ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/അങ്ങനെ ഒര‍ു കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒര‍ു കൊറോണക്കാലത്ത്

അങ്ങനെ ഒരു കൊറോണക്കാലത്ത്

ഒരിക്കൽ സ്കൂൾ വിട്ടു വന്ന അപ്പു കൈകഴുകാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി.അത് കണ്ടു വന്ന മുത്തശ്ശി പറഞ്ഞു' പുറത്തു പോയി വന്നാൽ കൈകൾ വൃത്തിയാക്കാതെ ആഹാരം കഴിക്കാൻ പാടില്ല.കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചാൽ നമ്മുടെ കൈകളിലെ കീടാണുക്കൾ നമ്മുടെ വായിൽ കടക്കും.അത് നമുക്ക് അസുഖമുണ്ടാക്കും.ഞാൻ നിനക്ക് ഒരു കഥ പറഞ്ഞു തരാം.സത്യം പറഞ്ഞാൽ അത് കഥയല്ല നടന്ന സംഭവമാണ്'. അപ്പുവിന് വളരെ സന്തോഷമായി. അവൻ വൃത്തിയായി കൈകൾ കഴുകി ആഹാരം കഴിച്ചു മുത്തശ്ശിയുടെ അടുത്ത് ചെന്നു. മുത്തശ്ശി കഥ പറയാൻ തുടങ്ങി. പണ്ട് ചൈനയിൽ കൊറോണ എന്ന രോഗം വന്നു. അതിനു മരുന്നൊന്നുമില്ലായിരുന്നു.ചൈനയിൽ നിന്ന് ആ രോഗം നമ്മുടെ രാജ്യത്തും എത്തി. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലും ധാരാളം ആളുകൾക്ക് രോഗം പകർന്നു.ഡോക്ടർമാരും മുഖ്യ മന്ത്രിയുമെല്ലാം രോഗം പകരാതിരിക്കുന്നതിനായി ധാരാളം നിർദ്ദേശങ്ങൾ നൽകി.എന്നാൽ ചിലയാളുകൾ അത് പാലിച്ചില്ല.കൂട്ടം കൂടരുതെന്നും കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണമെന്നും മാസ്ക് ധരിക്കണമെന്നുമുള്ള നിർദ്ദേശം പാലിക്കാത്ത ആളുകൾക്ക് രോഗം പകർന്നു.അങ്ങനെ മൂന്നു പേർ മരിച്ചു. അതോടെ ഭയപ്പെട്ട ആളുകൾ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറായി.അങ്ങനെ അവർ ഒറ്റക്കെട്ടായി കൊറോണയെ തുരത്തി ഓടിച്ചു.കഥകേട്ടു കഴിഞ്ഞ അപ്പു ഇനി ഒരിക്കലും കൈകഴുകാതെ ആഹാരം കഴിക്കില്ല എന്ന് മുത്തശ്ശിക്ക് വാക്ക് കൊടുത്തു.

നിര‍ുപമ എസ്
4 ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ