"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു പിശുക്കന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു പിശുക്കന്റെ കഥ | color=1 }} ഒരിടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| ജില്ല= എറണാകുളം
| ജില്ല= എറണാകുളം
| തരം=കഥ
| തരം=കഥ
| color=5
| color=3
}}
}}

22:08, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പിശുക്കന്റെ കഥ

ഒരിടത്തൊരിടത്ത് ഒരു പിശുക്കനുണ്ടായിരുന്നു. താൻ സമ്പാദിക്കുന്നതെല്ലാം ഒരു പെട്ടിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുമായിരുന്നു. എന്നിട്ട് ദിവസവും വന്ന് എണ്ണി തിട്ടപ്പെടുത്തിവയ്ക്കുമായിരുന്നു. അല്ലാതെ അത് ഉപയോഗിക്കില്ലായിരുന്നു.

ഒരിക്കൽ ഒരു കള്ളൻ ഇയാൾ എവിടെയാണ് പോകുന്നതെന്നറിയാൻ പിന്തുടർന്ന് വന്നു. അപ്പോൾ ഇയാൾ പൈസ പെട്ടിയിലാക്കി കുഴിച്ചിടുന്നത് കണ്ടു. കള്ളൻ രാത്രി ആയപ്പോൾ ആ സ്വർണ്ണവും പൈസയുമെല്ലാം എടുത്തുക്കൊണ്ടു പോയി. പിറ്റേ ദിവസം അയാൾ വന്നപ്പോൾ സ്വർണ്ണവും പൈസയുമൊന്നും കാണ്ണുന്നില്ല. പിശുക്കൻ നിലവിളിക്കാൻ തുടങ്ങി. അയാളുടെ കരച്ചിൽ കേട്ട് ഒരമ്മൂമ്മ വന്ന് കാര്യം തിരക്കി. പിശുക്കൻ നടന്ന കാര്യം വിശദീകരിച്ചു. അപ്പോൾ അമ്മുമ്മ പറഞ്ഞു. "നീ എന്തിനാണ് പൈസയെല്ലാം പെട്ടിയിലാക്കി കുഴിച്ചിട്ടത്? വീട്ടിൽ ഭദ്രമായി വെക്കാമായിരുന്നല്ലോ." അപ്പോൾ അയാൾ ദേഷ്യത്തോടെ പറഞ്ഞു. "വീട്ടിൽ വെക്കാനോ? വീട്ടിൽ വെച്ചാൽ അത് ചിലവായ് പോകും. ഞാൻ ആ സ്വർണ്ണം തൊട്ടു പോലും നോക്കിയിട്ടില്ല." അപ്പോൾ ആ അമ്മൂമ്മ ഒരു കല്ലെടുത്ത് കുഴിയിൽ ഇട്ടുകൊണ്ട് പറഞ്ഞു. "നീ ഈ കല്ലിനെ സ്വർണ്ണമായ് സങ്കൽപ്പിക്കൂ. ഉപയോഗിക്കാതെ വയ്ക്കുന്ന പണം കല്ലിനു തുല്യമാണ്" എന്നു പറഞ്ഞു കൊണ്ട് അമ്മൂ മടങ്ങി.

ഗുണപാഠം : പണം ആവശ്യത്തിന് ഉപയോഗിക്കുള്ളതാണ്. അല്ലാതെ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല. അങ്ങനെയുള്ള പണം കല്ലിന് തുല്യമാണ്.


ഒ.എസ് പാർവതി
8 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ