം.സത്യം പറഞ്ഞാൽ അത് കഥയല്ല നടന്ന സംഭവമാണ്'. അപ്പുവിന് വളരെ സന്തോഷമായി. അവൻ വൃത്തിയായി കൈകൾ കഴുകി ആഹാരം കഴിച്ചു മുത്തശ്ശിയുടെ അടുത്ത് ചെന്നു. മുത്തശ്ശി കഥ പറയാൻ തുടങ്ങി. പണ്ട് ചൈനയിൽ കൊറോണ എന്ന രോഗം വന്നു. അതിനു മരുന്നൊന്നുമില്ലായിരുന്നു.ചൈനയിൽ നിന്ന് ആ രോഗം നമ്മുടെ രാജ്യത്തും എത്തി. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലും ധാരാളം ആളുകൾക്ക് രോഗം പകർന്നു.ഡോക്ടർമാരും മുഖ്യ മന്ത്രിയുമെല്ലാം രോഗം പകരാതിരിക്കുന്നതിനായി ധാരാളം നിർദ്ദേശങ്ങൾ നൽകി.എന്നാൽ ചിലയാളുകൾ അത് പാലിച്ചില്ല.കൂട്ടം കൂടരുതെന്നും കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണമെന്നും മാസ്ക് ധരിക്കണമെന്നുമുള്ള നിർദ്ദേശം പാലിക്കാത്ത ആളുകൾക്ക് രോഗം പകർന്നു.അങ്ങനെ മൂന്നു പേർ മരിച്ചു. അതോടെ ഭയപ്പെട്ട ആളുകൾ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറായി.അങ്ങനെ അവർ ഒറ്റക്കെട്ടായി കൊറോണയെ തുരത്തി ഓടിച്ചു.കഥകേട്ടു കഴിഞ്ഞ അപ്പു ഇനി ഒരിക്കലും കൈകഴുകാതെ ആഹാരം കഴിക്കില്ല എന്ന് മുത്തശ്ശിക്ക് വാക്ക് കൊടുത്തു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത